Trending

ലോകത്തെ മാറ്റിമറിക്കാന്‍ പരമമായ അറിവ് അനിവാര്യം:മുഹമ്മദ് ഹനീഷ് ഐ.എ.എസ്

പൂനൂര്‍: ലോകത്തെ മാറ്റിമറിക്കാന്‍ പരമമായ അറിവ് അനിവാര്യമാണെന്നും ഏറ്റവും നല്ല അറിവ് നേടുന്നവര്‍ക്ക് മാത്രമേ 21ാം നൂറ്റാണ്ടില്‍ വിജയിക്കുവാന്‍ കഴിയുകയുള്ളൂവെന്നും മുന്‍ പൊതുവിദ്യാഭ്യ ഡയരക്ടറും വിദ്യാഭ്യാസ വിചക്ഷണനുമായ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. 


പൂനൂര്‍ ഐഗേറ്റിന്റെ പുതിയ ബ്ലോക്കിന്റെയും പി.എം ഫൗണ്ടേഷന്‍ സാറ്റലൈറ്റ് സെന്ററിന്റെയും ഉദ്ഘാടനത്തിന് ശേഷം പൂനൂര്‍ വ്യാപാര ഭവനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവിന് പകരം വെക്കാന്‍  വിക്കിപീഡിയ പോലുള്ള ഇന്റര്‍നെറ്റ് വിജ്ഞാനകോശങ്ങള്‍ക്ക് കഴിയുന്നില്ലെന്നും പുസ്തകങ്ങള്‍ക്കായി സമയം മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. 

രക്ഷിതാക്കളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അടിച്ചേല്‍പ്പിക്കാനുള്ളവരല്ല വിദ്യാര്‍ത്ഥികളെന്നും ഓരോ വിദ്യാര്‍ത്ഥിയുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവിനെ കണ്ടെത്തി പരിപോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഐ ഗേറ്റ് പരിശീലനം നല്‍കിയവരില്‍ എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ ഹനീഷ് ഐ.എ.എസ് മെമെന്റോ നല്‍കി അനുമോദിച്ചു. ചെയര്‍മാന്‍ ഫസല്‍വാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി മുഹമ്മദ് ഗഫൂര്‍ സ്വാഗതം പറഞ്ഞു. 

പി.എം ഫൗണ്ടേഷന്‍ ഡയരക്ടര്‍ സൈറ ബാനു, പി.എം ഫൗണ്ടേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷഫീഖ്, മൊയ്തീന്‍കുട്ടി സി.കെ, കെ.എം സഫീര്‍, ടി.എം അബ്ദുല്‍ ഹക്കീം, സി.കെ.എ ഷമീര്‍ബാവ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right