ഒറ്റപ്പെണ്‍കുട്ടി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 60 ശതമാനം മാര്‍ക്കോടെ പാസായവരും ഇപ്പോള്‍ പ്ലസ് വണ്ണിനു പഠിച്ചു കൊണ്ടിരിക്കുന്നവരുമായ ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നല്കുന്ന സ്കോളര്‍ഷിപ്പിനും സ്കോളര്‍ഷിപ് പുതുക്കലിനും ഇപ്പോള്‍ അപേക്ഷിക്കാം. മാതാപിതാക്കളുടെ ഒറ്റപ്പെണ്‍കുട്ടി ആയിരിക്കണം അപേക്ഷക. മറ്റു സഹോദരങ്ങള്‍ ഉണ്ടായിരിക്കരുത്.
അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ അഞ്ചിനകം സമര്‍പ്പിക്കണം. പുതുക്കലിനുള്ള അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ഒക്ടോബര്‍ 31-നകം സിബിഎസ്ഇ-ക്ക് അയച്ചു കൊടുക്കണം. രണ്ടു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ് അനുവദിക്കുക. പ്രതിമാസം 500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. 50 ശതമാനം മാര്‍ക്കോടെ പ്ലസ് വണ്‍ പാസായവര്‍ക്കാണ് സ്കോളര്‍ഷിപ്പ് പുതുക്കലിന് അപേക്ഷിക്കാവുന്നത്.
വിദേശ ഇന്ത്യാക്കാരുടെ മക്കളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: http://cbse.nic.in. സന്ദര്‍ശിക്കുക.