കൊടുവള്ളി: മുപ്പതാമത് ദേശീയ റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി ഈ മാസം 4 ന് ആരംഭിച്ച റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ എത്തിയ വാഹന ഉടമകൾക്ക് സുരക്ഷാ ക്ലാസും ലഘുലേഖയും നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.


നിങ്ങളുടെ സുരക്ഷ കുടുംബത്തിന്റെ രക്ഷകൂടിയാണന്ന് ക്ലാസെടുത്ത് സംസാരിച്ച മോട്ടേർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹാദ് പറഞ്ഞു.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, നിർബന്ധമായും ഉപയോഗിക്കുക, അ നു വദീയമല്ലാത്ത ലൈറ്റും ശബ്ദസംവിധാനം ഒഴിവാക്കുക, മദ്യലഹരിയിൽ വാഹനമോടിക്കാതിരിക്കുക, കാൽനടക്കാർ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾവാഹന നിറുത്തി അവർ പോയ ശേഷം യാത്ര തുടരുക, രാത്രി കാല യാത്രകളിൽ ശ്രദ്ധയോടെ വാഹനം ഓടിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ഉദ്ബോധിപ്പിച്ചു.