സ്വകാര്യ പാസഞ്ചർ ഓട്ടോയുടെ മുകളിൽ കയറ്റിയ ഇരുമ്പ് ഷീറ്റ് തട്ടി യുവതിക്ക് സാരമായ പരിക്ക്, ഓട്ടോ നിർത്താതെ പോയി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

സ്വകാര്യ പാസഞ്ചർ ഓട്ടോയുടെ മുകളിൽ കയറ്റിയ ഇരുമ്പ് ഷീറ്റ് തട്ടി യുവതിക്ക് സാരമായ പരിക്ക്, ഓട്ടോ നിർത്താതെ പോയി

താമരശ്ശേരി: താമരശ്ശേരി കൊയിലാണ്ടി റോഡിൽ ചാവറ ആശുപത്രിക്ക് മുൻവശം വെച്ചാണ് സംഭവം.


അപകടകരമായ രൂപത്തിൽ പകുതിയിലധികം പുറത്തേക്ക് തള്ളി ഓട്ടോയുടെ മുകളിൽ ഇരുമ്പ് ഷീറ്റും, പിന്നിൽ കമ്പികളും കയറ്റി താമരശ്ശേരിയിൽ നിന്നും - ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പ്രെവറ്റ് ആപെ പാസഞ്ചർ ഓട്ടോയാണ് റോഡരികിൽ നിൽക്കുകയായിരുന്ന യുവതിക്കുമേൽ ഇടിച്ചത്.

ഇരുമ്പ് ഷീറ്റ് തലയിൽ തുളച്ചു കയറി തലക്ക് ആഴത്തിൽ മുറിവേറ്റു. ബുധനാഴ്ച്ച  വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം.

ഓട്ടോയിൽ കൊണ്ടു പോകുകയായിരുന്ന ഷീറ്റുകൾ യുവതിയുടെ മേൽ തട്ടിയ വിവരം അറിഞ്ഞിരുന്നില്ലെന്ന് ഡ്രൈവർ.

ബുധനാഴ്ച്ച വൈകുന്നരം 4 മണിക്കാണ് ചാവറ ആശുപത്രിക്ക് മുന്നിൽ വെച്ച് പാസഞ്ചർ ഓട്ടോയുടെ മുകളിൽ കയറ്റി കൊണ്ടുപോകുകയായിരുന്ന ഇരുമ്പ് ഷിറ്റ്  തട്ടി സ്ത്രീയുടെ തലക്ക് പരിക്ക് പറ്റിയത്.തൽസമയം ആരും സംഭവം കണ്ടിരുന്നില്ല.പിന്നീട് CCTV പരിശോധിച്ചപ്പോഴാണ് വാഹനം തിരിച്ചറിഞ്ഞ്.

തുടർന്ന് വാഹനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചു, ഇതിനിടെക്കാണ് ഈ ഓട്ടോ കോരങ്ങാടുള്ള സ്ഥാപനത്തിന്റെതാണെന്ന് മനസ്സിലായത്.തുടർന്ന് പരിക്കേറ്റവരുടെ ബന്ധുക്കൾ ഇവരുമായി ബന്ധപ്പെടുകയും  കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.

പരിക്കേറ്റയാളുടെ നിലവിലെയും തുടർന്നുമുള്ള എല്ലാ ചികിത്സാ സഹായവും സ്ഥാപനമുടമ വാഗ്ദാനം ചെയ്യുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു.പുറത്തേക്ക് തള്ളിയ ഷീറ്റുകൾ സ്ത്രീയുടെ മേൽ തട്ടിയ വിവരം അറിയാതിരുന്നത് കൊണ്ടാണ് നിർത്താതെ പോയെതെന്ന് ഡ്രൈവർ വ്യക്തമാക്കി.


No comments:

Post a Comment

Post Bottom Ad

Nature