മാനിപുരം : കളരാന്തിരി മാതാംവീട്ടിൽ താമസിക്കുന്ന ചാൽപ്പോയിൽ മുനീറിൻ്റെ മകൻ ഉവൈസ് (3) വയസ്സ് ഇന്നലെ വൈകുന്നേരം സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് വാഹന അപകsത്തിൽ മരണപ്പെട്ടു.
സ്കൂൾ വിട്ടുവരുന്ന സഹോദരിയെ കൂട്ടിക്കൊണ്ട് വരാനായി ഉമ്മയ്‌ക്കൊപ്പം പോയതായിരുന്നു മൂന്ന് വയസുകാരനായ ഉവൈസ്. സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയം അമ്മയുടെ കൈവിട്ട പോയ കുട്ടി സഹോദരി വന്നിറങ്ങിയ അതേ വാനിന്റെ മുന്നിൽ പെടുകയായിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നിസ്കാരം ഇന്ന്ഉ ച്ചയ്ക്ക് 12.30 ന് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ.