Trending

അവേലത്ത് സാദാത്ത് മഖാം ഉറൂസിന് നാളെ തുടക്കമാകും

പൂനൂര്‍:കാന്തപുരം അവേലത്ത് സാദാത്ത് മഖാം ഉറൂസിന് വ്യാഴാഴ്ച (നാളെ) തുടക്കമാകുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിന്റ മുന്നോടിയായി കാരക്കാട് മഖാമില്‍ നിന്നുള്ള പതാക നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സാദാത്ത് മഖാമിലെത്തിച്ചു. 

സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍, കാരക്കാട്ടില്‍ മുത്തുകോയ തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പതാക ജാഥ നടന്നത്. അവേലത്ത് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി.




വ്യാഴാഴ്ച വൈകിട്ട് 6.30ന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉറൂസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും. 

വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് താമരശ്ശേരി, ബാലുശ്ശേരി സോണുകളില്‍ നിന്നും ഉറൂസിലേക്കുള്ള വിഭവങ്ങളുമായി ബഹുജനങ്ങള്‍ എത്തുന്ന മഹല്ല് വരവ് നടക്കും. 6.30 ന് അവേലത്ത് മഖാം ദ്വൈമാസ സ്വലാത്തും ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോലയുടെ പ്രഭാഷണവും നടക്കും. 

 12 ന് രാവിലെ 9.30ന് ആരംഭിക്കുന്ന യുനാനി മെഡിക്കല്‍ ക്യാമ്പ് പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. 2.30 ന് പ്രവാസി സംഗമം ഡോ. അബ്ദുസ്സ്വബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്യും. 6.30 ന് മഹല്‍റത്തുല്‍ ബദ്‌രിയ്യയും തുടര്‍ന്ന് പ്രഭാഷണവും നടക്കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തും. 9.30 ന് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ സഖാഫി നേതൃത്വം നല്‍കും. 

സമാപന ദിവസമായ 13ന് രാവിലെ മുതല്‍ അന്നദാനവും വിദ്യാര്‍ഥികളുടെ മഖാം സിയാറത്തും നടക്കും. 9.30ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി വിഷയാവതരണം നടത്തും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. 

സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ അവേലത്ത് സ്മാരക കുടിവെള്ള പദ്ധതി പ്രഖ്യാപനം കര്‍ണാടക നഗര വികസന വകുപ്പു മന്ത്രി യു ടി ഖാദര്‍ നിര്‍വഹിക്കും. റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എളമരം കരീം എം പി മുഖ്യാതിഥിയായിരിക്കും. 

അവേലത്ത് തങ്ങള്‍ അവാര്‍ഡ് ചടങ്ങില്‍ വെച്ച് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ഥന നടത്തും. കാരാട്ട് റസാഖ് എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി സംബന്ധിക്കും. 


ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായായതായും ഭാരഹാവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍, ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍, പി കെ അബ്ദുന്നാസര്‍ സഖാഫി, ഷഫീഖ് കാന്തപുരം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Previous Post Next Post
3/TECH/col-right