Trending

No title

ELETTIL  ONLINE NEWS NIGHT 09-10-2018 
1194 കന്നി 23
1440 മുഹറം 29
ചൊവ്വ




 കേരളീയം



🅾 'താന്‍ നല്‍കിയ ശബ്ദരേഖയുടെ എഡിറ്റ് ചെയ്ത ഭാഗം മാത്രമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്' ; 'ബാറുടമകളുടെ യോഗത്തിനിടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഭാഗവും വിജിലന്‍സ് പരിശോധിച്ചില്ല' ; ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്‌ക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ്; അപേക്ഷയില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍.


🅾 ഉപേക്ഷിച്ച നെഹ്‌റുട്രോഫി വള്ളംകളി നവംബര്‍ 10ന്; മുഖ്യാതിഥിയായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എത്തും; തീരുമാനം കുട്ടനാട് സുരക്ഷിതമെന്ന് ലോകത്തെ അറിയിക്കാനെന്ന് തോമസ് ഐസക്.


🅾 റണ്‍വെ വികസനത്തിനും പുതിയ ടെര്‍മിനല്‍ കോംപ്ലക്സിനും കൂടുതല്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയേ മതിയാകൂവെന്ന് കേന്ദ്രം; വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ വീണ്ടും തടസ്സങ്ങള്‍; കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയിലേക്ക്.


🅾 നിര്‍ബന്ധിച്ച്‌ പിരിവ് നടത്താന്‍ അനുവദിക്കില്ല; സാലറി ചലഞ്ച് ഏറ്റെടുക്കാത്തവരുടെ വിസ്സമത പത്രം വാങ്ങുന്നത് എന്തിനെന്ന് ആവര്‍ത്തിച്ച്‌ കോടതി; വിസമ്മതപത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി.


🅾 മികച്ച ഉദ്യോഗസ്ഥനെ നിയോഗിച്ച്‌ ചാരക്കേസിന്റെ സത്യം പുറത്തുകൊണ്ട് വരണം; നഷ്ടപരിഹാരത്തുക പൊലീസുകാരില്‍ നിന്ന് ഈടാക്കന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് പിണറായി; കോടതി വിധിച്ച നഷ്ടപരിഹാര തുക 50 ലക്ഷം നമ്പി   നാരായണന് കൈമാറി


🅾 പെട്രോള്‍ - ഡീസല്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്.പെട്രോളിന്‌ 23 പൈസയും ഡീസലിന്‌ 30 പൈസയും ആണ്‌ ഇന്ന് വർദ്ധിച്ചത്‌
🅾 ഇഷ്ടമില്ലാത്ത സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് കുടുംബത്തിന് നേരെ അപ്രഖ്യാപിത ഊരുവിലക്കുമായി പള്ളിക്കമ്മിറ്റി; ഇ കെ സുന്നിയിൽ പ്രവർത്തിച്ചതിനാണ്‌ പള്ളി കമ്മറ്റിക്കാരായ എ പി സുന്നി വിഭാഗം വിലക്ക്‌ ഏർപ്പെടുത്തിയത്‌.വിവാഹ ചടങ്ങ് മുടക്കാനും പള്ളി കമ്മിറ്റി പ്രസിഡണ്ട് ശ്രമിച്ചതായി ആരോപണം; ഖബറടക്കുന്നതും മദ്രസയില്‍ കുട്ടികളെ പഠിപ്പിക്കുന്നതും വിലക്കി; കാസര്‍കോഡു ഖിളർ മസ്ജിദ്‌ കമ്മറ്റി ആണ്‌ പന്നിപ്പാറയിൽ താമസിക്കുന്ന ബി എ മഹമൂദിനും കുടുംബത്തിനും ഊരു വിലക്കിയത്‌


🅾 കവി എം എൻ പാലൂർ (86) ഇന്ന് കോഴിക്കോട്‌ കോവൂരിൽ അന്തരിച്ചു. മലയാളത്തിലെ ആധുനിക കവികളില്‍ പ്രമുഖന്‍; ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തത് അനുഭവങ്ങളിലൂടെ മറികടന്നു; ജാടയില്ലാത്ത ജൈവ ഭാഷയില്‍ കവിതയെഴുതി; ഒരു ഉപജാപങ്ങള്‍ക്കുമില്ലാതെ ഗാന്ധിയന്‍ ജീവിതം; വിടവാങ്ങുന്നത് സാഹിത്യലോകത്തെ സാത്വിക സാന്നിധ്യം; എംഎന്‍ പാലൂര്‍ ഓര്‍മ്മയാകുന്നു


🅾 വര്‍ക്കലയിലെ പോസ്റ്റ് വുമണിന് അപ്രതീക്ഷിതമായി സമ്മാനപ്പെട്ടി എത്തിയത് പോസ്റ്റ് ഓഫിസില്‍; തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ജീവനുള്ള പാമ്പ്‌. വർക്കല കിളിത്തട്ട്‌ മുക്ക്‌ പാർവ്വതി മന്ദിരത്തിൽ അനിലാ ലാലിന്റെ പേരിൽ ആണ്‌ പാമ്പിനെ പെട്ടിയിൽ ആക്കി കോംപ്ലിമെന്ററി ഗിഫ്റ്റ്‌ എന്ന് എഴുതി വച്ചത്‌. അനില പോലീസിൽ പരാതി നൽകി


🅾 ലഹരി ഉപേക്ഷിക്കണമെന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ വാപ്പ വീണ്ടും പോയി; ഒറ്റയ്ക്കായെങ്കിലും പൊരുതാനുറച്ച്‌ കൊച്ച്‌ മിടുക്കി; സഹായ വാഗ്ദാനങ്ങൾക്ക്‌  പിറകേ പോകാതെ സ്വന്തം മീന്‍ കട തുടങ്ങാനുറച്ച്‌ ഇടപെടല്‍; വീല്‍ചെയറില്‍ തമ്മനത്ത് എത്തി എല്ലാം നോക്കി നടത്തുന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നാട്ടുകാരും; കൊടുങ്ങല്ലൂരിലെ അപകടവും അതിജീവിനത്തിന്റെ വഴിയില്‍ തടസ്സമാകില്ലെന്ന് ഉറപ്പാക്കി മുന്നോട്ട്; ഹനാന്‍ വീണ്ടും മാതൃകയാകുന്നു


🅾 തീവണ്ടിയാത്രയ്ക്കിടെ ചായയില്‍ മയക്കുമരുന്ന് നല്‍കി യാത്രക്കാരന്റെ പണം കവര്‍ന്നു; അബോധാവസ്ഥയിലായ ആറളം സ്വദേശി ആശുപത്രിയില്‍.തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച്‌ ഇരിട്ടി ആറളം സ്വദേശി മൊയ്തീൻ (52) ആണ്‌ കവർച്ചക്ക്‌ ഇരയായത്‌. പ്ലാറ്റ്‌ ഫോമിൽ വച്ച്‌ പരിചയപ്പെട്ട യ്യ്‌വാവ്‌ നൽകിയ ചായ കുടിച്ചതോടെ ആണ്‌ ബോധം മറഞ്ഞത്‌


🅾 കെഎസ്‌ഇബിക്ക് മഴ വര്‍ഷിച്ച്‌ നല്‍കിയത് 'കോടികള്‍' ! പകലും അര്‍ധരാത്രിക്ക് ശേഷമുള്ള ഓഫ് പീക്ക് ടൈമിലും പവര്‍ എക്‌സ്‌ചേഞ്ചുകളിലേക്ക് അധിക വൈദ്യുതി നല്‍കി; കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം വിറ്റത് '70 ലക്ഷം' യൂണിറ്റിലധികം; യൂണിറ്റിന് ഏഴ് രൂപയിലധികം ലഭിച്ചതോടെ ശരാശരിയായി ലഭിച്ചത് അഞ്ചു കോടി


🅾 മാനന്തവാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാഴ്‌ച്ചയോളം പഴക്കം ചെന്ന മൃതദേഹം തിരിച്ചറിഞ്ഞത് ബാഗില്‍ നിന്നും കിട്ടിയ സ്വിച്ച്‌ ഓഫായ മൊബൈല്‍ ഫോണിലെ  നമ്പർ കണ്ടെത്തി.കെല്ലൂർ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലൻ മൂസയുടെ മകൻ നിസാമിനെയാണ്‌ ചൂട്ടക്കടവിലെ ആൾ താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌


🅾 വിഷം കൊടുത്തുകൊല്ലാനുള്ള ശ്രമം പൊളിഞ്ഞത് രുചിവ്യത്യാസം കാരണം; ഷാര്‍ജാ ഫയര്‍ സ്റ്റേഷനിലെ പാചകക്കാരന്‍ പദ്ധതിയിട്ടത് ഇറച്ചി വെട്ടും പോലെ കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന് കായലിലോ കടലിലോ തള്ളാന്‍; കുട്ടിയുടെ കരച്ചില്‍ കാരണം തെളിവ് നശീകരണം നടന്നില്ല; ഷാര്‍ജയിലെ ഒളിവ് ജീവിതം വേണ്ടെന്ന് വച്ചതും പൊലീസ് നീക്കങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ്; സവാദ് കൊലയില്‍ ബഷീറിന്റെ കുറ്റസമ്മതം ഇങ്ങനെ.


🅾 ദുരന്തം  വരുമ്പോൾ ഓടിയെത്താനും രോഗം വന്നവരെ ശുശ്രൂഷിക്കാനും മാലിന്യ മുക്തമായ കേരളം കെട്ടിപ്പെടുക്കാനും ഇനി കേരളത്തില്‍ യുവാക്കള്‍ മുന്‍പില്‍ നില്‍ക്കും; ഒരുലക്ഷം പേരുടെ യൂത്ത് വൊളന്റീര്‍ ആക്ഷന്‍ ഫോഴ്‌സിന് ആവേശം നല്‍കാന്‍ നടന്‍ പൃഥ്വിരാജും ആസിഫ് അലിയും; നമ്മുടെ നാട് നന്നാക്കാന്‍ ആഗ്രഹിക്കുന്ന ഒരു യുവാവോ യുവതിയോ ആണ് നിങ്ങള്‍ എങ്കില്‍ യുവജനക്ഷേമ ബോര്‍ഡിന്റെ ഈ സേനയില്‍ നിങ്ങള്‍ക്കും അംഗമാകാം.


🅾 'സാലറി ചലഞ്ചിലെ' പങ്കാളിത്തം 'സര്‍വീസ് ബുക്കിലേക്ക് ' ; ഒരു മാസത്തെ  ശമ്പളം നല്‍കിയ വിവരം ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍; ആവശ്യമറിയിച്ച്‌ നിവേദനം നല്‍കി സിപിഎം അനുകൂല സംഘടന; നീക്കം പണം നല്‍കാത്തവരെ തിരിച്ചറിയാനാണെന്നും പരാതി.


🅾 ആക്ടിവിസ്റ്റ് ദമ്പതികളുടെ  മകളെ പീഡിപ്പിച്ച കേസ്: ഒളിവില്‍ കഴിയുന്ന രജീഷ് പോളിന് ഉപാധികളോടെ ജാമ്യം; സംസ്ഥാനം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതിയുടെ പ്രധാന ജാമ്യവ്യവസ്ഥകള്‍.


🅾 പൂജപ്പുര പാതിരാപ്പള്ളി ചാടിയറ സ്വദേശി ഹരിശങ്കർ (18) എന്ന വിദ്യാർത്ഥി വീട്ടിൽ വച്ച്‌ പെട്രോൾ ഒഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. 80 ശതമാനം പൊള്ളൽ ഏറ്റ ഹരിശങ്കർ ആശുപത്രിയിൽ ഗുരുതര നിലയിൽ  . പഠനത്തില്‍ ശ്രദ്ധ കുറയുമെന്ന് കരുതി കൂട്ടുകാരില്‍ നിന്നും അകറ്റി നിര്‍ത്തി; എപ്പോഴും പഠിക്കാന്‍ പറഞ്ഞതും മാനസിക സമ്മര്‍ദ്ദമേറ്റി; ഗത്യന്തരമില്ലാതെ മരിക്കാന്‍ തീരുമാനിച്ചത് ഒറ്റപ്പെടുന്നു എന്ന ചിന്ത തോന്നിയതിനാല്‍; എന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്നതിനാല്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് പൊലീസില്‍ മൊഴിയും; പൂജപ്പുരയില്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണം മാതാപിതാക്കളുടെ അമിതശാസനയാല്‍.


🅾 ബ്രുവറിക്ക് പിന്നാലെ പുത്തന്‍ ആരോപണവുമായി ചെന്നിത്തല; സിപിഎമ്മിന് ഫണ്ട് ശേഖരിക്കാന്‍ എക്‌സൈസ് വകുപ്പില്‍ തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്; അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടിയെന്നും ചെന്നിത്തല.


🅾 മീ ടൂ  ക്യാമ്പയിനിൽ  കുടുങ്ങി മുകേഷ് എംഎല്‍എയും; നടന്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകയുടെ ട്വീറ്റ്; 19 കൊല്ലം  മുമ്പ്‌ കോടീശ്വരന്‍ ഷോയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തി; അന്ന് തന്നെ രക്ഷപ്പെടുത്തി വിമാനം കയറ്റി അയച്ചത് തൃണമൂല്‍ നേതാവെന്നും ടെസ് ജോസഫ്; മലയാള സിനിമയെ പിടിച്ചുലക്കാന്‍ പോന്ന വിവാദത്തെ ചിരിച്ച്‌ തള്ളി മുകേഷ്.


🅾 ടെസ് ജോസഫിനെ തനിക്ക് അറിയില്ല.. എനിക്ക് ഒന്നും ഓര്‍മ്മയില്ല.. ആരോപണം ചിരിച്ചു തള്ളുന്നു... നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോലൂ.. സുപ്രീം കോടതിയില്‍ പൊയ്‌ക്കോളൂ.. ഇത്രയും കൊല്ലം എന്തായിരുന്നു.. ഉറക്കമായിരുന്നോ? മലയാളക്കരയെ ഞെട്ടിച്ച ടെസ് ജോസഫിന്റെ മീ ടൂ.. വെളിപ്പെടുത്തലിനോട് മുകേഷിന്റെ പ്രതികരണം ഇങ്ങനെ


🅾 അക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു; പള്‍സര്‍ സുനിയെ ഡ്രൈവറാക്കി വച്ചിട്ടും ഉരുണ്ടു കളിച്ചു; ഓഖിയില്‍ ജനം വലഞ്ഞപ്പോള്‍ ബഡായി പറഞ്ഞ് ഏഷ്യാനെറ്റ് ബംഗ്ലാവില്‍ എംഎല്‍എ കൂടിയതും പ്രതിഷേധമായി; വൈരാഗ്യം തീര്‍ക്കലും സിനിമ മുടക്കലും മറ്റുള്ളവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടലും പതിവാക്കിയ ജനനേതാവെന്ന വിനയന്റെ വിമര്‍ശനവും മുകേഷിന് തലവേദനയായി; വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന എംഎല്‍എ നടന്‍ ഒടുവില്‍ കുരുങ്ങിയത് മീ ടൂ ക്യാമ്പയിനിൽ


🅾 ആദ്യ വിവാഹം തകര്‍ച്ചയില്‍ കലാശിച്ചപ്പോള്‍ ആശ്വാസമായി സരിത കണ്ടത് മുകേഷിനെ; വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍  പിരിയുമ്പോൾ തെന്നിന്ത്യയിലെ മുന്‍ സൂപ്പര്‍ താരം ഭര്‍ത്താവിനെതിരെ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങള്‍; നാടക അക്കാദമിയിലെ പ്രണയം പൂത്തുലഞ്ഞപ്പോള്‍ മേതില്‍ ദേവിക ജീവിത സഖിയുമായി; മുകേഷ് കടുത്ത മദ്യപനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നുവെന്നുമുള്ള  മുന്‍ ഭാര്യയുടെ ആരോപണം മീ ടൂ ക്യാമ്പയിന്‌   ശേഷം സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുന്നു


🅾 മുകേഷ് മൗനം വെടിഞ്ഞ് രംഗത്ത് എത്തണമെന്ന് ഭാഗ്യലക്ഷ്മി; മി ടു  ക്യാമ്പയിനുമായി  മുന്നോട്ട് പോയാല്‍ സംഘടനയിലെ എല്ലാവരേയും പിരിച്ച്‌ വിടേണ്ടിവരും; മലയാള സിനിമയ്ക്ക് മുന്നറിയിപ്പ് നല്‍കി ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.


🅾 'മീ ടൂ'വില്‍ മുകേഷ് കുടുങ്ങിയത് ഏഷ്യാനെറ്റില്‍ സെല്‍ മീ ദ ആന്‍സര്‍ മൂന്നാം സീസണ്‍ തുടങ്ങാനിരിക്കെ; പരിപാടിയുടെ അവതാരകനായ താരത്തിന് ആരോപണം വന്‍തിരിച്ചടി; ആരോപണം രാഷ്ട്രീയവല്‍കരിക്കരുതെന്നും നിയമനടപടി സ്വീകരിക്കില്ലെന്നും ടെസ് ജോസഫ്; ഇത്തരക്കാരെ തുറന്നുകാട്ടാന്‍ മാത്രമാണ് തന്റെ പരിശ്രമമെന്നും കാസ്റ്റിങ് ഡയറക്ടര്‍.


🅾 മീ ടൂ  ക്യാമ്പയിനിൽ  കുടുങ്ങിയ മുകേഷിനെതിരെ പ്രതിഷേധം ശക്തം; കൊല്ലത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച നടത്തി ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എംഎല്‍എ ഓഫീസിനും വീടിനും സുരക്ഷ ശക്തമാക്കി; കൊല്ലത്ത് ദേശീയപാത ഉപരോധവും കോലം കത്തിക്കലും; നിയമപരമായി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍.


🅾 മുകേഷ് എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ.


 ശബരിമല


🅾 ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് എസ്‌എന്‍ഡിപിയുടെ പിന്തുണയില്ല;  തമ്പ്രാക്കന്മാർ  തീരുമാനിച്ച്‌ അടിയാന്മാര്‍ നടപ്പാക്കുന്ന ഏര്‍പ്പാട് ശരിയല്ല; തന്ത്രിയും തന്ത്രി കുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹം; നിലവാരവുമില്ല നിലപാടുമല്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണം; അടുത്ത വിമോചന സമരത്തിനാണോ ഈ സമരങ്ങള്‍ കൊണ്ടുള്ള പുറപ്പാട്? ബിജെപി നീക്കം വോട്ടുബാങ്ക് ലക്ഷ്യമിട്ടെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി.


🅾 അപ്പന്‍ പറഞ്ഞാലും മകന്‍ കേള്‍ക്കില്ല..! എസ്‌എന്‍ഡിപിക്കാര്‍ സമരത്തിന് ഇറങ്ങരുതെന്ന വെള്ളാപ്പള്ളിയുടെ ആഹ്വാനം വീട്ടുകാര്‍ പോലും വകവെക്കുന്നില്ല; എന്‍ഡിഎ സംഘടിപ്പിക്കുന്ന ശബരിമല പ്രക്ഷോഭത്തില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; യോഗം ജനറല്‍ സെക്രട്ടറി എതിര്‍ത്തത് ചില ഹിന്ദു സംഘടനകള്‍ എടുത്തുചാടി പ്രക്ഷോഭം നടത്തിയതിനെയെന്ന് ബിഡിജെഎസ് നേതാവ്


🅾 ശബരിമലയിലെ വെടിവഴിപാട് അവകാശം ഈഴവ കുടുംബമായ ചീരപ്പന്‍ചിറയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് കൈക്കലാക്കിയത് എന്തുകൊണ്ട് ആചാരലംഘനമായില്ല? ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും ഒന്നും മിണ്ടാത്തത് എന്തേ? അയ്യപ്പന്‍ ആയോധനകല പഠിക്കാനെത്തിയ ചീരപ്പന്‍ചിറ കളരിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന് മാളികപ്പുറവുമായും ബന്ധം; ശബരിമല സമരത്തില്‍ നിന്ന പിന്മാറാന്‍ വെള്ളാപ്പള്ളി പറഞ്ഞ ചീരപ്പന്‍ചിറ കുടുംബത്തിന്റെ കഥ ഇങ്ങനെ.


🅾 ആചാരങ്ങള്‍  മാറുമ്പോൾ എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികം; വിശ്വാസികളുടെ പ്രതിഷേധം അപകടമായി കാണേണ്ടതില്ല; ആയിരം തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുമെന്ന് പറഞ്ഞാലും കേരളത്തെ ഇരുട്ടിലേക്ക് തള്ളി വിടാന്‍ സമ്മതിക്കില്ല; കേരളത്തില്‍ ഇപ്പോള്‍ അടിന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥ; സുപ്രീം കോടതി വിധി സാമൂഹിക മാറ്റത്തിന്റെ ഭാഗമെന്ന് എം സ്വരാജ് എംഎല്‍എ


🅾 ശബരിമലയില്‍ യുവതികള്‍ കയറണോ എന്ന് മനോരമ റിപ്പേര്‍ട്ടറുടെ ചോദ്യം; വേണ്ട.. എന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി സ്ത്രീകള്‍;പത്തനംതിട്ടയിൽ നടന്ന   സിപിഎമ്മിന്റെ വനിതാ അവകാശ സംരക്ഷണ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും സുപ്രീംകോടതി വിധിയെ എതിര്‍ത്ത് രംഗത്ത്; ശ്രീമതി ടീച്ചര്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച്‌ കത്തികയറുമ്പോഴും വനിതാ സഖാക്കളുടെ നിലപാട് മറ്റൊന്ന്.


🅾 ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​നൊ​രു​ങ്ങു​ന്ന സ്ത്രീ​ക​ളെ ബി​ജെ​പി ത​ട​യി​ല്ലെന്ന് എം.​ടി. ര​മേ​ശ്.എന്നാൽ വിശ്വാസമുള്ള ഒരു സ്ത്രീയും ശബറ്റിമലയിൽ പോകില്ലെന്നും എം ടി രമേശ്‌


🅾 സേവ് ശബരിമല ക്യാമ്പയിൻ  ഇനിയും നീളും; അയ്യപ്പഭക്തരുടെ ശരണം വിളികള്‍ തെരുവില്‍ ഉടനൊന്നും അവസാനിക്കില്ല; പുനപരിശോധന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി; റിവ്യൂ ഹര്‍ജി നല്‍കാനുള്ള കാലാവധി അവസാനിച്ച ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്.


🅾 ഇക്കുറി ഭഗവാന് കാശ് വേണ്ട; പൂജാ വസ്തുക്കള്‍ മാത്രം മതി; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഇക്കുറി ശബരിമല ആക്ഷന്‍ കൗണ്‍സില്‍ മുമ്പോട്ട്‌   വയ്ക്കുന്ന പ്രധാന ആയുധം ഇതു തന്നെ; നിലയ്ക്കല്‍  മുതല്‍ പമ്പ വരെ സ്ത്രീകളെ നിരത്തിയും യുവതികളെ തടയും; ഹിന്ദു സംഘടനകള്‍ ഉഷാറായതോടെ പമ്പയില്‍ നിരോധനാജ്ഞ നടപ്പിലാക്കുന്നതിനെ കുറിച്ച്‌ ആലോചിച്ച്‌ സര്‍ക്കാര്‍; ശബരിമല ഭക്തര്‍ കൂട്ടത്തോടെ എത്തുമെന്നതിനാല്‍ നിരോധനാജ്ഞ അപ്രായോഗികമെന്ന് വാദം; ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഊരാക്കുടുക്കിലേക്ക്.


🅾 ആചാര ലംഘനം വേണ്ടെന്ന് തീരുമാനിച്ച്‌ കേരളാ പൊലീസ്; മല ചവിട്ടിയെത്തുന്ന മാളികപ്പുറങ്ങളെ സഹായിക്കാന്‍ നിയോഗിക്കുക 50 കഴിഞ്ഞ പൊലീസുകാരെ മാത്രം; വനിതാ പൊലീസിന്റെ പട്ടിക തയ്യാറാക്കുക സമ്മതപത്രം വാങ്ങി മാത്രം; വിശ്വാസമല്ല ഡ്യൂട്ടിയാണ് പ്രധാനമെന്ന് പറഞ്ഞ ഡിജിപി ബെഹ്‌റ മലക്കം മറിഞ്ഞു; വിവാദമൊഴിവാക്കാന്‍ തന്ത്രപരമായി നീങ്ങി പൊലീസ് നേതൃത്വം.


🅾 ശബരിമല പ്രതിഷേധം വിദേശങ്ങളിലും വ്യാപിക്കുന്നു; മലേഷ്യ, ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തം; യുകെയില്‍ നിന്ന് രാഷ്ട്രപതിക്ക് ഓണ്‍ ലൈന്‍ ഒപ്പുശേഖരണം; പ്രളയ ദുരിതാശ്വാസം തേടിയെത്തുന്ന മന്ത്രിമാര്‍ക്ക് മുന്നിലും പ്രതിഷേധ നീക്കം; സഹായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഹ്വാനം: ശബരിമല പ്രതിഷേധത്തില്‍ അണിചേരാന്‍ പ്രവാസി ഹിന്ദു സമൂഹവും.


🅾 രമേശ് ചെന്നിത്തല കേരളത്തിലെ ബിജെപി ഏജന്റെന്ന് കോടിയേരി ബാലകൃഷ്ണന്‍; ബിജെപിക്കും ആര്‍എസ്‌എസിനും ആത്മാര്‍ഥയുണ്ടെങ്കില്‍ പാര്‍ലമന്റെില്‍ നിയമം കൊണ്ടു വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കടകംപള്ളിയും; ശബരിമല പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ഒരുങ്ങി സിപിഎം.


🅾 കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് ഉമ്മന്‍ ചാണ്ടി; തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട! കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലന്നും മുന്‍ മുഖ്യന്‍.


🅾 അമ്പതു വയസ്സിനു ശേഷം ഒരു സ്ത്രീയും  അമ്പലത്തിൽ  പോകരുത്; അയ്യപ്പന്‍ ഇങ്ങോട്ടു വന്നു കാണട്ടെ; പോകുന്നെങ്കില്‍ ഇപ്പോള്‍ പോണം; തലയിലെ ഭാരം ഇറക്കി വച്ച്‌ കൂട്ടുകാര്‍ക്കൊപ്പം പമ്പയിൽ   നീന്തി കുളിച്ച്‌ എല്ലാം മറന്ന്  പൊന്നമ്പലമേട്ടിൽ  നില്‍ക്കണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച്‌ എഴുത്തുകാരി ലക്ഷമി രാജീവ്.


ദേശീയം

🅾 നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍; പിടിയിലായത് ചെന്നൈ വിമാനത്താവളത്തില്‍ വച്ച്‌ ; അറസ്റ്റ് ചെയ്തത് തമിഴ്‌നാട് ഗവര്‍ണർ ബൻവാരിലാൽ പുരോഹിതിനെ  അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിന് ; പൊലീസ് വലയിലായത് പൂനേയിലേക്ക് പുറപ്പെടാനൊരുങ്ങവേ.


🅾 ഫ്രാങ്കൊ തിരിച്ച്‌ വന്നാൽ ജലന്തർ രൂപതയിലെ എല്ലാ അധികാരങ്ങളും തിരിച്ച്‌ ഏൽപിക്കും.  ബലാത്സംഗക്കേസില്‍ ഒരു ഇടപെടലും നടത്തില്ല; ചുമതല വഹിക്കുക കേസ് തീരുന്നത് വരെ മാത്രം; അന്വേഷണ കമ്മീഷനെ വത്തിക്കാന്‍ നിയോഗിച്ചിട്ടുമില്ലെന്ന് മുംബൈ അതിരൂപത സഹായ മെത്രാന്‍ ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ്; ജലന്ധര്‍ രൂപതയിലെ ഭരണ കൈമാറ്റം താല്‍കാലികം മാത്രം; ഫ്രാങ്കോയുടെ വിശ്വസ്തരെ ആരേയും ചുമതലകളില്‍ നിന്ന് മാറ്റില്ല


🅾 ഛത്തീസ്‌ഗഡ് ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു ഒന്‍പത് മരണം; 14പേര്‍ക്ക പരിക്ക്; പ്ലാന്റ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതെന്ന് വിവരം.


🅾 മാനസസരോവര്‍ യാത്രയ്ക്ക് ശേഷം ശിവഭക്തന്‍; ചിത്രകൂടത്തിലെത്തുമ്ബോള്‍ രാമഭക്തന്‍; ജബല്‍പൂരിലെത്തുമ്ബോള്‍ നര്‍മദാമാ ഭക്തന്‍; രാഹുലിന്റെ പോസ്റ്ററുകള്‍ മാറിയാലും പറയുന്നത് ഒന്നുതന്നെ; ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ തങ്ങളും പഠിച്ചിരിക്കുന്നു; മതേതരത്വം പാടേ ഉപേക്ഷിച്ച്‌ ഹൈന്ദവ പ്രതീകങ്ങളെ കൂട്ടുപിടിച്ച്‌ ബിജെപിയുടെ ഉരുക്കുകോട്ട പിടിക്കുക ലക്ഷ്യം; മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി കോണ്‍ഗ്രസ്.


🅾 ഡോളറിനെതിരെ തകര്‍ന്നടിഞ്ഞ് നിലംപൊത്തി രൂപ.ഇന്ന് 74.24 ലേക്ക്‌ ആണ്‌ രൂയുടെ മൂല്യം ഇടിഞ്ഞത്‌


🅾 ഗുജറാത്തില്‍ പന്നിപ്പനി പടരുന്നു; 30 പേര്‍ മരിച്ചു, 786 പേര്‍ക്ക് പനി സ്ഥിരീകരിച്ചു.


അന്താരാഷ്ട്രീയം

🅾 പിശാചിനെ ഒരു അടയാളമായോ മിത്തായോ ആശ്രയമായോ കരുതരുത്; അതൊരു സത്യമാണ്; സാത്താന്‍ സര്‍വശക്തിയോടും കൂടി സഭയെ ആഞ്ഞടിച്ച്‌ കൊണ്ടിരിക്കുന്നു; ഈ മാസം എല്ലാ കത്തോലിക്കരും എല്ലാ ദിവസവും സാത്താനെ ഓടിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണം; ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വികാരാധീനനായി പോപ്പ് ഫ്രാന്‍സിസ്.


🅾 മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ മകള്‍ ബാര്‍ബറ ബുഷ് വിവാഹിതയായി; അച്ഛന്‍ കൈപിടിച്ച്‌ നടത്തിയപ്പോള്‍ അനുഗ്രഹം നല്‍കാന്‍ മുത്തച്ഛന്‍ ബുഷും.


🅾 ഗൂഗിള്‍ പ്ലസ് വേണ്ടെന്നുവെച്ചത് വിവരങ്ങള്‍ ചോര്‍ന്നപ്പോള്‍; കോടികളുടെ നഷ്ടപരിഹാരം പേടിച്ച്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് വേണ്ടെന്നുവച്ച്‌ ഗൂഗിള്‍; മറച്ചുവെച്ച വിവരങ്ങള്‍ പുറത്തായതോടെ ഗൂഗിളും വിവാദത്തില്‍.


🅾 തെരേസ മെയ്‌ ഉറച്ച നിലപാടെടുത്തതോടെ യൂറോപ്യന്‍ യൂണിയന്‍ അയഞ്ഞു; പത്ത് ദിവസത്തിനകം ബ്രെക്സിറ്റ് കരാര്‍; ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു.


🅾 മാധ്യമ പ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു ! ബള്‍ഗേറിയന്‍ യുവ മാധ്യമപ്രവര്‍ത്തക വിക്ടോറിയ മാരിനോവയുടെ (30)  മരണത്തില്‍ ഞെട്ടി മാധ്യമ ലോകം; മരണം കുറ്റാന്വേഷണം സംബന്ധിച്ച പരിപാടി ആരംഭിച്ച്‌ ഒരു മാസത്തിനകം; ഈ വര്‍ഷം യൂറോപ്പില്‍ കൊല്ലപ്പെട്ടത് വിക്ടോറിയയടക്കം മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍.


🅾 പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ കിടപ്പിലായെന്ന് റിപ്പോര്‍ട്ട് ; ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് ഗുരുതര രോഗമെന്നാണെന്നും ഭീകര സംഘടനയുടെ ചുമതല അസറിന്റെ ഇളയ സഹോദരങ്ങള്‍ക്കാണെന്നും രഹസ്യാന്വേഷണ വിഭാഗം; 50കാരനായ മസൂദിന്റെ നട്ടെല്ലിനും വൃക്കകള്‍ക്കുമാണ് ഗുരുതര രോഗം ബാധിച്ചതെന്നും അധികൃതര്‍.


കായികം


🅾 പാകിസ്ഥാൻ , ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് കളി അവസാനിക്കുമ്പോൾ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ്‌ നഷ്ടത്തിൽബ്‌45 റൺസ്‌ എടുത്തിട്ടുണ്ട്‌ ആദ്യ ഇന്നിംഗ്സിൽ 482 റൺസ്‌ എടുത്ത പാകിസ്ഥാനെതിരെ ഓസ്ട്രേലിയ 202 ന്‌ പുറത്തായി പാകിസ്ഥാന്‌ ഇപ്പോൾ 325 റൺസ്‌ ലീഡ്‌ ഉണ്ട്‌.


🅾 സൗത്ത്‌ ആഫ്രിക്ക , സിംബാബ്‌വേ ഒന്നാം ട്വന്റി 20 മൽസരം ഇന്ന് രാത്രി 9 ന്‌ നടക്കും. (ഇന്ത്യൻ സമയം)


🅾 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ മൂന്ന് ബലാത്സംഗ ആരോപണം കൂടി; പ്രശസ്തിയുടെ നെറുകയില്‍ കഴിയുന്ന ലോകോത്തര ഫുട്‌ബോള്‍ താരം വല്ലാത്ത പ്രതിസന്ധിയില്‍; ആദ്യ പരാതിയിലെ അന്വേഷണം മുറുകവെ അറസ്റ്റിന് പോലും സാധ്യത.


 സിനിമാ ഡയറി


🅾 മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആകുന്നു; തിരക്കഥാകൃത്തുക്കളായ രഞ്ജിപണിക്കര്‍ക്കും രഞ്ജിത്തിനും തിരക്കുകള്‍; നാല് വര്‍ഷം മുമ്ബ് തീരുമാനിച്ചിരുന്ന മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി ഷാജി കൈലാസ്.


🅾 'അയാള്‍ രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചു, ഒന്നിച്ചുറങ്ങാമെന്ന് പറഞ്ഞു' ! കങ്കണ റാണവത്തിന് പിന്നാലെ സംവിധായകന്‍ വികാസ് ബാലിനെതിരെ ലൈംഗികാരോപണവുമായി നടി നയനി ദീക്ഷിത്; 'കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിറ്റേന്ന് സെറ്റില്‍ വച്ച്‌ പ്രതികാര ബുദ്ധിയോടെ പെരുമാറി' ; ശല്യം സഹിക്ക വയ്യാതെ ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നുവെന്നും നയനി.


🅾 നടൻ നാനാ പടേക്കർക്ക്‌ എതിരായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിൽ നാനാ പടേക്കർക്ക്‌ പിന്തുണയുമായി ബി ജെ പി എം പി ഉദിത്‌ രാജ്‌. ആണുങ്ങളില്‍ നിന്ന് പണം പിടുങ്ങാനുള്ള ആരോപണം മാത്രമാണ് മി ടൂ  ക്യാമ്പയിനെന്ന് ബിജെപി എംപി; സ്ത്രീകള്‍ ഇതൊരു ശീലമാക്കിയിരിക്കുന്നു! ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് 2 മുതല്‍ 4 ലക്ഷംവരെ സ്ത്രീകള്‍ വാങ്ങുന്നുണ്ടെന്നും ഉദിത് രാജ്


🅾 നാനപടേക്കറില്‍ തുടങ്ങി മുകേഷില്‍ എത്തി നില്‍ക്കുന്ന മി ടൂ  ക്യാമ്പയിൻ; ആരോപണത്തില്‍ ഉള്‍പ്പെടുന്ന പ്രമുഖരില്‍ എഴുത്തുകാരന്‍ ചേതന്‍ ഭഗതും എഴു തവണ ദേശീയ പുരസ്‌കാരം നേടിയ വൈരമുത്തുവും; പുരുഷാധിപത്യത്തിന്റെ കറുത്ത മുഖം വെളിപ്പെടുത്തുന്ന ക്യാമ്പയിന്‌ കരുത്ത്‌ കൂടുമ്പോൾ  നെഞ്ചിടിക്കുന്നത് പല പ്രമുഖര്‍ക്കും; വെളിപ്പെടുത്തലുകള്‍ക്ക് ആക്കം  കൂടുമ്പോൾ മാളത്തില്‍ ഒളിച്ച്‌ സിനിമ മേഖലയിലെ അതികായന്മാര്‍.


🅾 ചരിത്ര പ്രാധാന്യമുള്ള വീരമാദേവിയായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ല; പോസ്റ്റര്‍ കത്തിച്ച്‌ കര്‍ണാടകയില്‍ ഹിന്ദു സംഘടനയുടെ പ്രതിഷേധം.


🅾 നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംവിധായകന്‍ ഭദ്രന്റെ ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ അല്ല; സൗബിന്‍ ഷാഹിറിനെ നായകനാക്കി പൊന്നുംകുരിശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അണിയറയില്‍.


🅾 'പതിനെട്ടാം പടി'; മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം.ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി.
Previous Post Next Post
3/TECH/col-right