താമരശ്ശേരി: മഴയും പ്രളയവും മൂലം കിടപ്പാടം നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് മര്‍കസ് നിര്‍മ്മിച്ചു നല്‍കുന്ന മര്‍കസ് ഡ്രീംഹോം സമര്‍പ്പണം നാളെ(ശനിയാഴ്ച) പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും. വൈകീട്ട് 7 മണിക്ക്  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വീടുകളുടെ സമര്‍പ്പണം നിര്‍വഹിക്കും. റീബില്‍ഡ് കേരളയുടെ ഭാഗമായി ജീവകാരുണ്യ സംഘടനയായ ആര്‍ സി എഫ് ഐ യുമായി സഹകരിച്ച് ചേപ്പാല, നരിക്കുനി, മടവൂര്‍മുക്ക്, പെരിമ്പലം, തിരുവമ്പാടി, ഈങ്ങാപുഴ, കരുളായി, കുറ്റിക്കടവ്, കരിഞ്ചോല, കൂമ്പാറ എന്നിവിടങ്ങളിലായാണ് വീടുകള്‍ പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26  ഭവന പദ്ധതികളാണ് മര്‍കസിന് കീഴില്‍ പൂര്‍ത്തിയായി വരുന്നത്. 6 ലക്ഷം രൂപ ചിലവില്‍ രണ്ട് മുറികളും അനുബന്ധകര്യങ്ങളുമായാണ് വീടുകള്‍ പൂര്‍ത്തീകരിക്കുന്നത്. 

പ്രളയകാലത്ത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഡ്രീം ഹോം സമര്‍പ്പണ ചടങ്ങില്‍  സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് അബ്ദുല്‍ അബ്ദുല്‍ ഫത്താഹ് അവേലം അധ്യക്ഷത വഹിക്കും.  

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി  മുഖ്യപ്രഭാഷണം നടത്തും. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഡ്രീംഹോം പ്രജക്ട് വിശദീകരിക്കും. ചടങ്ങില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.    

നോളെക്‌സ്‌ അക്കാദമി ലോഗോ പ്രകാശനം ചെയ്തു.

ദുബൈ:ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ നോളെക്‌സ്‌ അക്കാദമി ലോഗോ. ഡയറക്ടർ മുഹമ്മദ്, ഡോ. രാഖേബ് ഹസ്സൻ, മുസ്തഫ ലെബനൻ ന് നൽകി പ്രകാശനം ചെയ്തു. ഖോഡോർ ഈജിപ്ത്, ഹബീബ് യൂസഫ് ജാഫർ, നഈം അഹമ്മദ് എന്നിവർ പങ്കാളികളായി. 
            
കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ പ്രവർത്തനമാരംഭിക്കുന്ന knolex അക്കാദമി രാജ്യത്തെ മികച്ച ക്യാമ്പസുകളിലേക്കുള്ള എൻ‌ട്രൻസ് പരീക്ഷകൾക്കും മെഡിക്കൽ എജിനീറിങ് പ്രവേശന പരീക്ഷകൾക്കും പ്രത്യേക പരിശീലന രീതികൾക്ക് തുടക്കം കുറിക്കുകയാണ്. 
            
ബേസിക് ഇംഗ്ലീഷ്, സ്പോക്കൺ ഗ്ലീഷ്, IELTS, കൂടാതെ ഏറ്റവും ലളിതവും രസകരവുമായ   4 ക്ലാസ്സ്‌ മുതൽ  +2 സയൻസ് വരെയുള്ള ട്യൂഷൻ ക്ലാസ്സുകളുമാണ് KNOLEX അക്കാദമിയുടെ പ്രത്യേകത.. 
           
വളർന്നു വരുന്ന വിദ്യാർഭ്യാസ നഗരത്തിന്റെ സമീപം പ്രവർത്തനം ആരംഭിക്കുന്ന KNOLEX അക്കാദമിയിലേക്ക് പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ. പരീക്ഷയിൽ ഉയർന്ന മാർക്ക്‌ ലഭിക്കുന്ന വിദ്യാർത്ഥികൾ ക്ക് പ്രത്യേക സ്കോളർഷിപ്പും KNOLEX ന്റെ മറ്റൊരു പ്രത്യേകതയാണ്.

കൂടാതെ മെയ്‌ 1 ന് സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് &കരിയർ ഗൈഡൻസ് ക്ലാസുകൾ നടക്കുന്നു.പ്രകാശന പരിപാടിയിൽ വിദ്യാഭ്യാസരംഗത്ത് മാറ്റത്തിന്റെ തിരി കൊളുത്താൻ സാധിക്കട്ടെ എന്ന് Dr:രാഖേബ് ആശംസിച്ചു. ബിലാൽ സഫി അഫ്ഗാനിസ്ഥാൻ, ഇബ്രാഹിം മരേഖ സെനഗൽ, ശയി മ ചൈന, യൂസഫ് കൊഫെക് ബോസ്നിയ എന്നിവർ ആശംസ അറിയിച്ചു.

സൗജന്യ ക്ലാസ്സിൽ രജിസ്റ്റർ ചെയ്യാൻ 6238367407, 8943 29 0060 ഈ നമ്പറുകളിൽ ബന്ധപ്പെടുക.