Trending

ഡിസാസ്റ്റർ മാനേജ്മെൻറ് ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പ്.

പൂനൂർ: കോഴിക്കോട് ജില്ലയിൽ സന്നദ്ധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി ട്രോമാ കെയർ കോഴിക്കോട്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെൻറ് ടീം കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 9 ,10 തീയതികളിൽ ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. 


ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന സംഘടനാ പ്രതിനിധികൾ, പ്രാദേശികമായി ഡിസാസ്റ്റർ മാനേജ്മെൻറ് രംഗത്ത് നേതൃത്വപരമായ പങ്ക് വഹിക്കാൻ താല്പര്യമുള്ളവർ തുടങ്ങിയവർക്ക് പങ്കെടുക്കാം. 

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കയ്യൊടിയൻപാറ  കാരുണ്യ തീരം  (പൂനൂർ - കോളിക്കൽ) ക്യാമ്പസിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഭക്ഷണം , താമസം എന്നിവ ഒരുക്കിയിട്ടുണ്ട്.

 പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്,യൂണിഫോം,ബാഡ്ജ് എന്നിവ   നൽകുന്നതായിരിക്കും താല്പര്യമുള്ളവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

റെജിസ്ട്രർ ചെയ്യേണ്ട നമ്പർ: 9895226779,9048620230 9946661059
Previous Post Next Post
3/TECH/col-right