Trending

ഹജ്ജ് - 2019 സഹായ കേന്ദ്രം - എളേറ്റിൽ വട്ടോളിയിൽ

എളേറ്റിൽ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019ലെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് 17-11-2018 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.




👉ഈ വർഷം ഒരു കവറിൽ കൂടിയത് 5 പേർക്ക് വരെ അപേക്ഷ സമർപ്പിക്കാം. (2 വയസ്റ്റിന് താഴെയുള്ള 2 കുട്ടികളെയും ഉൾപ്പെടുത്താം)

👉അപേക്ഷകർക്ക് 2020 ജനുവരി 3l വരെ കാലാവുധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം.

👉മെഹ്റമില്ലാതെ 45 വയസ്സിന് മുകളിലുള്ള(17-11-1973 ന് മുമ്പ് ജനിച്ചവർ) 4 സ്ത്രീകൾക്ക് മാത്രമായി പ്രത്യേക കാറ്റഗറിയിൽ അപേക്ഷിക്കാം. കവറിൽ 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾ 5 ഉം ആകാം. 4 എണ്ണത്തിൽ കുറയുവാൻ പാടില്ല.

👉70 വയസ്സ് കഴിഞ്ഞ ഹജ്ജ് കർമ്മം നിർവ്വഹിച്ചിട്ടില്ലാത്തവർക്ക് (17-11-1948 നോ അതിന് മുമ്പോ ജനിച്ചവർക്ക്) ഒരു സഹായിയോടൊപ്പം പ്രത്യേക കാറ്റഗറിയിൽ അപേക്ഷിക്കാം.

👉ഈ വർഷം എംബാർക്കേഷൻ പോയിന്റ് ആയി കരിപ്പൂർ അല്ലെങ്കിൽ നെടുമ്പാശ്ശേരി ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.

👉അപേക്ഷകർക്ക് ഈ വർഷം മക്കയിലെന്ന പോലെ മദീനയിലും പ്രത്യേകം താമസ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്.

Makkah Accommodation Category

* Azeezia
* No Cookig and No Transport Zone (NCTZ)

Madeena Accommodation Category

* Within Markaziya Area
* Outside Markaziya Area

👉അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പി, വെളുത്ത പ്രതലത്തിൽ എടുത്ത മുഖത്തിന്റെ 70% മെങ്കിലും കാണത്തക്ക വിധത്തിലുള്ള 3.5X 3.5 പാസ്പോർട്ട് സൈസ് വലുപ്പമുള്ള കളർ ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (NRI എക്കൗണ്ട് പാടില്ല), 300 രൂപ അപേക്ഷാഫീസ് അടച്ചതിന്റെ ഒറിജിനൽ രശീതി,
കവർ ഹെഡ്ഡിന്റെ മേൽവിലാസമെഴുതിയ നിശ്ചിത തുകയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച കവർ എന്നിവ അടക്കം ചെയ്ത് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമർപ്പിക്കേണ്ടതാണ്.

👉ഹജ്ജ് യാത്ര ഉറപ്പാക്കുമെന്ന് കരുതുന്ന70 വയസ്സിന് മുകളിലുള്ളവർ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ സഹായിയുടേതടക്കം ഒറിജിനൽ പാസ്പോർട്ടും ഫോട്ടോയും ,അനുബന്ധ രേഖകളും നേരിട്ട് ഹജ്ജ് കമ്മിററി ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
___________


കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും

Esco elettil

9946202001

വൈകുന്നേരം 5 മണി മുതൽ എസ്കോയിൽ ഗവ. ഹജ്ജ് ട്രെയിനർ ശ്രീ. നൗഫൽ മങ്ങാടിന്റെ  സേവനം ലഭിക്കുന്നതാണ്.
8606586268
Previous Post Next Post
3/TECH/col-right