Trending

ബൈക്കിന്റെ ചക്രത്തിനുള്ളിൽ സാരി കുടുംങ്ങി സ്ത്രീക്ക് പരിക്ക്

താമരശ്ശേരി: ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന  കൊട്ടാരക്കോത്ത് അയ്യാറട്ടിന് സമീപം താമസിക്കുന്ന മമ്മിയുടെ ഭാര്യ പാത്തുട്ടിക്കാണ് റോഡിൽ വീണ് തലക്ക് പരിക്കേറ്റത്. 


ഭർത്താവ് ഓടിച്ച ബൈക്കിന് പുറകിൽ ഇരുന്ന് താമരശ്ശേരി ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് വരുംമ്പോൾ കിടവൂർ ജുമാ മസ്ജിദിന് മുൻവശം വെച്ചായിരുന്നു അപകടം.

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കൂടുതൽ പരിശോധനക്കായ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.പരിക്ക് ഗുരുതരമല്ല.

Previous Post Next Post
3/TECH/col-right