കൊടുവള്ളി: കത്തറമ്മൽ പൂക്കാട്ട് പറമ്പിൽ അബ്ദുറഹിമാൻ ഹാജി (75) മരണപ്പെട്ടു. ദീർഘകാലം കോഴിക്കോട് സുപ്ളൈ ഓഫിസിൽ ജോലി ചെയ്ത് റിട്ടയർ ചെയ്യുകയായിരുന്നു.


ഇന്ത്യൻ നാഷന്നൽ കോൺഗ്രസ്, ' കേരള നജ് വത്തുൽ മുജാഹിദീൻ, നരിക്കുനി പാലിയേറ്റിവ് കെയർ യൂണിറ്റ് (അത്താണി) ,പെൻഷനേഴ്സ് അസോസിയേഷൻ, എം.ഇ.എസ്സി നിയർ സിറ്റിസൺ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.

ഒരു മകനും നാലു പെൺമക്കളുമാണുള്ളത്. തുവ്വക്കുന്നുമ്മൽ പരേതനായ മുഹമ്മത് ഹാജി' എരഞ്ഞോണ അബൂബക്കർ ഹാജി എന്നിവർ സഹോദരങ്ങളാണ്.

മയ്യിത്ത് നിസ്ക്കാരം രാവിലെ 11.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.