കൊടുവള്ളി: മൂന്ന് വർഷം മുമ്പ് കാണാതായ കൊടുവള്ളി - എളേറ്റിൽ വട്ടോളി - ചളിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസിനെ തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ നിന്നും മികവാർന്ന അന്വേഷണത്തിലൂടെ കണ്ടെത്തി
കൊടുവള്ളി പോലീസ്.
തമിഴ്നാട്ടിലെ തിരുവള്ളൂർ
ജില്ലയിലുള്ള മണവാൾ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാമ്പരമ്പാക്കം എന്ന
സ്ഥലത്ത് നിന്നുമാണ് കൊടുവള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത് എസ്
ൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബേബി മാത്യു ,സിവിൽ പോലീസ് ഓഫീസർ
ശ്രീനിഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘം കണ്ടെത്തിയത്.
മുഹമ്മദ് റിയാസിനെ
കാണാതായിട്ട് ഒരു വർഷം കഴിഞ്ഞതിനുശേഷം ആണ് ബന്ധുക്കൾ പോലീസിൽ പരാതി
നൽകിയത്. 2023 ൽ കേസ് രജിസ്റ്റർ ചെയ്ത് കൊടുവള്ളി പോലീസ് അന്വേഷണം നടത്തി
വരികയായിരുന്നു.