ട്രെയിനില്‍ കയറണേല്‍ 20 മിനിറ്റ് മുമ്പെത്തണം; അടിമുടി പരിശോധിക്കാനൊരുങ്ങി റെയില്‍വേ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 6 January 2019

ട്രെയിനില്‍ കയറണേല്‍ 20 മിനിറ്റ് മുമ്പെത്തണം; അടിമുടി പരിശോധിക്കാനൊരുങ്ങി റെയില്‍വേ

ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ത്താ​വ​ള മാ​തൃ​ക​യി​ല്‍ ചെ​ക്ക് ഇ​ന്‍ രീ​തി​യു​മാ​യി യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ഒ​രു​ങ്ങു​ന്നു. ട്രെ​യി​ന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് 20 മി​നി​റ്റ് മുമ്പെങ്കി​ലും സ്റ്റേ​ഷ​നി​ലെ​ത്തി യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. പ​രി​ശോ​ധ​ന​ക​ള്‍ മൂ​ലം യാ​ത്ര വൈ​കാ​തി​രി​ക്കാ​നാ​ണ് നേ​ര​ത്തെ എ​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന​തെ​ന്ന് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ അ​രു​ണ്‍ കു​മാ​ര്‍ അ​റി​യി​ച്ചു. 


അ​ല​ഹ​ബാ​ദ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഉ​ന്ന​ത സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​രീ​തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.
ഈ ​മാ​സം പ്ര​യാ​ഗ്‌​രാ​ജി​ല്‍ കും​ഭ​മേ​ള ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ തി​രി​ക്കു വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ഹൂ​ബ്ലി ഉ​ള്‍​പ്പെ​ടെ 202 റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും അ​രു​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു.


റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണി​ത്. സ്റ്റേ​ഷ​നു​ക​ളി​ലെ ക​വാ​ട​ങ്ങ​ളി​ല്‍ ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തും. യാ​ത്ര​ക്കാ​രു​ടെ പ്ര​വേ​ശ​നം ഒ​രു ക​വാ​ട​ത്തി​ലൂ​ടെ മാ​ത്ര​മാ​ക്കി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ഗേ​റ്റു​ക​ള്‍ വ​ഴി ക​ട​ക്കു​ന്ന​വ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. 


2016ല്‍ ​അം​ഗീ​കാ​രം ല​ഭി​ച്ച ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സെ​ക്യൂ​രി​റ്റി സി​സ്റ്റം(​ഐ​എ​സ്‌എ​സ്) സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. ‌ഇ​തി​ന് 385.06 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​ക​ള്‍, സ്ക്രീ​നിം​ഗ് സി​സ്റ്റം, ബോം​ബ് ക​ണ്ടെ​ത്തു​ന്ന​തി​നും നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഒ​രു​ക്കു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു. 


മു​ഖം തി​രി​ച്ച​റി​യ​ല്‍(​ഫേ​സ് ഡി​റ്റ​ക്ഷ​ന്‍) കാ​മ​റ​ക​ളും സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്ഥാ​പി​ക്കും. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഫേ​സ് ഡി​റ്റ​ക്ഷ​ന്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ സം​വി​ധാ​നം ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ലു​ണ്ടാ​കും.​ഇ​തോ​ടെ കു​റ്റ​വാ​ളി​ക​ള്‍ യാ​ത്ര ചെ​യ്യു​ന്നു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. മു​ഖം തി​രി​ച്ച​റി​യ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ട്ടി​ല്‍ ഒ​രാ​ളെ വീ​ത​മേ വി​ധേ​യ​നാ​ക്കൂ​വെ​ന്നും മ​ന്ത്രാ​ല​യം പ​റ​യു​ന്നു.


No comments:

Post a Comment

Post Bottom Ad

Nature