കത്തറമ്മല്‍ : പരപ്പന്‍പൊയില്‍ - കാരക്കുന്നത് റോഡ് നവീകരണത്തിന്‍റെ ഭാഗമായി വീതികൂട്ടല്‍ നടക്കുന്നതിനിടെ റോഡില്‍ വിള്ളല്‍ വീണതിനാല്‍ അപകട സാധ്യത മുന്‍നിര്‍ത്തി പനക്കോട് - വാടിക്കല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ നിരോധിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വലിയ വാഹനങ്ങള്‍ വാടിക്കല്‍ നിന്നും ഈര്‍പ്പോണയിലേക്കോ, കത്തറമ്മല്‍ നിന്നും ആവിലോറ / ചോയിമഠം ഭാഗത്തേക്കോ വഴി തിരിഞ്ഞ് പോവേണ്ടതാണ്.
വലിയ സ്കൂള്‍ വാഹനങ്ങള്‍ക്കും നിലവില്‍ കടന്ന് പോവാന്‍ കഴിയില്ല.പകരം സംവിധാനം ഒരുക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ റോഡിൽ വാടിക്കൽ മുതൽ പനക്കോട് വരെ റോഡ് താത്കാലികമായി പൂർണ്ണമായിട്ട് അടച്ചു.
Tags:
ELETTIL NEWS