എയർ ഇന്ത്യയുടെ കെടുകാര്യസ്ഥത:ഒമ്പതാം ക്ലാസുകാരൻ നിയമനടപടിക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 8 January 2019

എയർ ഇന്ത്യയുടെ കെടുകാര്യസ്ഥത:ഒമ്പതാം ക്ലാസുകാരൻ നിയമനടപടിക്ക്

ജിദ്ദ:എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതക്കെതിരെ ഒമ്പതാം ക്ലാസ് വിദ്യാർഥി പരാതിയുമായി അധികൃതരെ സമീപിക്കുന്നു. കോഴിക്കോട് കക്കോടി സ്വദേശി ബാസിത് മുഹമ്മദാണ് (ബാച്ചി) പരാതിക്കാരൻ. ജിദ്ദയിലുള്ള മമ്മദ് ചെമ്മൻകണ്ടിയുടെ മകനാണ് ഫുട്‌ബോൾ താരം കൂടിയായ ബാച്ചി.


കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് വൈകുന്നേരം 5.30ന് പോകേണ്ടിയരുന്ന എയർ ഇന്ത്യ വിമാനം, യാത്രക്കാരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറ്റി ഇരുത്തി മണിക്കൂറുകൾക്കു ശേഷം റദ്ദാക്കിയതു മൂലം തനിച്ചു യാത്ര ചെയ്ത തനിക്കുണ്ടായ മാനസിക സംഘർഷവും ആശങ്കയും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകുന്നത്. 

ഇത്തരം സംഭവങ്ങൾ ഇനിയും അവർത്തിക്കപ്പെടാതിരിക്കുന്നതിന് സർവീസ് മുടങ്ങാൻ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാണ് ജിദ്ദ ഇന്ത്യൻ സ്‌കൂൾ മുൻ വിദ്യാർഥിയും ഇപ്പോൾ നാട്ടിൽ പഠിക്കുകയും ചെയ്യുന്ന ബാസിത്തിന്റെ ആവശ്യം.
 

 ജനുവരി 3ന് കാലാവധി അവസാനിക്കുന്നതായിരുന്നു ബാസിത്തിന്റെ വിസ. രണ്ടിന് രാത്രി 9.30ന് ജിദ്ദയിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര. കോഴിക്കോട് നിന്ന് സഹോദരൻ കൊച്ചി വിമാനത്താവളത്തിലെത്തിച്ച് വിമാനത്തിൽ കയറിയെന്ന് ഉറപ്പാക്കിയ ശേഷം നാട്ടിലേക്കു മടങ്ങി. എന്നാൽ സാങ്കേതിക തകരാറു മൂലം സർവീസ് റദ്ദാക്കുകയായിരുന്നു. 

അൺ അക്കംബനീഡ് പാസഞ്ചർ എന്ന നിലയിൽ എയർ ഇന്ത്യക്കായിരുന്നു തന്റെ ഉത്തരവാദിത്തം എങ്കിലും അതു നിർവഹിക്കുന്നതിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ബാസിത്തിന്റെ പരാതി. മണിക്കൂറുകളോളം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയും നാട്ടിലേക്കു പോയ സഹോദരനെ തിരിച്ചു വിളിച്ചു വരുത്തുകയും ചെയ്യണ്ടി വന്ന ബാസിത്ത് പിറ്റേ ദിവസം രാവിലെ ദൽഹി വഴിയാണ് ജിദ്ദയിലേക്ക് യാത്രയായത്. 

ദൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസും നാലു മണിക്കൂർ വൈകിയതോടെ വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് ജിദ്ദയിലെത്താനാവുമോ എന്ന ആശങ്ക തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്ന് ബാസിത്ത് പറഞ്ഞു. ഭാഗ്യവശാൽ കാലാവധി അവസാനിക്കുന്നതിന് അര മണിക്കൂർ മുൻപേ ലാന്റ് ചെയ്യാൻ കഴിഞ്ഞതിനാലാണ് തനിക്ക് വിസ പുതുക്കാൻ ജിദ്ദയിൽ വീണ്ടും എത്താനായത്. 

സാങ്കേതിക കാരണങ്ങളുടെ പേരിൽ എയർ ഇന്ത്യയുടെ സർവീസ് മുടങ്ങുകയും വൈകുകയും ചെയ്യുന്നത് പതിവാണ്. ഇതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിഹാരവും ഉണ്ടാവാറില്ല. അതിനാലാണ് ഇത്തം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ താൻ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുന്നതെന്ന് ബാസിത്ത് പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature