കോഴിക്കോട്:മുത്വലാഖ്, സ്വവർഗ്ഗ രതി, വിവാഹേതര ലൈംഗിക ബന്ധം, മതകാര്യങ്ങളിൽ കൂച്ചുവിലങ്ങ് തുടങ്ങിയ വിഷയങ്ങളിലെ സുപ്രീം കോടതി വിധിയിലെ ഭവിഷ്യത്തും ഫാഷിസ്റ്റ് അജണ്ടയും വിശദീകരിക്കുന്നതിന് എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി ഒക്ടോബർ 13 ശനിയാഴ്ച വൈകു:4 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ശരീഅത്ത് സംരക്ഷണ സമ്മേളനം നടത്തുന്നു.

മത-ജാതി-ആദർശ ഭേദങ്ങൾക്കപ്പുറം, ജനാധിപത്യ ഇന്ത്യയുടെ പൌരാവകാശങ്ങള് സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തെ മുഴുക്കെയാണ് മുതലക്കുളത്തേക്ക് സമസ്ത ക്ഷണിക്കുന്നത്.