മടവൂർ :ആത്മീയ നെറുകയിലൂടെ അത്യുന്നതി നേടി വിശ്വാസി സഹസ്രങ്ങൾക്ക് അഭയ കേന്ദ്രമായ ഖുതുബുൽ ആലം മടവൂർ സി.എം.വലിയുല്ലാഹിയുടെ നാമധേയത്തിൽ മൂന്ന് ദശാബ്ദത്തിലേക്കടുക്കുന്ന മടവൂർ സി.എം.സെന്റർ മുപ്പതാം വാർഷികാഘോഷത്തിനൊരുങ്ങുന്നു.
രണ്ട് വർഷക്കാലം നീണ്ട് നിൽക്കുന്ന മുപ്പതിന പദ്ധതി പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും വിപുലമായ സുന്നി പ്രാസ്ഥാനിക സംഗമവും ഈ മാസം 26 ന് ശനിഴായ്ച വൈകുന്നേരം 4 മണിക്ക് സി.എം.സെന്ററിൽ നടക്കും.പരിപാടിയിൽ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുക്കും.
മതപണ്ഡിതർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, സിവിൽ സർവീസ് തുടങ്ങി ഉന്നത പ്രൊഫഷണൽ മേഖലകളിലെ വിദ്യാഭ്യാസ വിചക്ഷണരെ സമൂഹത്തിന് സമർപ്പിക്കുകയും ചെയ്യുന്ന സെൻറർ കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ വ്യത്യസ്ത സ്ഥാപനങ്ങൾ നടത്തിവരുന്നു .
കൂടാതെ നിരവധി നിരാലംബർക്ക് സാന്ത്വന മേഖലകളിലൂടെ ആശ്വാസം പകരുകയും പതിനായിരങ്ങൾക്ക് ആത്മീയ മജ്ലിസുകളിലൂടെ ആത്മ സംതൃപ്തി നൽകുകയും ചെയ്ത സി.എം.സെന്ററിന്റെ വരും ഭാവിയിലേക്കുള്ള ചുവടുവെപ്പാണ് മുപ്പതാം വാർഷികാഘോഷ പദ്ധതികൾ.
ഇത് സംബന്ധമായി കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജി.അബൂബക്കർ ഉദ്ഘാടനം ചെയ്തു.വിവിധ പദ്ധതികളുടെ കരട് രൂപരേഖ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ ബാഖവി യോഗത്തിൽ വിവരിച്ചു.
ചർച്ചയിൽ കെ.ആലിക്കുട്ടി ഫൈസി, ടി.കെ.മുഹമ്മദ് ദാരിമി, എൻ.അബൂബക്കർ ഹാജി,അഹ്മദ് കുട്ടി സഖാഫി, മുസ്തഫ സഖാഫി മരഞ്ചാട്ടി, കെ. ഹുസൈൻ മാസ്റ്റർ, അബ്ദുന്നാസർ അഹ്സനി,പി ഹുസൈൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Tags:
MADAVOOR