Trending

ELETTIL ONLINE NEWS UPDATES 10-10-2018

ELETTIL ONLINE NEWS UPDATES 10-10-2018
1194 കന്നി 24
1440 മുഹറം 30
ബുധൻ

 

                
കേരളീയം


🅾 സംസ്ഥാന പൊലീസിലെ നായ് സ്‌ക്വാഡിന് 'പുതിയ മുഖം'; 'കെ9 സ്‌ക്വാഡ്' നിലവില്‍ വരുന്നത് കേരള പിറവി ദിനത്തില്‍; വിഭാഗത്തിന് പ്രത്യേകമായി ലോഗോയ്ക്കും പതാകയ്ക്കും പുറമേ സ്‌ക്വാഡിലെ പൊലീസുകാര്‍ക്ക് പുതിയ യൂണിഫോമും തോള്‍ ബാഡ്ജും.


🅾 സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് 1.50 കോടി അനുവദിച്ചു


🅾 കായലില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ;സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു.കൊല്ലം പറവൂർ കായലിൽ ആണ്‌ ചാത്തന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ലിൻസിയുടെ മൃതദേഹം കണ്ടത്‌. മറ്റൊരു വിദ്യാർത്ഥിയായ ലിൻസിയുടെ സുഹൃത്ത്‌ വിച്ചുവും കായലിൽ ചാടിയിട്ടുണ്ട്‌ എന്ന് പറയുന്നു . വിച്ചുവിനായി തിരച്ചിൽ തുടരുന്നു


🅾 നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ പത്തിന്; സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യാതിഥി.


🅾 പന്തളം എസ്‌എസ്‌എസ് കോളജില്‍ എബിവിപിയെ തറപറ്റിച്ച്‌ എസ്‌എഫ്‌ഐ; തുമ്ബ സെന്റ് സേവ്യേഴ്‌സ് കോളേജ് കെഎസ് യുവില്‍ നിന്നും തോന്നയ്ക്കല്‍ എജെ കോളേജ് എഐഎസ്‌എഫില്‍നിന്നും പിടിച്ചെടുത്തു; തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍ 62 ലും ജയം; തിരുവനന്തപുരത്ത് 31 കോളേജുകളില്‍ മുപ്പതിലും ജയം; കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ തൂത്തുവാരി എസ്‌എഫ്‌ഐ.


🅾 പിണറായി വിജയന്‍ മറ്റു മുഖ്യമന്ത്രിമാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനെന്ന്  നമ്പി നാരായണന്‍; നല്ലൊരു മനുഷ്യനെ മുഖ്യമന്ത്രിയില്‍ ഞാന്‍ കാണുന്നു; ഗവണ്‍മെന്റ് എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസമുണ്ട്; ഇന്ത്യയുടെ ക്രയോജനിക്ക് പ്രോഗ്രാംസ് തകര്‍ത്തത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും മാധ്യമങ്ങളും പൊലീസും ചാരനാക്കിയ ശാസ്ത്രജ്ഞന്‍.


🅾 കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു; ആര്‍.റോഷനു വെട്ടേറ്റത് ഹരിപ്പാട് വച്ചു; പരിക്കേറ്റ റോഷന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്‌ അംഗം കൂടിയാണ്‌ റോഷൻ, സംഭവത്തിന്‌ പിന്നിൽ ആർ എസ്‌ എസ്‌ ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചു


🅾 അദ്ധ്യാപിക വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; തലയ്ക്കടിയേറ്റ് മരിച്ചത് ശാസ്താംകോട്ട മനക്കര സ്വദേശി അനിതാ സ്റ്റീഫന്‍ (39) ;  ഹെല്‍ത്ത് ഇന്‍സ്പക്ടറായ ഭര്‍ത്താവ് ആഷ്‌ലി സോളമൻ ഒളിവിൽ. ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചവർ ആണ്‌. എന്നാൽ അനിതക്ക്‌ ചവറ സ്വദേശിയായ യുവാവുമായി ഉള്ള അടുപ്പത്തെ ചൊല്ലി ഇരുവരും കലഹം ഉണ്ടാകാറുണ്ടായിരുന്നു. അടുത്തിടെ ചവറ സ്വദേശിക്കൊപ്പം വീട്‌ വിട്ട്‌ ഇറങ്ങിയ അനിതയെ ആഷ്‌ലി നിർബന്ധിച്ച്‌ തിരിച്ച്‌ എത്തിച്ചിരുന്നു.


🅾 കോഴിക്കോട്‌ നാദാപുരം പീഡനക്കേസ്‌; പതിമൂന്ന്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മാതാവിന്റെ സഹായത്തോടെ;  അഫ്‌സലിനെ പിടികൂടിയത് പണ്‍കുട്ടിയുടെ മാതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍; പ്രധാന പ്രതി അഫ്‌സല്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയിലായത് പെണ്‍കുട്ടിയുടെ പരാതിയില്‍; പീഡനം നടത്തിയത് അന്യസംസസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ട്‌പോയി


🅾 വാടാനപ്പള്ളിയില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്തവരെ തല്ലിചതച്ച്‌ പൊലീസ്; മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യാ ശ്രമം; 38 പേരെ അറസ്റ്റ് ചെയ്തു; സമര പന്തല്‍ പൊളിച്ച്‌ നീക്കി; സമരം ചെയ്ത വനിതകളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി; ഹര്‍ത്താല്‍ ആചരിച്ച്‌ നാട്ടുകാര്‍.


🅾 വിവാഹ വാഗ്ദാനം നല്‍കി സിഐടിയു നേതാവ് പീഡിപ്പിച്ചെന്ന് ആരോപണം: വീട്ടമ്മ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കുത്തിയിരുന്നു; സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്ത പ്രചരിച്ചതോടെ ഗത്യന്തരമില്ലാതെ നേതാവിനെ പുറത്താക്കി സിപിഎം .ചേർത്തല കരുവ എൽ സി ഓഫീസിലാണ്‌ യുവതി കുത്തിയിരുപ്പ്‌ സമരം തുടങ്ങിയത്‌. നേതാവുമായുള്ള ബന്ധത്തെ തുടർന്ന് യുവതിയെ ഭർത്താവ്‌ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. തൽക്കാലം ഭാര്യയും മക്കളും ഉള്ള നേതാവ്‌ യുവതിയെ വാടക വീടെടുത്ത്‌ താമസിപ്പിക്കാം എന്ന് ഉറപ്പ്‌ നൽകി.


🅾 വിവാഹമോചിതരായ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച്‌ വിവാഹ പരസ്യം; പരസ്യത്തിന് പ്രതികരിക്കുന്നവരെ വീഴ്‌ത്താന്‍ പ്രത്യേക വിരുത്; പുനര്‍ വിവാഹ പരസ്യം നല്‍കി ബിജു ആന്റണി ചൂഷണം ചെയ്തതിന് പിന്നാലെ പണവും പിടുങ്ങിയത് അമ്പതോളം യുവതികളില്‍ നിന്ന്; അറസ്റ്റിലാവുന്നതിന്റെ തലേന്ന് നല്‍കിയ പരസ്യത്തിന് ലഭിച്ച പ്രതികരണങ്ങള്‍ കണ്ടു ഞെട്ടി പൊലീസ്; പണവും മാനവും നഷ്ടമായവരില്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍.വയനാട്‌ മാനന്തവാടി കല്ലോലിയിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ബിജു ആന്റണി (38) ആണ്‌ പിടിയിൽ ആയത്‌. വലയിൽ വീഴുന്നവരെ പീഡിപ്പിച്ച ശേഷം സ്വർണ്ണവും പണവും തട്ടുയെടുത്ത്‌ മുങ്ങൽ ആയിരുന്നു ബിജുവിന്റെ പരിപാടി


🅾 പിഞ്ചു സഹോദരന്റെ ശരീരത്തില്‍ മുളകുപൊടി വിതറിയ രണ്ടാനച്ചൻ വി അനിൽ കുമാറിനെ  കഴുത്തില്‍ കത്തി കുത്തിയിറക്കി; നീലേശ്വരത്ത് 19കാരന്‍ ശരത്‌ കൃഷ്ണൻ പിടിയില്‍; സംഭവം രണ്ടാനച്ഛന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെ അമ്മയ്ക്കും സഹോദരനുമൊപ്പം വീടുവിട്ട് വല്ല്യമ്മയുടെ വീട്ടില്‍ വന്നപ്പോള്‍.


🅾 ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്തപ്പോള്‍ 'മണ്ണെണ്ണ' വില്ലനായി; ഭര്‍ത്താവിനെ കൊന്നാലെ ഒരുമിച്ച്‌ ജീവിക്കാന്‍ ഗള്‍ഫിലേക്ക് വരൂവെന്ന കാമുകിയുടെ പിടിവാശിയില്‍ വിമാനം കയറി; ഭര്‍ത്താവിനെ ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടിത്തി സൗജത്തുകൊലപാതകം എളുപ്പമാക്കി; വെട്ടിനുറുക്കി കൊല്ലാനാവാത്തത് ബഷീറിന്റെ കള്ളി പൊളിച്ചു; ഷാര്‍ജയിലെ അഗ്‌നിശമനസേനാ യൂണിറ്റില്‍ ഷെഫ് എല്ലാം തുറന്നു പറഞ്ഞു; അഞ്ചുടിയിലെ കൊലയ്ക്ക് പിന്നില്‍ മാസങ്ങളുടെ ആസൂത്രണം.


🅾 കോളേജ്‌ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ദപ്പെട്ട സംഘർഷം;  മാര്‍ ഇവാനിയോസ് കോളേജിന് ഇന്ന് അവധി


🅾 നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ 'മുഖം മിനുക്കി' റവന്യു വകുപ്പ് ; 2008ന് മുന്‍പ് നികത്തിയ നിലങ്ങളില്‍ 400 ചതുരശ്ര അടി വരെ വിസ്തൃതിയില്‍ കെട്ടിടം നിര്‍മ്മിക്കാം; നിയമത്തില്‍ നിന്ന് കൂടുതല്‍ സ്ഥലം ഒഴിവാക്കാനും വലിയ കെട്ടിടം നിര്‍മ്മിക്കാനും സ്ഥലത്തിന്റെ ന്യായവിലയുടെ നിശ്ചിത ശതമാനം അടയ്ക്കണം.


🅾 ലഗേജ് സ്വയം പരിശോധിച്ച ശേഷം ഓട്ടോമാറ്റിക്കായി ബോര്‍ഡിങ് പാസ്സെടിക്കും; ആദ്യം സര്‍വീസ് തുടങ്ങുക എയര്‍ ഇന്ത്യ എക്സ്‌പ്രസും ഇന്‍ഡിഗോയും ഗോ എയറും മാത്രം; പിന്നാലെ വിദേശ കമ്പനികളും  എത്തും; തയ്യാറാവുന്നത് കേരളത്തിലെ ഏറ്റവും മികച്ച വിമാനത്താവളം; റണ്‍വേ വലുതാകുമ്പോൾ  യൂറോപ്പിലേക്കും അമേരിക്കയിലേക്കും സര്‍വീസുകള്‍; വിമാനത്താവളത്തിന് അടുത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയാന്‍ സ്ഥലം വിട്ടു കൊടുക്കും.


🅾 കാറും ബൈക്കും കൂട്ടിയിടിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടം തിരുവല്ല തുകലശേരി ഭാഗത്ത് ചൊവ്വാഴ്‌ച്ച രാവിലെ; സഹപാഠികളായ രണ്ടു പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. തിരുവല്ല തെങ്ങേലി ഇടയിലെ വീട്ടിൽ സംഗീത സംവിധായകൻ ആയ രവീന്ദ്രൻ പിള്ളയുടെ മകൻ വിഷ്ണു ആർ നാഥ്‌ (17) ആണ്‌ മരിച്ചത്‌. മൂന്ന് പേരായുരുന്നു ബൈക്കിൽ


ശബരിമല

🅾 എന്റെ മണ്ഡലത്തിലൂടെ ഒരു യുവതിയും ശബരിമലയില്‍ കാല് കുത്തില്ല; പൊലീസ് ഇടപെട്ടാലും വിശ്വാസം സംരക്ഷിക്കാന്‍ എത്തുന്നവര്‍ക്കൊപ്പം യുവതികളെ തടയുമെന്ന് പൂഞ്ഞാര്‍ പുലി പിസി ജോര്‍ജ്; സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്നും മുന്നറിയിപ്പ്; ആര്‍ക്കും കുതിരകയറാനുള്ളതല്ല ഹിന്ദു സമുദായത്തിന്റെ വിശ്വാസങ്ങള്‍! വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ ആവേശമായി പിസി ജോര്‍ജ്.


🅾 ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട 200 ടൗണുകളില്‍ റോഡുകള്‍ ഉപരോധിക്കും; പന്തളത്ത് നിന്നും സെക്രട്ടറിയേറ്റിലേക്ക് എന്‍ഡിഎ നയിക്കുന്ന ലോങ് മാര്‍ച്ചിനും ഇന്ന് തുടക്കം; പന്തളത്ത് നിന്ന് നാളെ മറ്റൊരു ലോങ് മാര്‍ച്ച്‌ കൂടി; ചെങ്ങന്നൂരിലും ഹരിപ്പാടും ഇന്നലെ നാമജപയാത്രയ്ക്കായി ഒഴുകിയെത്തിയത് ആയിരങ്ങള്‍; എസ് എന്‍ ഡി പിയും ദളിത് സംഘടനകളും പിന്മാറിയെങ്കിലും സമരം ദിനം ചെല്ലും തോറും ചൂടു പിടിക്കുന്നു


🅾 ശബരിമല സമരത്തെ തള്ളി പറഞ്ഞ വെള്ളാപ്പള്ളി നടേശനെ മന്ത്രി തോമസ്‌ ഐസക്‌ വീട്ടിൽ എത്തി സന്ദർശിച്ചു.


🅾 അഹിന്ദിക്കളെ ദേവസ്വം കമ്മീഷണർ ആക്കുമെന്ന പ്രചാരണം അടുസ്ഥാനം ഇല്ലാത്തത്‌ എന്ന് മന്ത്രി കടകമ്പള്ളി


🅾 ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഇന്ന് വീരശൈവർ ഇന്ന് റോഡുകൾ ഇപരോധിക്കും


🅾 ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി വ്യാജ പ്രചാരണം നടത്തുന്നു എന്ന് ശോഭ സുരേന്ദ്രൻ


🅾 ചെങ്ങന്നൂരിൽ ഇന്നലെ എൻ എസ്‌ എസിന്റെ നേതൃത്വത്തിൽ നടന്ന ശരണ മന്ത്രജപ യാത്രയിൽ പങ്കെടുത്തത്‌ പതിനായിരങ്ങൾ നഗരം മണിക്കൂറുകൾ നിശ്ചലമായി.


🅾 മാവേലിക്കരയിലും ചേർത്തലയിലും ഇന്ന് എൻ എസ്‌ എസ്‌ നേതൃത്വത്തിൽ നാമജപയാത്ര നടക്കും


🅾 ശബരിമല വിഷയത്തിൽ സർക്കാരിന്‌ പിന്തുണ നൽകാൻ എൽ ഡി എഫ്‌ തീരുമാനം.


🅾 ശബരിമല വിഷയത്തിൽ മുൻ തന്ത്രിമാരും സ്ത്രീ പ്രവേശനത്തിനെതിരെ രംഗത്ത്‌


🅾 ശബരിമല : അനന്തപുരി ലോംഗ്‌ മാർച്ച്‌ നാളെ


🅾 നട തുറക്കും മുമ്പ്‌  സുപ്രീംകോടതി കേസ് പരിഗണിക്കുകയില്ല എന്ന് ഉറപ്പായി; അത്യാവശ്യമില്ലെന്ന് പറഞ്ഞ് മാറ്റി വച്ചത് കോടതിയുടെ അനിഷ്ടത്തിന്റെ തെളിവ്; പരിഗണിക്കുമ്പോൾ  പ്രക്ഷോഭങ്ങളെ കുറിച്ച്‌ വിശദീകരണം നല്‍കേണ്ടി വരും; പുനപരിശോധനാ സാധ്യത കുറവെന്ന് കണ്ട് പന്തളം കൊട്ടാരം ശ്രമിക്കുന്നത് കൂടുതല്‍ ജഡ്ജിമാരുള്ള ബഞ്ചിന് വിടാനും റിട്ടയേര്‍ഡ് ജഡ്ജിമാരുടെ കമ്മീഷനെ വയ്‌പ്പിക്കാനും; നിയമപോരാട്ടം കൊണ്ട് കാര്യമായ ഗുണം ഉണ്ടാവില്ലെന്ന് തന്നെ സൂചന.


ദേശീയം

🅾 കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇന്ദ്ംഷുറൻസ്‌ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ കേരളവും ചേരും. കേരളത്തിന്റെ ഉപാധികൾ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചു 4 മാസത്തിനകം  ധാരണ പത്രം ഒപ്പിടും.


🅾 ഡിജിറ്റൽ പണമിടപാട്‌ സംബന്ധിച്ച രേഖകൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം എന്ന റിസർവ്വ്‌ ബാങ്ക്‌ നിർദ്ദേശ പ്രകാരം വാട്ട്സ്‌ആപ്പ്‌ അതിനുള്ള സംവിധാനം ഏർപ്പെടുത്തി.


🅾 കനത്ത സുരക്ഷ സന്നാഹത്തോടെ 10 ദിവസത്തെ മൈസൂർ ദസറക്ക്‌ ഇന്ന് തുടക്കമാവും


🅾 ഗുജറാത്തിൽ പഞ്ചായത്ത്‌ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നിൽ


🅾 ഗായകന്‍ നിതിന്‍ ബാലി (47) അന്തരിച്ചു; അന്ത്യം വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയവെ; അപകടം തിങ്കളാഴ്ച മുംബൈയിലെ മലാഡില്‍നിന്നു ബോറിവല്ലിയിലേക്കു പോകുംവഴി.


🅾 സ്വന്തം പോസ്റ്റില്‍ ഗോളടിച്ച്‌ നിതിന്‍ ഗഡ്ക്കരി; പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തിലെത്തിയത്! പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കേന്ദ്രമന്ത്രി; വിജയിച്ചതോടെ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രശ്‌നമായി! ഇപ്പോള്‍ എല്ലാവരും ഞങ്ങളുടെ വാഗ്ദാനങ്ങളെപ്പറ്റി പറയുന്നു; ഞങ്ങള്‍ അതുകേട്ട് ചിരിക്കുന്നുവെന്നും ഒരു മറാത്തി ടിവി ക്ക്‌ നൽകിയ ടോക്ക് ഷോയ്ക്കിടെ ഗഡ്ക്കരി


🅾 രൂപയുടെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡില്‍; ഡോളറുമായി ഇന്നലത്തെ വിനിമയ നിരക്ക് 74.39; പലിശനിരക്ക് അതേപടി തുടരാന്‍ ആര്‍ബിഐ.


🅾 മോദിക്കെതിരെ ആരോപണം കടുപ്പിച്ച്‌ കോണ്‍ഗ്രസ്; നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയെ തകര്‍ത്തു! മേക്ക് ഇന്‍ ഇന്ത്യ പരാജയമെന്നും രാഹുല്‍ ഗാന്ധി; കര്‍ഷകരെയോ യുവാക്കളെയോ മോദി സഹായിച്ചില്ല; മോദി സഹായിച്ചതു മുഴുവന്‍ കള്ളപ്പണക്കാരെയെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. രാജസ്ഥാനിലെ ധോൽപൂരിൽ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ


🅾 ചെന്നൈ പൊലീസിന് തിരിച്ചടി; നക്കീരന്‍ ഗോപാലിന് ജാമ്യം; ജേണലിസ്റ്റിന് ജാമ്യം അനുവദിച്ചത് എഗ്‌മോര്‍ മജിസ്‌ട്രേറ്റ് കോടതി.ഗവർണ്ണർക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു അറസ്റ്റ്‌


🅾 ലോകസ്ഭാ തിരഞ്ഞെടുപ്പിലും സീറ്റിനായി കോണ്‍ഗ്രസിന് മുന്നില്‍ യാജിച്ച്‌ നില്‍ക്കില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി.


🅾 ജമ്മുകശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 45 വാര്‍ഡുകളില്‍ വോട്ട് ചെയ്യാന്‍ ആരുമെത്തിയില്ല.8.2 ശതമാനം ആയിരുന്നു പോളിംഗ്‌


🅾 കര്‍ണാടകയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പടരുന്നു; 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.


🅾 എല്ലാ സര്‍വ്വേകളിലും രാജസ്ഥാന്‍ കോണ്‍ഗ്രസിന് ഉറപ്പ്; ബിജെപി നേതാക്കള്‍ പോലും പ്രതീക്ഷ കൈവിട്ടു; മധ്യപ്രദേശിലും ചത്തീസ് ഗഡിലും ഇരു പാര്‍ട്ടികള്‍ക്കും തുല്യ സാധ്യത; നിര്‍ണ്ണായകമാവുക തെരഞ്ഞെടുപ്പ് ക്യാമ്പയിനിങ്ങിലെ   വിജയം; തെലുങ്കാനയും മിസ്സോറാമും അപ്രസക്തമായതോടെ എല്ലാ കണ്ണുകളും മൂന്ന് സംസ്ഥാനങ്ങളിലേക്ക്.


അന്താരാഷ്ട്രീയം


🅾 വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക്‌ നാട്‌ കടത്തുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മലേഷ്യൻ മന്ത്രി എം കുലശേഖരൻ. ഇന്ത്യ സന്ദർശനത്തിന്‌ എത്തിയതാണ്‌ കുലശേഖരൻ


🅾 മധ്യ അമേരിക്കയിൽ നാശം വിതച്ച 'മൈക്കിൾ കൊടുങ്കാറ്റ്‌' ഇന്ന് ഫ്ലോറിഡയിൽ എത്തും. ഗവർണ്ണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു


🅾 സൗദിയിൽ ഗാർഹിക തൊഴിലാളി നിയമനം വീണ്ടും പുനരാരംഭിക്കുന്നു.തുടക്കത്തിൽ ഇന്തൊനേഷ്യ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നാകും റിക്രൂട്ട്‌മന്റ്‌.


🅾 ബംഗ്ലാദേശിൽ തടവ്‌ ശിക്ഷ അനുഭവിക്കുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ഇടത്‌ കൈ തളർന്ന് പോയെന്ന് ഡോക്ടർ.


🅾 യുഎസിന്റെ ഐക്യരാഷ്ട്രസഭ അംബാസഡര്‍ നിക്കി ഹാലി രാജിവെച്ചു.കാരണം വ്യക്തമല്ല


🅾 സമാധാന ദൗത്യവുമായി 'കിഴക്കിന്റെ ജറുസലേമിലേക്ക്' മാര്‍പാപ്പ എത്തുമോ ? ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തര കൊറിയ സന്ദര്‍ശിക്കണമെന്നാണ് കിം ജോങിന്റെ ആഗ്രഹമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്.


🅾 ഇന്ത്യ റഷ്യയുമായി ആയുധക്കരാര്‍ ഉറപ്പിച്ചതോടെ പാക്കിസ്ഥാന് അത്യാധുനിക ആയുധങ്ങള്‍ നല്‍കാമെന്നേറ്റ് ചൈന; നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കാവുന്ന വിങ്‌ലൂങ് -2വിനെ തകര്‍ക്കാന്‍ ഇന്ത്യന്‍ ആയുധങ്ങള്‍ക്ക് നിഷ്പ്രയാസമെന്ന് പ്രതിരോധ വൃത്തങ്ങള്‍; ഇന്ത്യാ-പാക് ശീത സമരം തുടരുമ്ബോള്‍ നേട്ടം ഉണ്ടാക്കി ചൈനയും അമേരിക്കയും റഷ്യയും.


🅾 മക്ക-മദീന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസിന് വ്യാഴാഴ്ച തുടക്കം.


കായികം


🅾 ചൈനയുമായുള്ള സൗഹൃത ഫുട്ബോൾ മൽസരത്തിനുള്ള ഇന്ത്യൻ ടീമിൽ രണ്ട്‌ മലയാളികൾ . അനസ്‌ എടത്തൊടികയും ആഷിഖ്‌ കുരുണിയനും ആണ്‌ ഇടം പിച്ച മലയാളികൾ. ഈ മാസം 13 ന്‌ ആണ്‌ മൽസരം.


🅾 വിനു മങ്കാദ്‌ ട്രോഫി അണ്ടർ 19 ക്രിക്കറ്റിൽ ഒഡീഷക്കെതിരെ കേരളത്തിന്‌ 14 റൺസ്‌ ജയം.


🅾 പ്രീമിയർ ബാഡ്മിന്റൺ ലീഗ്‌ നാലാം സീസണ്‌ ഡിസംബർ 22 ന്‌ മുംബൈയിൽ തുടക്കം. ജനുവരി 13 ന്‌ ബാംഗളൂരിൽ ആണ്‌ ഫൈനൽ. പി വി സിന്ധു ഹൈദരാബാദ്‌ ഹണ്ടേഴ്സിന്‌ വേണ്ടി പൊരുതും


🅾 മാനസിക പീഡനത്തിന്‌ താനും ഇരയായിട്ടുണ്ടെന്ന്  ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട.


🅾 അർജ്ജന്റിനയിൽ നടക്കുന്ന യൂത്ത്‌ ഒളിമ്പിക്സിൽ മനുഭാക്കറിന് സ്വര്‍ണം; നേട്ടം ഷൂട്ടിംഗിലെ 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍; യൂത്ത് ഒളിമ്പിക്സിൽ   ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡല്‍. കൂടാതെ മിസോറാമിന്റെ കൗമാര താരം ലാൽറിനുംഗ ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടി

 സിനിമാ ഡയറി


🅾 മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി 351 ൽ പരം തീയറ്ററുകളിൽ 1700 പ്രദർശനങ്ങളുമായി കായംകുളം കൊച്ചുണ്ണി നാളെ എത്തും.

🅾 ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ്‌ ചിത്രം സോയ ഫാക്ടറിന്റെ ചിത്രീകരണം ആരംഭിച്ചു.സോനം കപൂർ ആണ്‌ നായിക


🅾 കാത്തിരിപ്പുകള്‍ക്ക് വിരാമം; ഒടിയന്‍ ട്രെയിലര്‍  ഇന്ന് എത്തും. ഡിസംബർ 14 ന്‌ ആണ്‌ ചിത്രം റിലീസ്‌


🅾 'മീ ടൂ'വില്‍ ഞാന്‍ ഉന്നയിച്ച വിഷയം രാഷ്ട്രീയവല്‍കരിക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്; രാഷ്ട്രീയക്കാരുടെ അജണ്ടകള്‍ക്ക് വളമാകാന്‍ അശേഷം താല്‍പര്യമില്ല; 19 വര്‍ഷം കാത്തിരുന്നത് എന്തിനാണെന്നാണ് ചോദ്യമെങ്കില്‍ വിശ്വാസത്തോടെ പറയാന്‍ വേദി എവിടെയായിരുന്നു? മാറ്റത്തിന്റെ വഴിത്തിരിവിലാണ് നമ്മളെന്നും മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ് ജോസഫ്; താരത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.





   ഇന്നത്തെ വില നിലവാരം ​​

______________
💵കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.79
2.🇦🇪യു.എ.ഇ ദിർഹം            : 20.20
3.🇶🇦ഖത്തർ റിയാൽ            : 20.38
4.🇴🇲ഒമാൻ റിയാൽ              : 192.82
5.🇧🇭ബഹ്‌റൈൻ ദിനാർ      : 196.92
6.🇰🇼കുവൈറ്റ് ദിനാർ           : 244.31
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.87
8.🇺🇸അമേരിക്കൻ ഡോളർ : 74.23
______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 23,200 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2900 രൂപ

വെള്ളി ഒരു കിലോ     :41,200 രൂപ
വെള്ളി ഒരു ഗ്രാം          :41.20 രൂപ
______________
⛽പെട്രോൾ & ഡീസൽ വില - HP
______________
1.🌊കോഴിക്കോട്
പെട്രോൾ: 84.58       ഡീസൽ: 78.64

2.🛫മലപ്പുറം
പെട്രോൾ: 84.88       ഡീസൽ: 78.92

3.🌾പാലക്കാട്
പെട്രോൾ: 85.18       ഡീസൽ: 79.18

4.🎇തൃശൂർ
പെട്രോൾ: 84.78      ഡീസൽ: 78.80



Previous Post Next Post
3/TECH/col-right