കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ ആദരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 9 January 2019

കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ ആദരിച്ചു.

മടവൂർ: കഴിഞ്ഞ ദിവസം സംഘ് പരിവാർ നടത്തിയ ഹർത്താലിൽ അഴിഞ്ഞാടിയ ബിജെപി അക്രമകാരികൾ ആലപ്പുഴയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ നടത്തിയ കല്ലേറിൽ ഗ്ലാസ്‌ പൊട്ടിത്തെറിച്ചു
മുഖത്തും ശരീരത്തിൽ മറ്റു ഭാഗങ്ങളിലും  രക്തം വാർന്നൊലിക്കുന്ന
അവസ്ഥയിൽ നാൽപ്പതോളം വരുന്ന യാത്രികരുടെ സുരക്ഷ ക്ക് പ്രാധാന്യം നൽകി ആത്മ ധൈര്യം കൈവിടാതെ ബസ്സ് റോഡരികിലേക്ക് ഒതുക്കി നിർത്തി
വലിയ അപകടത്തിൽ നിന്നും യാത്രികരെ രക്ഷപ്പെടുത്തിയ സുൽത്താൻ ബത്തേരി ഡിപ്പോയിലെ ഡ്രൈവർ മടവൂർ കൊട്ടക്കാവയൽ സ്വദേശി  സി കെ അബ്ദുൽ റഷീദിനെ കൊട്ടക്കാവയൽ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ  എ പി മജീദ് മാസ്റ്റർ  ഉപഹാര സമർപണം നടത്തി.ചടങ്ങിൽ പി എം ഹംസ അദ്ധ്യക്ഷത വഹിച്ചു.  ജി സി സി  കെ എം സി സി യുടെ ഉപഹാരം വാഴയിൽ ഹംസ നൽകി.
 

ചടങ്ങിൽ  വാർഡ് മെമ്പർ എപി അബു സ്വാഗതം പറഞ്ഞു.കെ.പി.അബ്ദുൽ സലാം,കെ.ഖാദർ കുട്ടി,കെ.കെ.നാസർ,പി.ഇബ്രാഹിം കുട്ടി,കെ.കെ.റഫായിക്,ഉബൈദ്.എ.കെ, കെ.പി.ഹംസ, കെ.മുഹമ്മൂദ്,സലീം. കെ  തുടങ്ങിയവർ സംബന്ധിച്ചു.കെ.കെ.ഹംസ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

Post Bottom Ad

Nature