Trending

വിദ്യാർത്ഥിയെ അഭിനന്ദിച്ചു

മടവൂർ:റിലയൻസ് യംങ്  ചാമ്പ്യൻസ് ഫൗണ്ടേഷൻ കോയമ്പത്തൂരിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മടവൂർ എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി  ഹാദി ഹഫ് ലിൻ മുംബൈയിൽ വെച്ച്  ഏപ്രിൽ  30 ന് നടക്കുന്ന ചാംപ്യൻഷിപ്പിലേക്ക് തിരഞ്ഞെടുത്തതിൽ  സ്കൂൾ പി ടി എ യും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.


യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ  എം അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

രാജേഷ്, വി ഷക്കീല ടീച്ചർ, യാസിഫ്, മുഹമ്മദലി ,കെ ടി ശമീർ, നൗഷാദ് റിയാസ് എന്നിവർ സംസാരിച്ചു. 

എ പി വിജയകുമാർ സ്വാഗതവും  കെ മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right