നരിക്കുനി: വീടിന്റെ ചുറ്റുമതില്‍ ട്രെയിനാക്കി മാറ്റി റെയില്‍വെ ജീവനക്കാരന്‍. റെയില്‍വെയില്‍ സിഗ്നല്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന പാലങ്ങാട് ഒറ്റപ്പിലാക്കല്‍ മുഹമ്മദാണ് പുതിയ വീടിന്റെ ചുറ്റുമതില്‍ ട്രെയിന്‍ നിര്‍മിച്ച് കാണികളെ അമ്പരപ്പിച്ചത്.

പ്രധാന റോഡില്‍ നിന്നും മുഹമ്മദിന്റെ വീട്ടിലേക്കുള്ള റോഡില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ചിഹ്നം വിളിച്ച് ചീറിപ്പായുന്ന ട്രെയിനിന്റെ എഞ്ചിനാണ് കാണാന്‍ കഴിയുന്നത്. ഗൃഹപ്രവേശനത്തിനെത്തിയ റെയില്‍വെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കാഴ്ചകണ്ട് മൂക്കത്ത് വിരല്‍ വെച്ചു.

പലരും അമ്പരപ്പോടെയാണ് മുന്നോട്ടു നീങ്ങിയത്. യഥാര്‍ത്ഥ ട്രെയിനിനെ വെല്ലുന്ന രീതിയിലാണ് മുഹമ്മദിന്റെ വീടിന്റെ ചുറ്റുമതില്‍ ഒരുക്കിയത്.
വീട്ടുമുറ്റത്തെ കിണറ് ഉരുളിയുടെ രൂപത്തിലാക്കാനായിരുന്നു മുഹമ്മദിന്റെ തീരുമാനം. ഇതിന്നായി എത്തിയ ആരാമ്പ്രം സ്വദേശി ഷാജിയാണ് ചുറ്റുമതില്‍ ട്രെയിനാക്കി മാറ്റാമെന്ന ആശയം പങ്കുവെച്ചത്. പൂര്‍ണ്ണ സമ്മതം അറിയിച്ച മുഹമ്മദ് ഇതിന്നായി ട്രെയിനിന്റെ എല്ലാ ഭാഗങ്ങളുടെയും ഫോട്ടോ എടുത്തു നല്‍കി.പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കിലും ഗൃഹപ്രവേശനത്തിനെത്തിയവരുടെ മനം നിറഞ്ഞു.
വീടിന്റെ ഗെയ്റ്റും ട്രെയിനിന്റെ രൂപത്തില്‍ നിര്‍മിക്കാനാണ് മുഹമ്മദിന്റെ തീരുമാനം. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ നീളത്തിലുള്ളൊരു ട്രെയിനായി മാറും. ട്രെയിനിനെ കുറിച്ച് കേട്ടറിഞ്ഞ റെയില്‍വെയിലെ പല ഉന്നത ഉദ്യോഗസ്ഥരും നേരില്‍ വിളിച്ച് അഭിനന്ദിച്ചത് അംഗീകാരമായാണ് മുഹമ്മദ് കാണുന്നത്.
പലരും നേരില്‍ വന്ന് ട്രെയിന്‍ കാണാനും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ജോലിയിലായാലും വീട്ടിലായാലും മുഹമ്മദിന്റെ കണ്ണുകളില്‍ ട്രെയിനായിരിക്കും. ഒപ്പം അന്നം നല്‍കുന്ന റെയില്‍വേയോടുള്ള കടപ്പാടായും ഇത് രേഖപ്പെടുത്തപ്പെടും.

Tags:
ELETTIL NEWS