മയക്കുമരുന്നു വിൽപ്പന ചോദ്യം ചെയ്തതിന് മാഫിയ സംഘം റസിഡൻസ് അസോസിയേഷൻ പ്രവർത്തകനെയും ഭാര്യയെയും അക്രമിച്ച് പരിക്കേൽപ്പിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 6 January 2019

മയക്കുമരുന്നു വിൽപ്പന ചോദ്യം ചെയ്തതിന് മാഫിയ സംഘം റസിഡൻസ് അസോസിയേഷൻ പ്രവർത്തകനെയും ഭാര്യയെയും അക്രമിച്ച് പരിക്കേൽപ്പിച്ചു.

നരിക്കുനി: നരിക്കുനി - പടനിലം റോഡിൽ വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് വ്യാപാരത്തെ ചോദ്യം ചെയ്തതിന് നരിക്കുനി റസിഡൻസ് അസോസിയേഷൻ പ്രവർത്തകനും  എസ് ടി യു നേതാവും നരിക്കുനിയിലെ ഓട്ടോ തൊഴിലാളിയുമായ നരിക്കുനി ഹമീദിനെയും ഭാര്യയെയും മയക്കുമരുന്നു മാഫിയ ക്രിമിനൽ സംഘം വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ചു.


ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സലാണ്.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത് ഹമീദിനെയും ഭാര്യയെയും അക്രമിച്ച ക്രിമിനൽ സംഘത്തെ  അറസ്റ്റ് ചെയ്യണമെന്നും വർക്ക്ഷോപ്പ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപാരം അവസാനിപ്പിക്കാൻ പോലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്  റസിഡൻസ് അസോസിയേഷൻ കൊടുവള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പടനിലം റോഡിൽ വർക്ക്ഷോപ്പ്കേന്ദ്രീകരിച്ച്  മയക്കുമരുന്ന് വ്യാപാരം നടക്കുന്നുവെന്ന് നേരെത്തെ പോലീസിൽ പരാതി നൽകിയതാണ്.അതിന്റെ മേൽ പോലീസ് നടപടിയെടുക്കാത്തത് കൊണ്ടാണ് അക്രമണത്തിലേക്ക് വരെ മയക്കുമരുന്ന് മാഫിയ സംഘം വളരാൻ കാരണ മെന്ന്  റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature