അപകടം:ഏറെ പണിപ്പെട്ട് രക്ഷാപ്രവർത്തനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 7 February 2019

അപകടം:ഏറെ പണിപ്പെട്ട് രക്ഷാപ്രവർത്തനം

വടകര: ദേശീയപാതയിൽനിന്ന് വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറിയിൽനിന്ന് രണ്ടു പേരെ രക്ഷിക്കാൻ ഫയർ ഫോഴ്സ് നടത്തിയത് കഠിനശ്രമം. ക്ലീനറെ രക്ഷിക്കാനായെങ്കിലും ഡ്രൈവർ വിനോദ് ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. 


പെരുവാട്ടിൻതാഴ റോഡിലെ തണൽ മരത്തിലിടിച്ചു താഴേക്കു നിയന്ത്രണം വിട്ട് ഓടിയ ലോറി സമീപത്തെ ഗീതാസദൻ വീട്ടിലെ വരാന്തയിലേക്കാണ് ഇടിച്ചു കയറിയത്.
 

വീടിന്റെ മുന്നിലെ കാർ തകർത്ത ലോറിയുടെ കാബിനിൽ ഡ്രൈവർ വിനോദ് സ്റ്റിയർ റിങ് ശരീരത്തിലേക്ക് കയറി വാതിലിനോട് കുടുങ്ങി കിടക്കുകയായിരുന്നു.ലോറിയിലുണ്ടായിരുന്ന ചെങ്കല്ലിന്റെ അട്ടി വീഴാൻ പാകത്തിലായതു കൊണ്ട് ഇവ നീക്കിയ ശേഷമേ കാബിൻ വെട്ടിപ്പൊളിക്കാനായുള്ളൂ.

ലീഡിങ് ഫയർമാൻ ടി.സജീവന്റെ നേതൃത്വത്തിലുള്ള സംഘം ഏറെ ശ്രമിച്ചാണ് ക്ലീനറെ രക്ഷപ്പെടുത്തിയത്. വിനോദിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു. 


പുലർച്ചെ ആയതു കൊണ്ട് റോഡിലും വീടിനടുത്തും ആളില്ലാത്തതിനാലും വൻ അപകടം ഒഴിവായി.

No comments:

Post a Comment

Post Bottom Ad

Nature