കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, നാട്ടുകാരണവന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളോടെ _നാട്ടിളക്കം_ നാടിന്റെ ഉത്സവമായി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ.കെ മറിയ പരിപാടി ഉദഘാടനം ചെയ്‌തു.
പുഷപരാജൻ എം.പി അധ്യക്ഷനായ ചടങ്ങിന് എം.പി ഗഫൂർ സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.മുജീബ് റഹ്മാൻ എം പി മുഖ്യ പ്രഭാഷണം നടത്തി.
നാട്ടുകാരണവന്മാരായ ഹുസൈൻ എം. പി, രാമൻകുട്ടി എന്നിവരെ ഡോ. മുജീബ് റഹ്മാൻ ആദരിച്ചു.
നാട്ടുത്സവത്തിനു ഇസ്മായിൽ വി പി, ഷൗക്കത്തലി എന്നിവർ ആശംസകൾ നേർന്നു.
നാസർ എം.പി നന്ദി പറഞ്ഞു.
Tags:
ELETTIL NEWS