മരണം
23-10-2018

മുക്കം:പ്രമുഖ ആത്മീത ചികിത്സകൻ കളളൻതോട് അബ്ദുൽ കരീം മുസ്‌ലിയാർ (46) മരണപ്പെട്ടു.
രണ്ട് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് കളന്‍തോട്ടിലെ വീട്ടില്‍ വര്‍ഷങ്ങളായി ആത്മീയ ചികിത്സ നടത്തിയിരുന്ന അബ്ദുല്‍ കരീം മുസ്ലിയാരെ തേടി നൂറുകണക്കിന് ആളുകളാണ് ദിനേനെ എത്തിയിരുന്നത്.

മയ്യിത്ത് വൈകിട്ടോടെ കാരന്തൂര്‍ മര്‍ക്കസില്‍ എത്തിക്കും.മര്‍ക്കസില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം കളന്‍തോടിലെ വീട്ടില്‍ എത്തിക്കും. 


ഖബറടക്കം ഇന്ന് (23-10-2018) രാത്രി 10 മണിക്ക് വീട്ടുപറമ്പിൽ.