കരുവാറ്റ പാലം പ്രവൃത്തി ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 10 October 2018

കരുവാറ്റ പാലം പ്രവൃത്തി ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു.

കാന്തപുരം:കാന്തപുരം കരുവാറ്റയിൽ ഉണ്ണിക്കുളം പഞ്ചായത്തിനെയും താമരശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരുവാറ്റ പാലം പണി ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. 2006 -2011 വർഷത്തിൽ സ്ഥലം MLA ആയ അഡ്വ: പി.ടി.എം. റഹിം 2009 ലെ മാന്ദ്യ പദ്ധതിയിൽ മലബാർ വികസന പാക്കേജിൽ ഒരു കോടി 25 ലക്ഷം ഉൾപ്പെടുത്തിയതായി പ്രഖ്യാപിക്കുക്കുകയും 2011 തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തറക്കല്ലിടൽ മാമാങ്കം നടത്തുകയും ചെയ്തങ്കിലും ഇന്നെവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല.റോഡ് ഇല്ലാത്തതിനാലാണ് പണി തുടങ്ങാൻ കഴിയാത്തത് എന്ന് പറഞ്ഞപ്പോൾ ഉണ്ണികുളം പഞ്ചായത്തിന്റെ ഭാഗത്ത് സ്ഥലം ഉടമകൾ സ്വന്തമായും താമരശ്ശേരി പഞ്ചായത്തിന്റെ ഒരു ഭാഗത്ത് മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ സൗജന്യമായും ഒരു ഭാഗം നാട്ടുകാർ പിരിച്ച രണ്ട് ലക്ഷം രൂപ സ്ഥലം ഉടമയക്ക് നൽകി സ്ഥലം റിലിൻക്വിoഷ് നടപടികൾ വരെ പൂർത്തിയായതാണ്. 


പ്രഖ്യാപനത്തിന്റെ പത്താം വാർഷികം പൂർത്തിയാകുന്ന ഈ വേളയിൽ പൂനൂരിന് വേണ്ടി പ്രഖ്യാപിച്ച 10 കോടിയുടെ അവസ്ഥയാകരുതെ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ. എല്ലാം ശരിയാക്കും എന്നും കരുവാറ്റ പാലത്തിന്റെ സ്വപന സാക്ഷാൽക്കാരത്തിന് കടലുണ്ടിയെ വിജയിപ്പിക്കൂ എന്നും പറഞ്ഞ് കരുവാറ്റയിൽ വലിയ ഫ്ലക്സ് വെച്ചും വീട് വീടാന്തരം കയറി ജനങ്ങളോട് വോട്ട് വാങ്ങിയവരും ഉണർന്ന് പ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 


 വലിയ കുപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തി തെരഞ്ഞടുപ്പ് കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിജയിച്ച് ഭരണം കൈയ്യാളുന്നവർ പാലത്തിന്റെ പണി തുടങ്ങുന്നതിലുള്ള  അനാസ്ഥ തുടരുന്ന പക്ഷം നാട്ടുകാരെ  സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കാന്തപുരം മേഖല മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതികരിച്ചു.മുനീർ കെ കെ, ഫസൽ വാരിസ്, മൻസൂർ അവേലത്ത്, ഫസൽ ആനപ്പാറ, ഫവാസ് ടി, ഫാസിൽ എ പി, ലത്തീഫ് കെ.വി, സുൽഫിക്കർ ഇബ്രാഹിം,  ഫസൽ കെ.കെ, ശാഫി മാണിയൻ, ഷബീർ പി.കെ.സി, നിസാർ ടി, ടി ഷമീർ മാസ്റ്റർ, സുബൈർ വി.പി, ജബ്ബാർ ടി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature