കുഞ്ഞിന്റെ മരണം:പിതാവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 23 October 2018

കുഞ്ഞിന്റെ മരണം:പിതാവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ.

താമരശ്ശേരി: കാരാടി പറച്ചിക്കോട്ട് മുഹമ്മദിലിയുടെ മകൾ ഫാത്തിമ (7 മാസം) മൃതദേഹം  കിണറ്റിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട്  തൽസമയം വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞിന്റെ പിതാവ് മുഹമ്മദലിയുടെ സഹോദരൻ കാദറിന്റെ ഭാര്യ ജസീല (26) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന്  രാവിലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു  വീടിന്റെ മുറ്റത്തെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടേത് മുങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

കുഞ്ഞിന്റെ മാതാവിനോടുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് ജസീല മൊഴി നല്‍കിയതായി ഡി വൈ എസ് പി. പി ബിജുരാജ് പറഞ്ഞു. 

വീട്ടില്‍ നിന്നു പ്രതിക്ക് പരിഗണന ലഭിക്കാത്തതും തികഞ്ഞ അവഗണനയും നേരിടുന്നതിനെ തുടര്‍ന്ന് പ്രതി കടുത്ത മാനസിക ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിന് ജസീലയെ പ്രേരിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു.


പത്തു ദിവസത്തിനകം പുതിയ വീട്ടിലേക്ക് താമസം മാറുവാനുള്ള ഒരുക്കത്തിലായിരുന്നു ജസീലയും ഭര്‍ത്താവ് അബ്ദുള്‍ കാദറും. സംഭവം നടന്നത് മുതല്‍ വീട്ടുകാരെ പൊലിസ് നിരന്തരം ചോദ്യം ചെയ്ത് വന്നിരുന്നു. ഇതിനിടെ പ്രതിയുടെ മൊഴിയില്‍ സംശയം ഉള്ളതായി സംഭവ ദിവസം തന്നെ പൊലിസിന് ബോധ്യപ്പെട്ടിരുന്നു.


ജസീലയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ബുധനാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കുമെന്നും കേസന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍ പറഞ്ഞു. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫാത്തിമയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് വട്ടക്കുണ്ട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

No comments:

Post a Comment

Post Bottom Ad

Nature