തൊഴിലാളികൾക്ക് 18,000 രൂപ മാസവേതനം പ്രധാന വാഗ്ദാനവുമായി സിപിഎം പ്രകടനപത്രിക - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

തൊഴിലാളികൾക്ക് 18,000 രൂപ മാസവേതനം പ്രധാന വാഗ്ദാനവുമായി സിപിഎം പ്രകടനപത്രിക


2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക സിപിഎം പുറത്തിറക്കി. കൂടുതൽ മെച്ചപ്പെട്ട ഇന്ത്യ, ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണം എന്നിവയാണ് സിപിഎം പ്രകടനപത്രികയുടെ പ്രധാന ഊന്നൽ. തൊഴിലാളികൾക്ക് മിനിമം 18,000 രൂപ വേതനം പ്രകടനപത്രിക ഉറപ്പ് പറയുന്നു.
ബിജെപിയെ പരാജയപ്പെടുത്തുക, സിപിഎമ്മിന്‍റേയും ഇടതുപക്ഷത്തിന്‍റേയും ശക്തി വർദ്ധിപ്പിക്കുക, രാജ്യത്ത് മതേതര ബദൽ സർക്കാർ രൂപീകരിക്കുക എന്നിവയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദില്ലിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ സീതാറാംയെച്ചൂരിയും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവരും പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ പങ്കെടുത്തു.
ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യ അവകാശങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുമെന്നാണ് പ്രകടനപത്രികയിലെ ആദ്യത്തെ വാഗ്ദാനം. കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം ന്യായവില ഉറപ്പാക്കും. ഉദ്പാദനച്ചെലവിന്‍റെ അൻപത് ശതമാനമെങ്കിലും അധികം വില കാർഷികോൽപ്പന്നങ്ങൾക്ക് ഉറപ്പാക്കും. തൊഴിലാളികൾക്ക് പ്രതിമാസം 18,000 രൂപയെങ്കിലും മാസവരുമാനം ഉറപ്പാക്കും. പൊതുവിതരണ സംവിധാത്തിലൂടെ എല്ലാ കുടുംബങ്ങൾക്കും മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ വിതരണം ചെയ്യും എന്നിവ സിപിഎം പ്രകടനപത്രികയിലെ ആദ്യത്തെ അഞ്ച് വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

No comments:

Post a Comment

Post Bottom Ad

Nature