Trending

വായനയുടെ വസന്തം:സർക്കാർ സ്കൂളുകളിൽ ലൈബ്രറി സംവിധാനം ഒരുക്കാൻ ഓൺലൈൻ പോർട്ടൽ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ മേഖലയിലെ ഹൈസ്കൂളുകളിലുംയുപി സ്കൂളുകളിലും ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് ഓൺലൈൻ പോർട്ടൽ സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷണൽ ട്രെയിനിംഗ് എന്നസ്ഥാപനമാണ് ഓൺലൈൻ പോർട്ടൽ തയാറാക്കിയിട്ടുള്ളത്.




80 പ്രസാധകരിൽ നിന്നു ലഭിച്ച കാറ്റലോഗും പുസത്കവും പരിശോധിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്ത അയ്യായിരത്തോളംവ്യത്യസ്ത വിഭാഗത്തിലുള്ള പുസ്തകങ്ങളാണ് പോർട്ടലിൽഉൾക്കൊള്ളിച്ചിട്ടുള്ളത്. നോവൽ, കഥ, ജീവചരിത്രം, നാടകം, റഫറൻസ്, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലാണ് പുസ്തകങ്ങളുടെ ലിസ്റ്റ് ത
യാറാക്കിയിട്ടുള്ളത്.


ഇതിൽ 1800 പുസ്തകങ്ങൾ ഇംഗ്ലീഷ് ഭാഷയിലും ബാക്കിയുള്ള മലയാളത്തിലുമാണ്.സർക്കാർ ഹൈസ്കൂളുകളിൽ 45000 രൂപയുടെ പുസ്തകങ്ങളും സർക്കാർ യുപി സ്കൂളുകളിലെ 5,6,7 ക്ലാസുകളിൽ ഓരോ ക്ലാസ് റൂമിലും 4750 രൂപയുടെ പുസ്തകങ്ങളുമാണ് നൽകുന്നത്. പ്രളയ ബാധിത മേഖലയിൽ ലൈബ്രറി പുസ്തകങ്ങൾ നഷ്ടപ്പെട്ടിട്ടുള്ള സർക്കാർ ഹൈസ്കൂളുകളിൽ ആകെ70000 രൂപയുടെ പുസ്തകങ്ങളാണ് നൽകുന്നത്.
 

ഒരു സ്കൂളിൽ ആകെ നൽകുന്ന തുകയിൽ 25 ശതമാനം ഇംഗ്ലീഷ് പുസ്തകങ്ങൾ തെരഞ്ഞെടുക്കണമെന്ന് നിർബന്ധമുണ്ട്. ആകെ എട്ടു കോടി രൂപയ്ക്കുള്ള പുസ്തകങ്ങളാണ് സ്കൂളുകളിൽ നൽകുന്നത്.


Previous Post Next Post
3/TECH/col-right