‍താമരശ്ശേരി ടൗണില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

‍താമരശ്ശേരി ടൗണില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


താമരശ്ശേരി ടൗണില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴയ ബസ്റ്റാന്റിന് സമീപം വെഴുപ്പൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി ടൗണില്‍ പഴയ വസ്തുക്കള്‍ ശേഖരിച്ചിരുന്നയാളാണ് മരിച്ചത്. മൂവാറ്റുപുഴ സ്വദേശി മധു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെ 04952222240 എന്ന നമ്പറിലോ എസ് ഐ യുടെ 9497980792 എന്ന നമ്പറിലോ ബന്ധപ്പെടണം.

No comments:

Post a Comment

Post Bottom Ad

Nature