Trending

മടവൂർ - സി.എം. മഖാം റോഡ് പ്രവർത്തി ഉദ്ഘാടനം

മടവൂർ : കാലവർഷ കെടുതിയിൽ തകർന്നു പോയ മടവൂർ - സി.എം.മഖാം റോഡിന്റെ  പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ നിർവഹിച്ചു .


റോഡ് പുനരുദ്ധാരണം നടത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത്‌ അര കോടി അനുവദിച്ചിരുന്നു. പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. 

യു.ശറഫുദ്ധീൻ മാസ്റ്റർ, കെ.എം. മുഹമ്മദ്‌ മാസ്റ്റർ, എസ്. അബൂബക്കർ, യു.വി. മുഹമ്മദ്‌ മൗലവി, ഇസ്മായിൽ മടവൂർ, എ.പി. നാസർ മാസ്റ്റർ, പി. അസീസ് മുസ്ലിയാർ, ബഷീർ മില്ലത്ത്, മുനീർ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു.

പി.യു. സാലിഹ് സ്വാഗതവും എ.പി.യൂസുഫലി നന്ദി യും പറഞ്ഞു.

Previous Post Next Post
3/TECH/col-right