ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് യുവാവ് സഹായം തേടുന്നു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് യുവാവ് സഹായം തേടുന്നു.

ഏകരുൽ:ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 18ആം വാർഡിൽ ചേലത്തൂർ മുനീർ 41 ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ഡയാലിസിസിന് വിധേയമായികൊണ്ടിരിക്കുകയാണ്.ഉമ്മയും ഭാര്യയും മൂന്ന് മക്കളുമട ങ്ങുന്ന ജീവിക്കാൻ വളരെ പ്രയാസപ്പെടുന്ന കുടുംബമാണ് മുനീറിന്റെത്. 

ഉപജീവനത്തിനായി വിദേശത്ത് ജോലി ചെയ്യുന്നതിനിടയിലാണ് രോഗം പിടിപെട്ടതും അടിയന്തിരമായി വൃക്ക മാറ്റിവെക്കണമെന്ന ഡോക്ടർ നിർദ്ദേശിച്ചത്. 40 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഓപ്പറേ ഷൻ നടത്താൻ മുനീറിന്റെ കുടുംബത്തിന് മാത്രം സാധിക്കില്ല.


ആയതിനാൽ ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടി ,പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്, ജില്ലാപഞ്ചായത്ത് മെമ്പർ ഷക്കീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ശ്രീജ മഠത്തിൽ എന്നിവർ രക്ഷാധികാരികളായും, എം. അബ്ദുൽ ബഷീർ മാസ്റ്റർ ചെയർമാനും, ടി പി അബ്ദുൽ മനാഫ് മാസ്റ്റർ കൺവീനറും, വള്ളിപ്പറ്റ ഹമീദ് ഹാജി ട്രഷററുമായും, രാഷ്ട്രീയ സാംസ്കാരിക രാഷ് ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പൊതു ജനങ്ങളുടെയും നേതൃതത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്.

ചെയർമാൻ കൺവീനർ എന്നിവരുടെ പേരിൽ ബാലുശ്ശേരി ഫെഡറൽ ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ യുവാവിന്റെ ചികിത്സാ സഹായത്തിലേക്ക് ഉദാരമതികളായ ആളുക ളിൽ നിന്നും എല്ലാവിധ സഹായ, സഹകരണ വും പ്രതീക്ഷിക്കുന്നു. 

ചെയർമാൻ:എം, അബ്ദുൽ ബഷീർ
00919605342934
കൺവീനർ; ടി,പി, അബ്ദുൽ മനാഫ്
00919947836803


A/C NO: 19550100208811 

Federal Bank Balussery Branch 
Kozhikode District 
IFSC code : FDRL 0001955
 

No comments:

Post a Comment

Post Bottom Ad

Nature