മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖ് അന്തരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 20 October 2018

മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖ് അന്തരിച്ചു

കാസര്‍കോട്:മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു. 61 വയസ്സായിരുന്നു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.


2011 മുതല്‍ മഞ്ചേശ്വരം എം.എല്‍.എയാണ്. മുസ്‍ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മഞ്ചേശ്വരം. കെ. സുരേന്ദ്രനെതിരെ 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അബ്ദുല്‍ റസാഖ് നിയമസഭയിലെത്തിയത്.

അബ്ദുൾ റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ വിവിധ നേതാക്കള്‍ അനുശോചിച്ചു. കാസർകോട് ജില്ലയുടെ വികസന പ്രർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്നം ഉയർത്തി കൊണ്ടുവന്ന നേതാവായിരുന്നു പി.ബി. അബ്ദുല്‍ റസാഖെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അബ്ദുല്‍ റസാഖിന്റെ മരണം സംസ്ഥാന രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

 

No comments:

Post a Comment

Post Bottom Ad

Nature