മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 31 March 2019

മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം

ബാലുശ്ശേരി: മലയോര മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. സ്വാഭാവിക ജലസ്രോതസ്സുകളിൽ മിക്കവയും വറ്റിവരണ്ടു. ഇതോടെ ജനം കുടിവെള്ളത്തിനായി പ്രയാസപ്പെടുകയാണ്.


25ാം മൈൽ ഭാഗത്തുനിന്ന് മുകളിലേക്കുള്ള പ്രദേശങ്ങളിലും പേര്യമല, കാവുംപുറം എന്നിവിടങ്ങളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
27ാം മൈൽ ഭാഗത്തുള്ളവർ ജലം കന്നാസുകളിൽ നിറച്ച് ഏറെ അകലെ നിന്ന് ഓട്ടോറിക്ഷയിൽ കൊണ്ടുവരികയാണ്. 


ചീടിക്കുഴി ഭാഗത്ത് പുഴയിൽ ചെറിയ കുഴികൾ കുഴിച്ച് ഒട്ടേറെ കുടുംബങ്ങളാണ് കുടിവെള്ളം ശേഖരിക്കുന്നത്. വനത്തിലെ ഉറവകൾ വറ്റിയതിനാൽ വന്യജീവികൾ കുടിവെള്ളം തേടി ജനവാസകേന്ദ്രങ്ങളിൽ എത്തുന്നുണ്ട്.

No comments:

Post a Comment

Post Bottom Ad

Nature