Trending

നാച്വറൽ ഡിസാസ്റ്റർ മാനേജ്മന്റ് ട്രെയിനിങ്ങും മോക്ഡ്രില്ലും സംഘടിപ്പിച്ചു.

വയനാട്:പ്രകൃതി ദുരന്തങ്ങളിൽ  രക്ഷാപ്രവർത്തനം നടത്തുന്നതിന് സന്നദ്ധ ദൂരന്ത നിവാരണ പ്രവർത്തകരെ സജ്ജരാക്കുന്നതിന് വേണ്ടി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് ( NDRF) , ഹെൽത്ത് കെയർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ  വയനാട്  സുൽത്താൻ ബത്തേരി ശ്രേയസ് ട്രെയിനിംങ്ങ് സെൻററിൽ വെച്ച്  ഏകദിന നാച്വറൽ ഡിസാസ്റ്റർ മാനേജ്മന്റ് ട്രെയിനിങ്ങും മോക്ഡ്രില്ലും സംഘടിപ്പിച്ചു.



കോഴിക്കോട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുത്ത 250 സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം സംഘടിപ്പിച്ചത്.


പരിശീലനം ബത്തേരി ബിഷപ്പ് Most. Rev. ഡോ:  ജോസഫ് മാർ തോമസിന്റെ അദ്ധ്യക്ഷതയിൽ NDRF സീനിയർ കമാൻറൻറ് ശ്രീമതി രേഖ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.  


ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ഫാദർ ബെന്നി എഡയത്ത്, MSP മലപ്പുറം  ആർമ്ഡ്‌ പോലീസ് ഇൻസ്പെക്ടർ ദേവകി ദാസ്, ഫയർ ആൻറ് റസ്ക്യൂ ഓഫീസർ കെ.എഫ് കുര്യൻ, ക്യാമ്പ് കോർഡിനേറ്റർ കെ.അബ്ദുൽ മജീദ്, HCF ഡിസാസ്റ്റർ മാനേജ്മൻറ് ചീഫ് ട്രെയിനർ ഷംസുദ്ധീൻ എകരൂൽ, HCF ഡിസാസ്റ്റർ മാനേജ്മൻറ് ട്രെയിനർ സനീം കാന്തപുരം  തുടങ്ങിയവർ സംസാരിച്ചു.


NDRF സീനിയർ കമാൻറൻറ് വിനോജ് പി ജോസഫ് പരിശീലനത്തിന് നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right