Trending

നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് ഓൺലൈൻ അപേക്ഷകൾ 31 ന് സമർപ്പിക്കണം

തിരുവനന്തപുരം; കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിനായുള്ള ഫ്രഷ് ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 31 ന് മുൻപ് സമർപ്പിക്കേണ്ടതാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.




 

2017 നവംബറിൽ എസ്സിഇആർടി നടത്തിയ യോഗ്യതാ പരീക്ഷ വിജയിച്ചവരും ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നവരുമായ കുട്ടികൾക്ക് മാത്രമേ ഓൺലൈൻ അപേക്ഷകൾ (ഫ്രഷ്) സമർപ്പിക്കാൻ അർഹതയുള്ള. മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് അർഹരായ കുട്ടികളിൽ ആരെങ്കിലും ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് (ഫ്രഷ് ന്യൂവൽ) ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ പ്രീ-മെടിക് സ്കോളർഷിപ്പ് അപേക്ഷകൾ പിൻവലിച്ച ശേഷം മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് വേണ്ടി പുതിയ അപേക്ഷ നൽകേണ്ടതാണ്.

നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്ത കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കാൻ സർക്കാർ, എയ്ഡഡ് പഠിക്കുന്ന 3473 കുട്ടികളെയാണ് കേരളത്തിൽ നിന്നും സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രതിവർഷം 12000 രൂപയാണ് സ്കോളർഷിപ് തുക.
 

നാഷണൽ കോളർഷിപ് പോർട്ടൽ വഴി സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷകൾ സ്കൂളിൽ നിന്നും പ്രഥമധ്യാപകർ സൂക്ഷ്മ പരിശോധന നടത്തി സമർപ്പിക്കേണ്ടതാണ്.എൻഎംഎം കോളർഷിപ് സംബന്ധിച്ച കൂടുതൽ വിവ
രങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ
www.education.kerala.gov.in ersjoom.
www.education.kerala.gov.in
ലഭ്യമാണ്.
 

കൂടുതൽ വിവരങ്ങൾക്ക് 04712328438, 2580583, 9496304015.


Previous Post Next Post
3/TECH/col-right