അധ്യാപക ഭിക്ഷാടന സമരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 8 January 2019

അധ്യാപക ഭിക്ഷാടന സമരം

കെ ഇ.ആർ ഭേദഗതി കാരണം നിയമനാംഗീകാരം ലഭിക്കാത്ത ഞങ്ങളുടെ അവസ്ഥ ഇനി ഒരാൾക്ക് പോലും ഉണ്ടാവരുത്. ആയതിനാൽ പൊതുവിദ്യഭ്യാസത്തിന്റെ പ്രധാന കണ്ണിയായ ഞങ്ങൾക്ക് ശമ്പളം നൽകാത്ത നടപടിക്കെതിരെ നടത്തുന്ന ദയനീയ സമരത്തോട്  സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുവിദ്യഭ്യാസ സംരക്ഷണത്തിന്റെ പ്രധാന കണ്ണിയായ ഞങ്ങൾ മൂന്ന് വർഷമായി കണ്ണീരിലാണ് എന്ന കാര്യവും സൂചിപ്പിക്കുന്നു.2019 ജനുവരി 14 ന് സെക്രട്രേറ്റിനു മുമ്പിൽ കൂട്ട ഉപവാസം, 14 മുതൽ 21 അധ്യാപക ഭിക്ഷാടന സമരം ഇവ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മറ്റ് എല്ലാ തൊഴിലുകാർക്കും നൽകുന്ന തൊഴിൽ ഭദ്രത പരിഗണനപോലും എയിഡഡ് അധ്യാപകർക്ക് സർക്കാർ നൽകുന്നില്ല.ഞങ്ങൾ അധ്യാപകർ ആയിപ്പോയി എന്നതുകൊണ്ടും ഒരു ചെറിയ വിഭാഗമായി പോയതുകൊണ്ടും ഞങ്ങളെ ദീർഘകാലത്തെ ക്ലേശകരമായ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. എല്ലാരംഗത്തും നവോത്ഥാനത്തിന് മുന്നിൽനിൽക്കുന്ന സർക്കാർ ഞങ്ങളെ മാത്രം പിന്നോട്ട് തള്ളുന്നത് നീതിയല്ല .  ബഹു.വിദ്യാഭ്യാസമന്ത്രി ദീർഘവീക്ഷണമുള്ള ആളായതുകൊണ്ട് ഞങ്ങളെ വിഷമത്തിലേക്ക് തള്ളിവിടാതെ ഈ വർഷമെങ്കിലും ഞങ്ങളുടെ നിയമനാംഗീകാരം പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബഹു.കോടതിയുടെ കാര്യം പറഞ്ഞു നീട്ടിക്കൊണ്ടുപോകാതെ തന്നെ സർക്കാറിന് കോടതിയുടെ തീരുമാനങ്ങൾ മാറ്റിമറിക്കാൻ കഴിയുമെന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. 

ഞങ്ങൾക്കുവേണ്ടി ഒരു നിയമം ഉണ്ടാക്കി  ഞങ്ങളെ രക്ഷിച്ചു കൂടെ.... സർക്കാർ - മാനേജ്മെൻറ് ഒത്തുകളിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .അധ്യാപക സമൂഹത്തിന്റെ ഈ അഭിപ്രായത്തോട് ഒപ്പം പൊതുസമൂഹവും പിൻതുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

 2016 മുതൽ 19 വരെയുള്ള കാലങ്ങളിൽ നിയമിതരായ അധ്യാപക-അനധ്യാപകർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്.പണ്ട് ഗുരുക്കന്മാർക്ക് ഗുരുദക്ഷിണ യാണെങ്കിൽ ഇന്ന് എടുക്കുന്ന ജോലിക്ക് ഉള്ള കൂലി എങ്കിലും തരാൻ സമൂഹം സർക്കാരിനോട് ആവശ്യപ്പെടണം. രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുസമൂഹവും ഞങ്ങൾക്കൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇതിൽ പലരും പി.എസ്.സി ലിസ്റ്റിലുണ്ട് 5 വർഷം എടുക്കുന്ന പ്രൊസസ് ആണ് പി.എസ്. സി വഴിയുള്ള നിയമനം. എന്നാൽ ഏതാനും പേർക്ക് മാത്രമാണ് ലഭിക്കുന്നത്, എന്നാൽ 9000 ത്തോളം വരുന്ന എയിഡഡ് സ്ഥാനങ്ങൾ ഉള്ളതുകൊണ്ടാണ്  കൂടുതൽ പേർക്കും തൊഴിൽ ലഭിക്കുന്നത് എന്ന കാര്യം മനസ്സിലാക്കി കൊണ്ട് ഞങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 14 മുതൽ 21 വരെ യുള്ള  സമരത്തെ വിജയിപ്പിക്കണമെന്ന് എവരോടും അഭ്യർത്ഥിക്കുന്നു.

സംസ്ഥാന സമതി
നിയമനാംഗീകാരം ലഭിക്കാത്ത ജീവനക്കാരുടെ കൂട്ടായ്മ.

 

No comments:

Post a Comment

Post Bottom Ad

Nature