സ‌്കൂളുകൾ അടച്ചു; ജൂൺ മൂന്നിന‌് തുറക്കും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 30 March 2019

സ‌്കൂളുകൾ അടച്ചു; ജൂൺ മൂന്നിന‌് തുറക്കുംതിരുവനന്തപുരം
വാർഷിക പരീക്ഷകൾ പൂർത്തിയാക്കി പൊതുവിദ്യാലയങ്ങൾ വേനലവധിക്കായി  വെള്ളിയാഴ‌്ച അടച്ചു. എസ‌്എസ‌്എൽസി പരീക്ഷ വ്യാഴാഴ‌്ച പൂർത്തിയായി. ഹയർ സെക്കൻഡറി പരീക്ഷകൾ ബുധനാഴ‌്ച തീർന്നിരുന്നു. മറ്റു ക്ലാസുകളിലെ പരീക്ഷകൾ വെള്ളിയാഴ‌്ച പൂർത്തിയാക്കിയാണ‌് രണ്ടുമാസത്തെ വേനലവധിക്കായി പൊതുവിദ്യാലയങ്ങൾ അടച്ചത‌്.


 മഹാപ്രളയത്തെ അതിജീവിച്ച അധ്യായനവർഷത്തിലും പൊതുവിദ്യാഭ്യാസമേഖല കൂടുതൽ ശക്തിപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ‌് 32 ലക്ഷത്തിലേറെ സ‌്കൂൾ വിദ്യാർഥികൾ അവധിക്കാലത്തേക്ക‌് പ്രവേശിച്ചത‌്.  അടുത്ത വർഷത്തേക്ക് ആവശ്യമായ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പുസ‌്തകം വിദ്യാർഥികൾക്ക‌് സ‌്കൂൾ പൂട്ടുംമുമ്പ‌് ഇക്കുറി ലഭ്യമാക്കി.  അടുത്ത വർഷം 200 അധ്യായന ദിനങ്ങൾ ഉറപ്പാക്കുന്നതും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കുന്നതുമായ 2019–-20 അധ്യാന വർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറും സർക്കാർ പുറത്തിറക്കി. മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസ കലണ്ടർ അച്ചടിച്ച‌് നൽകാനും നേരത്തെ തീരുമാനിച്ചിട്ടുണ്ട‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‌്ഞത്തിന്റെ കരുത്തിൽ മുന്നേറിയ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക‌് മൂന്ന‌് ലക്ഷത്തിലേറെ കുട്ടികൾ രണ്ടുവർഷത്തിനിടെ വിദ്യാലയങ്ങളിൽ കൂടുതലായെത്തി.  അടുത്ത വർഷവും കൂടുതൽ കുട്ടികൾ എത്തുമെന്ന‌് ഉറപ്പായി. ഒന്നാംക്ലാസിലേക്ക‌് ഇതിനകം തന്നെ കാൽലക്ഷത്തിലേറെ കുട്ടികളെ രക്ഷിതാക്കൾ ഇഷ്ടവിദ്യാലയം തെരഞ്ഞെടുത്ത‌് ചേർത്തിട്ടുണ്ട‌്. ആധുനികവൽക്കരിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ നേട്ടം രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ അവധിക്കാലത്ത‌് അധ്യാപകർ അതത‌് പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തുന്നുണ്ട‌്. 

ഹയർ സെക്കൻഡറി മൂല്യനിർണയം ഒന്നിന‌് തുടങ്ങും; ഫലം മെയ‌് ആദ്യം

പ്ലസ‌് വൺ, പ്ലസ‌് ടു പരീക്ഷാ ഉത്തരക്കടലാസുകളുടെ  മൂല്യനിർണയത്തിനായുള്ള ക്യാമ്പുകൾ ഏപ്രിൽ ഒന്നിന‌് ആരംഭിക്കും. 110 മൂല്യനിർണയക്യാമ്പുകളിലേക്ക‌് ആയി 20000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട‌്.
9.7 ലക്ഷം വിദ്യാർഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ‌് മൂല്യനിർണയം നടത്തേണ്ടത‌്.  ഒന്നാം ഘട്ടത്തിൽ14 ദിവസമാണ‌് മൂല്യനിർണയം. തുടർന്ന‌് തെരഞ്ഞെടുപ്പിന‌് ശേഷം ഏപ്രിൽ 25 ക്യാമ്പുകൾ പുനരാരംഭിക്കും. മെയ‌്  ആദ്യവാരം ഫലം പ്രസിഡദ്ധീകരിക്കാനാകുമെന്ന‌ പ്രതീക്ഷയിലാണ‌്  ഹയർ സെക്കൻഡറി ഡയറക്ടറേറ്റ‌്.  ഒരു വിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ നടത്തിയ മൂല്യനിർണയക്യാമ്പുകൾ ബഹിഷ‌്കരിക്കാനാഹ്വാനം ഹൈക്കൊടതി വിലക്കിയതോടെ മൂല്യനിർണയം സമയബന്ധിതമാകുമെന്നാണ‌് പ്രതീക്ഷ‌.

എസ‌്എസ‌്എൽസി മൂല്യനിർണയം 4 മുതൽ: ഫലം മെയ‌് രണ്ടാം വാരം

എസ‌്എസ‌്എൽസി മൂല്യനിർണയ ക്യാമ്പുകൾ സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി ഏപ്രിൽ നാലിന‌് ആരംഭിക്കും. സ‌്കീം ഫൈനലൈസേഷൻ  1, 2 എന്നീ തീയതികളിൽ നടക്കും. ഫലപ്രഖ്യാപനം മെയ‌് രണ്ടാംവാരം നടത്താനുള്ള ഒരുക്കത്തിലാണ‌് പരീക്ഷാ ഭവൻ. റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർഥികളാണ‌്  പരീക്ഷ എഴുതിയത‌്. ഒമ്പതുവിഷയങ്ങളിലുള്ള പേപ്പറുകൾ മൂല്യനിർണയം നടത്താൻ പതിനായിരത്തിലേറെ പേരെ നിയോഗിച്ചിട്ടുണ്ട‌്.

ഹയർ സെക്കൻഡി പാഠപുസ‌്തകങ്ങളും എത്തി

സ‌്കൂളുകളിലെ പാഠപുസ‌്തകങ്ങൾ അച്ചടിച്ചെത്തിച്ചതിന‌് പിന്നാലെ റെക്കോഡ‌് വേഗത്തിൽ അടുത്തവർഷത്തേക്കുള്ള  ഹയർ സെക്കൻഡറി പാഠപുസ‌്തകങ്ങളും അച്ചടിച്ച‌് ഡിപ്പോകളിലെത്തിച്ചു. 63 ടൈറ്റിലുകളിലായി 3954426 പുസ‌്തകങ്ങളാണ‌് ഹയർസെക്കൻഡറിക്ക‌് അടുത്ത വർഷം പുതുതായി ആവശ്യമായി വരുന്നത‌്. ഇവയിൽ 2, 22, 552 പുസ‌്തകങ്ങളും അച്ചടിച്ച‌് ഡിപ്പോകളിലെത്തിച്ച‌് വിതരണം തടുങ്ങി.

No comments:

Post a Comment

Post Bottom Ad

Nature