താമരശ്ശേരി: അഞ്ചു പതിറ്റാണ്ടിലേറെയായി താമരശ്ശേരിക്കാരുടെയും സമീപ പ്രദേശവാസികളുടെയും വിശ്വാസവും സ്നേഹവും നേടിയിരുന്ന പ്രമുഖ ചികിത്സകനായ ഡോക്ടർ കുട്ട്യാലി അന്തരിച്ചു.
ലളിതമായ ജീവിതശൈലിയും രോഗികളോടുള്ള ആത്മാർത്ഥ സമീപനവും കൊണ്ടാണ് അദ്ദേഹം നാട്ടുകാരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ആളുകൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകി ആശ്വാസമായിരുന്ന ഡോക്ടർ കുട്ട്യാലി, ഒരു ഡോക്ടർ മാത്രമല്ല നാട്ടുകാരുടെ കുടുംബാംഗം പോലെയായിരുന്നു.
ചികിത്സാരംഗത്ത് ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം അനേകം മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ കൈത്താങ്ങായി മാറിയിരുന്നു.രോഗികളുടെ വിഷമങ്ങൾ സ്വന്തം കാര്യമെന്ന പോലെ കണ്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം താമരശ്ശേരി നാടിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. മരണവാർത്ത അറിഞ്ഞതോടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
Tags:
OBITUARY