കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ ഹാപ്പിനസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനം ആഘോഷിച്ചു. കുട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി ശ്രീനി രാമല്ലൂർ സദസുമായി സംവദിച്ചു. മുതർന്ന അംഗം പൂമംഗലത്ത് അബ്ദുറഹിമാർ സാഹിബിനെ ചടങ്ങിൽ ആദരിച്ചു.
അബ്ദുറഹിമാൻ കുട്ടി, സത്യനാഥൻ, വിജയൻ നായർ, അബൂബക്കർ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. മാധവൻ മാസ്റ്റർ ആശംസകൾ നേർന്നു. ലൈബ്രറി കൗൺസിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ ധന്യ നീലഞ്ചേരി, ദക്ഷ വി, തേജലക്ഷ്മി, ശ്രീവേദ് എന്നവർക്ക് ഉപഹാരങ്ങൾ നൽകി.
വായനശാല സിക്രട്ടറി എം.അബ്ദുൽ ഷുക്കൂർ സ്വാഗതവും, കെ.കെ. ലോഹിതാക്ഷൻ നന്ദിയും രേഖപ്പെടുത്തി.
Tags:
NANMINDA