Trending

ELETTIL ONLINE NEWS NIGHT 24-09-218

ELETTIL ONLINE NEWS NIGHT 24-09-218
1194 കന്നി 08
1440 മുഹറം 14

തിങ്കൾ  
  
                          


🅾 ഇന്ന് ഉച്ച കഴിഞ്ഞ്‌ 3.30 ന്‌ എംസി റോഡില്‍ ഈസ്റ്റ്‌ മാറാടി പള്ളിക്ക്‌ സമീപം കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബസും ബൈക്കും കത്തി നശിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു; ബൈക്കും യാത്രക്കാരനുമായി ബസ് നിരങ്ങിയത് അരക്കിലോമീറ്ററോളം ദൂരം; ബസ്‌ പൂർണ്ണമായും കത്തി നശിച്ചെങ്കിലും  ബസ് യാത്രികര്‍ക്ക് പരിക്കില്ലെന്ന് വിവരം.തൃശൂരിൽ നിന്ന് കോട്ടയത്തേക്ക്‌ വരികയായിരുന്നു ബസ്‌. . ബൈക്ക്‌ യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല


🅾 മലപ്പുറം ജില്ലയിലെ തവനൂർ സർക്കാർ വൃദ്ധസദനത്തിലെ കൂട്ടമരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ഇന്നലെ ഒരാളും ഇന്ന് പുലർച്ചെ 3 പേരുമാണ്‌ മരിച്ചത്‌. കാളിയമ്മ, ശ്രീദേവി , വേലായുധൻ, കൃഷ്ണ മോഹൻ എന്നിവർ ആണ്‌ മരിച്ചത്‌.


🅾 തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ മരണം: എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി.


🅾 സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല;പവന് 22,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.


🅾 കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത.


🅾 പൊലീസ് ക്ലബ്ബിലെ എ സി മുറിയിലെ സുഖവാസം തീര്‍ന്നു..! ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോക്ക് ഇനി പാല സബ് ജയിലിലെ അഴിയെണ്ണാം; അടുത്തമാസം ആറു വരെ റിമാന്‍ഡ് ചെയ്തു പാല മജിസ്‌ട്രേറ്റ് കോടതി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റിയതോടെ പീഡക മെത്രാനെ ജയിലില്‍ അടച്ചു; കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമമെന്ന് വാദിച്ചെങ്കിലും പരിഗണിക്കാതെ ഹൈക്കോടതി; പാല സബ് ജയിലിന് കനത്ത സുരക്ഷ ഒരുക്കി പൊലീസ്.


🅾 നീല ജുബ്ബയും പാന്റും ധരിച്ച്‌ പുഞ്ചിരിച്ച മുഖവുമായി ജയില്‍ ഗേറ്റിനുള്ളിലൂടെ അകത്തേക്ക്; അഴിക്കുള്ളില്‍ അടയ്ക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്പെന്ന കുപ്രസിദ്ധി നേടിയിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടിലുള്ള ബോഡി ലാംഗ്വേജ്; ജനക്കൂട്ടത്തിന്റെ കൂക്കുവിളിക്കും ചാനല്‍ ക്യാമറകളുടെ സൂമിംഗും മൈന്‍ഡ് ചെയ്യാതെ ബിഷപ്പ് ഫ്രാങ്കോ; വിലങ്ങ് അണിയിക്കാത്തതിനാല്‍ കൈവീശി ജയിലിന് ഉള്ളിലേക്ക്; അള്‍ത്താരയില്‍ നിന്നും മെത്രാന്‍ പാല ജയിലിന്റെ തടങ്കലില്‍  ആകുമ്പോൾ വിജയിക്കുന്നത് കന്യാസ്ത്രീകളുടെ നിശ്ചയദാര്‍ഢ്യം.


🅾 ബിഷപ്പ് ഫ്രാങ്കോ ഇനി പാലാ സബ് ജയിലിലെ 5968  നമ്പർ  തടവുപുള്ളി! മെത്രാനെ പാര്‍പ്പിച്ചത് മൂന്നാം നമ്പർ  സെല്ലില്‍ കഞ്ചാവ്, മോഷണക്കേസ് പ്രതികള്‍ക്കൊപ്പം; മീന്‍കറിയും അവിയലും അച്ചാറും കൂട്ടി ജയില്‍ ഭക്ഷണം കഴിച്ച്‌ വിശപ്പടക്കി; പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും  നല്‍കി സെല്ലില്‍ പ്രവേശിപ്പിച്ച ബലാത്സംഗ കേസ് പ്രതിക്ക് പ്രത്യേകം ജയില്‍ വസ്ത്രം നല്‍കിയില്ല; ബെല്‍റ്റ് അഴിച്ചുവാങ്ങി ജയില്‍ അധികൃതര്‍.


.🅾 ഫ്രാങ്കോക്ക്‌ എതിരെ പൊലീസ് കേസെടുത്താലോ കോടതി ശിക്ഷിച്ചാലോ അഭിഷിക്തനില്‍ നിന്നും അധികാരവും അവകാശവും മാര്‍പ്പാപ്പാ പിടിച്ചെടുക്കില്ല; സഭയുടെ ശിക്ഷണ നടപടിയെത്തുക വിശ്വാസത്തിനും ധാര്‍മ്മികതയ്ക്കും എതിരായ പ്രവര്‍ത്തി തെളിയക്കപ്പെട്ടാല്‍ മാത്രം; കുറുവിലങ്ങാട്ടെ ക്രൂര ബലാത്സംഗത്തില്‍ സഭയും അധികാരികളും മെത്രാനൊപ്പം; കന്യാസ്ത്രീയുടെ വാദങ്ങളെ തള്ളി ബിഷപ്പിനെ പിന്തുണയ്ക്കും; ഫ്രാങ്കോ കേസില്‍ കാനോന്‍ നിയമം ഇന്ത്യന്‍ ശിക്ഷാ നിയമത്തിനപ്പുറം ആകുന്നത് ഇങ്ങനെ.


🅾 ചില വൈദികരും സന്ന്യാസിനികളും ചേര്‍ന്ന് കത്തോലിക്കാസഭയെയും സഭാധികാരികളെയും കൂദാശകളെ പോലും പരസ്യമായി അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം കൊടുത്തു; വഴിവക്കില്‍ സമരം ചെയ്ത് കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു; ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയത് നടപടി വേദനാജനകം; കോടതിയുടെ അന്തിമവിധി വരും വരെ പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന പരോക്ഷ പരാമര്‍ശത്തോടെ കെസിബിസിയുടെ വാര്‍ത്താക്കുറിപ്പ്.


🅾 പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണി; ഫ്രാങ്കോയുടെ അനുയായിയായ യുവാവ്‌ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തി; നിരാഹാരം ഇരുന്നപ്പോള്‍ ചിത്രമെടുത്തു; കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി കന്യാസ്ത്രീയുടെ സഹോദരി


🅾 ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി; തനിക്കെതിരായ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ.


🅾 വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും   വേദപാഠം വിശുദ്ധ കുര്‍ബാന എന്നിവയില്‍ നിന്നും തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്ന സിസ്റ്ററുടെ ആരോപണം നിഷേധിക്കുന്നുമില്ല; സഭയ്ക്ക് നാണക്കേടായത് മാധ്യമങ്ങളിലൂടെയുള്ള എഴുത്തും പരാമര്‍ശങ്ങളും: സിസ്റ്ററുടെ നടപടി ഇടവകയിലെ വിശ്വാസ സമൂഹത്തിനും ആത്മീയ ദര്‍ശനത്തിനും പൊരുത്തപ്പെടുന്നതല്ല; സിസ്റ്റര്‍ക്കെതിരെ ആദ്യം രംഗത്തെത്തിയത് ഇടവകയിലെ വിശ്വാസി സമൂഹം: സിസ്റ്റര്‍ ലൂസിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം വിശ്വാസികളെന്ന് ഇടവക വികാരി.


🅾 സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണം; വനിതാ കമ്മീഷന്‍.


🅾 'നടപടികള്‍ അറിയിച്ച്‌ ഒരു സഭാ പ്രതിനിധികളും വീടിന്റെ പടി കേറണമെന്നില്ല, ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കും' സിസ്റ്റര്‍ ലൂസിയ്ക്ക് ഉറച്ച പിന്തുണയുമായി കുടുംബം.


🅾 വിശ്വാസികളുടെ പ്രതിഷേധം;സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി കാരക്കാമല ഇടവക  പിന്‍വലിച്ചു.


🅾 സഭാ മേധാവിമാരുടെ അധികാര ഹുങ്കിന് മേല്‍ വെന്നിക്കൊടി നാട്ടി വിശ്വാസികള്‍..! ഫ്രാങ്കോക്കെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിക്കെതിരായ നടപടിയില്‍ ഇളകി മറിച്ച്‌ കാരക്കാമല ഇടവകക്കാര്‍; പള്ളിവികാരി സ്റ്റീഫന്‍ കോട്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടന്ന പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറി വിശ്വാസികളുടെ പ്രതിഷേധം; നടപടി പിന്‍വലിച്ച്‌ തടിരക്ഷിച്ച്‌ വികാരിയും കൂട്ടരും; കന്യാസ്ത്രീകള്‍ തെരുവില്‍ കൊളുത്തിയ തീനാളം കത്തോലിക്കാ സഭയില്‍ കത്തിപ്പടരുന്നു.


🅾 പകരക്കാരെ തേടി വടകര- വയനാട് ലോക്‌സഭാ മണ്ഡലങ്ങള്‍; മുല്ലപ്പള്ളിക്ക് പകരം സ്ഥാനാര്‍ത്ഥിയാവാന്‍ ടി സിദ്ദീഖ് അടക്കമുള്ള നീണ്ടനിര; വടകരയില്‍ മുല്ലപ്പള്ളി തന്നെ മല്‍സരിക്കണമെന്ന് അണികള്‍; ഷാനവാസ് വീണ്ടും സ്ഥാനാര്‍ത്ഥിയായല്‍ സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ്; വയനാട്ടില്‍ നോട്ടമിട്ട് എം എം ഹസ്സനും ഷാനിമോള്‍ ഉസ്മാനും; വയനാട് ലീഗും പൊന്നാനി കോണ്‍ഗ്രസും വെച്ചുമാറുമെന്നും അഭ്യൂഹം: കെപിസിസിക്ക് പുതിയ നേതൃത്വം വന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്ക് യുഡിഎഫില്‍ തുടക്കം


🅾 ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്റ്റാര്‍ ക്യാംപയിനറാകും; ആര്‍ക്കും ഭ്രഷ്ട് കല്‍പ്പിക്കില്ല; പുനഃസംഘടനയില്‍ ഇഷ്ടമുള്ളവരെ തിരുകിക്കയറ്റലും നടക്കില്ല; സോഷ്യല്‍ മീഡിയ വിഭാഗം ശക്തിപ്പെടുത്തി കുപ്രചരണങ്ങള്‍ പ്രതിരോധിക്കും; യുവാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്തി പ്രചരണം നടത്തും: നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍.


🅾 കാസര്‍ഗോഡ് പി കരുണാകരന്‍ മാറിയേക്കും; പകരം സിപിഎം പരിഗണിക്കുന്നത് മുന്‍ ജില്ലാസെക്രട്ടറിയും എംഎല്‍എയുമായ കെ.പി. സതീഷ് ചന്ദ്രനെ; കണ്ണൂരില്‍ ശ്രീമതി തന്നെ; യു.ഡി.എഫില്‍ കാസര്‍ഗോഡ് ടി സിദ്ദിഖിനെ വേണം എന്നാവശ്യം; കണ്ണൂരില്‍ എ.പി. അബ്ദുള്ളക്കുട്ടിയെ ഇറക്കാനും യുഡിഎഫില്‍ ചര്‍ച്ച; ഉത്തര മലബാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുമുഴം മുമ്ബേ എറിഞ്ഞ് മുന്നണികള്‍.


🅾 കേരളം മുഴുവന്‍ കടലീപ്പോയാലും എന്റെ വീടിന്റേം കാറിന്റേം ലോണും ചിട്ടി ഗഡുക്കളും തീര്‍ന്ന ശേഷമേ പത്തു പൈസ ദുരിതാശ്വാസത്തിനു കൊടുക്കൂ; വെള്ളെപ്പൊക്കം ഒരു പത്തു കൊല്ലം കഴിഞ്ഞു വന്നു നോക്കട്ട്; അപ്പോ ഞാന്‍ വാരിക്കോരി കൊടുക്കും; ആറ്റുകാലമ്മച്ചിയാണേ സത്യം! പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങളുടെ കാവല്‍കാരി ബീനാകുമാരിയുടെ പോസ്റ്റ് കണ്ട് ഞെട്ടി സര്‍ക്കാര്‍; സാലറി ചലഞ്ചിനെ തള്ളിപ്പറയുന്ന 'പിണറായിയുടെ വിശ്വസ്തയുടെ' പോസ്റ്റ് ചര്‍ച്ചയാക്കി പ്രതിപക്ഷ സംഘടനകളും.


🅾 ആര്‍ എസ് എസിന്റെ ബലിദാനിയെയും കുടുംബത്തെയും പൊതുവേദിയില്‍ അപമാനിച്ച ലീലാവതിയെ ബിജെപി സംസ്ഥാന സെക്രട്ടറിയാക്കി ഉയര്‍ത്തി; ബേപ്പൂരിലെ പാര്‍ട്ടി നേതൃത്വത്തെ അപമാനിച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശനെതിരെ നടപടിയില്ല; സേവ് ബിജെപിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ക്കെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചാരണം; കോഴിക്കോട്ട് ബിജെപിയില്‍ കലാപസമാനമായ അവസ്ഥ.


🅾 സിപിഎം.നിയന്ത്രണത്തിലുള്ള വനിതാ സംഘത്തിലെ 81 ലക്ഷത്തിന്റെ തിരിമറി; മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതി ഒളിവില്‍ തന്നെ; നേതാക്കള്‍ ഇടപെട്ടിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാതെ പൊലീസ്; ഒടുവില്‍ അന്വേഷണം  സാമ്പത്തിക  കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി.സി പി എം നിയന്ത്രണത്തിൽ ഉള്ള നാദാപുരം പഞ്ചായത്ത്‌ വനിതാ സഹകരണ സംഘത്തിന്റെ സെക്രട്ടറി പുറമേരി കോടഞ്ചേരി മണ്ടോള്ളതിൽ എൻ വി വിപിന്‌ (28) എതിരെ ആണ്‌ നാദാപുരം പോലീസ്‌ കേസ്‌ എടുത്തത്‌.


🅾 കൊല്ലം കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ചു.ഇന്ന് പുലർച്ചെ ആണ്‌ സംഭവം


🅾 മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കുന്ന കാലമാണിതെന്ന് ഷബ്നം ഹാഷ്മി; കാസർകോട്‌ നിന്ന് ആരംഭിച്ച  സ്ത്രീ സമരമുന്നണി സമാധാന സംവാദ യാത്രയുടെ കേരള പര്യടനം  മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു.


🅾 പായ്‌വഞ്ചി യാത്രയ്ക്കിടെ കടൽ ക്ഷോഭത്തിൽ പെട്ട്‌  പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷിച്ചു; നാവിക സേന കമാന്‍ഡറുടെ അടുത്ത് ആദ്യമെത്തിയത് ഫ്രഞ്ച് കപ്പല്‍ ഓസിരിസ്; പരിക്കേറ്റ കമാന്‍ഡറെ യാനത്തിലേക്ക് മാറ്റിയത് സ്ട്രെച്ചറില്‍; രക്ഷാപ്രവര്‍ത്തനം വിജയമെന്ന് സ്ഥിരീകരിച്ച്‌ നാവിക സേന; അടിയന്തര വൈദ്യ പരിശോധനയ്ക്ക് ശേഷം ആംസ്റ്റര്‍ഡാമിലേക്ക്.


🅾 വിഐപികള്‍ക്കു വേണ്ടി അഞ്ഞൂറ് മീറ്റര്‍ ദേശീയ പാത അലൈന്മെന്റില്‍ നാല് വളവുകള്‍; കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികളുടെ ദേശീയ പാതാവിരുദ്ധ സമരം ശക്തമാകുന്നു; പട്ടിക ജാതി കോളനിയിലെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായും ജനകീയമായും ഇനി പോരാട്ടം.


🅾 കോഴിക്കോട്‌ - വയനാട്‌ ജില്ലകളെ ബന്ധിപ്പിച്ച്‌ ചുരം ഇല്ലാ പാത നിർമ്മിക്കാനായി പുതിയ പദ്ധതി . ആനക്കാംപൊയില്‍- കള്ളാടി - മേപ്പാടി തുരങ്കപാത: പദ്ധതി റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കും; 650 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് സംവിധാനം


🅾 തൂത്തുക്കുടിയിൽ നിന്നും 20 വർഷം മുമ്പ്‌ ശ്രീവരാഹത്ത്‌ വന്ന് താമസം തുടങ്ങിയ ആക്രി കച്ചവടം ചെയ്യുന്ന മാരിയപ്പൻ (45) ഭാര്യ കന്നിയമ്മയെ  (35) സിനിമക്ക്‌ പോയി വന്ന ശേഷം ഉണ്ടായ തർക്കത്തിനൊടുവിൽ വെട്ടിക്കൊന്നു. ക്ഷേത്രത്തില്‍ ദിവസവും പോകുന്നത് സംശയ രോഗമുണ്ടാക്കി; സ്‌കൂട്ടറില്‍ സിനിമ കണ്ടു വന്നശേഷമുള്ള ഉടക്ക് കൈവിട്ട കളിയായി; ആക്രിക്കടക്കാരന്‍ ഭാര്യയെ കൊന്നത് ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചിട്ട് വെട്ടുകത്തിയുപയോഗിച്ച്‌ കഴുത്തറത്ത്; കന്നിയമ്മയെ കൊന്ന തൂത്തുക്കുടിക്കാരന്‍ മാരിയപ്പന്റെ ക്രൂരത കേട്ട് ഞെട്ടി ശ്രീവരാഹത്തെ നാട്ടുകാര്‍


🅾 വടക്കഞ്ചേരി മംഗലം ഡാമിന്‌ അടുത്ത്‌ ഓടംതോട്‌ നന്നങ്ങാടിയിൽ കാട്ടുപന്നിയെ പിടിക്കാൻ മുള്ളുവേലിയിൽ സ്ഥാപിച്ച കെണിയിൽ വലയിലായത് മൂന്ന് മാസം പ്രായമുള്ള ആണ്‍പുലി.വനപാലകരും നൂറു കണക്കിന്‌ ആളുകളും  സ്ഥലത്ത്‌ എത്തി.


🅾 ചികിത്സ' കഴിഞ്ഞ് ആംബുലന്‍സുകള്‍ ഉടന്‍ പുറത്തിറങ്ങും ! ഒരു മാസത്തിനകം എല്ലാ '108 ആംബുലന്‍സുകളും' നിരത്തിലിറക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം; പ്രളയക്കെടുതിയുടെ സമയത്ത് വെള്ളത്തിലൂടെ ഓടി മിക്കവയ്ക്കും എഞ്ചിന്‍ തകരാര്‍; സുരക്ഷാ പരിശോധന ഉറപ്പാക്കി ആംബുലന്‍സ് നിരത്തിലിറക്കണമെന്നും കര്‍ശന നിര്‍ദ്ദേശം.


🅾 വീട്ടമ്മയെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ 19കാരന്‍ പിടിയില്‍; 52 കാരിയായ വീട്ടമ്മയെ കൊന്നത് മോഷണ ശ്രമത്തിനിടെ; കൃത്യം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ വീടിന് ചുറ്റും മുകളുപൊടി വിതറി; ആലപ്പുഴ കറ്റാനം കണ്ണനാകുഴിയിൽ മാങ്കൂട്ടത്തിൽ വടക്കെതിൽ സുധാകരന്റെ ഭാര്യ തുളസിയെ (52)  കൊന്ന് കെട്ടിത്തൂക്കിയത്‌ മകന്റെ സുഹൃത്തും അയൽവാസിയും ആയ 19 കൻ ജെറിൻ രാജു.  മൊബെയിൽ വാങ്ങാൻ തുളസിയുടെ വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നതിനിടെ കണ്ടു പിടിച്ചപ്പോൾ കൊന്നു തള്ളി ജനാലയിൽ കെട്ടിത്തൂക്കി. കഞ്ചാവ് കേസിലും പ്രതിയായ കൗമാരക്കാരനെ പൊലീസ് വീട്ടില്‍ കയറി പൊക്കി


🅾 ധനുവച്ചപുരം എന്‍എസ്‌എസ് കോളേജിലെ അദ്ധ്യാപികമാര്‍ അദ്ധ്യാപകന്മാരുടെ വെപ്പാട്ടികളെന്ന് ബിജെപി നേതാവ് സുരേഷ്‌;  'കോളേജില്‍ നടക്കുന്നത് അനാശാസ്യവും തോന്നിയവാസവും, സിപിഎം ഭരിക്കുന്ന ധനുവച്ചപുരം എന്‍എസ്‌എസ് കോളേജിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്യുന്നത് അദ്ധ്യാപകര്‍'; ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വിവാദ പ്രസംഗത്തിനെതിരെ അദ്ധ്യാപകര്‍ നിയമനടപടിക്ക്.


🅾 മോഡി കെയര്‍; മുഖം തിരിച്ച്‌ അഞ്ച് സംസ്ഥാനങ്ങള്‍;തട്ടിപ്പെന്ന് തോമസ് ഐസക്; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമെന്ന് ടിആര്‍എസ്.


🅾 ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ വേണ്ടെന്നുവെക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രന്‍.


🅾 ജാതിസംവരണം ; എൻ എസ്‌ എസിന്‌ തിരിച്ചടി. എന്‍എസ്‌എസ് നല്‍കിയ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി


🅾 ഒരു മാസം മുന്‍പ് ഇരവിപേരൂര്‍ കോഴിമല ആശാഭവനില്‍ നിന്ന് കാണാതായ അന്തേവാസിയുടെ മൃതദേഹം സമീപത്തെ കൈതക്കാട്ടില്‍; അപസ്മാര ബാധയെ തുടര്‍ന്ന് മരണമെന്ന് പ്രാഥമിക നിഗമനം; കൊലപാതകം സ്ഥിരീകരിക്കാതെ പൊലീസ്.ആമല്ലൂർ സ്വദേശി സാറാമ്മ (60 ) യാണ്‌ മരിച്ചത്‌ സെപ്റ്റംബർ 1 മുതൽ ഇവരെ കാണാനില്ലായിരുന്നു


🅾 ആയുഷ്മാന്‍ ഭാരത് കേരളം വേണ്ടെന്ന് വെച്ചിട്ടില്ല; താല്‍ക്കാലികമായെങ്കിലും മുഖം തിരിച്ചത് പദ്ധതിയെ കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കാന്‍; വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ക്രോഡീകരിച്ചുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും കേരളത്തിന്റെ പരിഗണനയില്‍: ഇരു പദ്ധതികളും വിലയിരുത്തിയ ശേഷം കൂടുതല്‍ ഉപകാരപ്രദമായത് നടപ്പിലാക്കും; തോമസ്‌ ഐസക്‌


ദേശീയം

🅾 500 എംബിപിഎസും രണ്ടു ജിബിയുമൊക്കെ പടിക്ക് പുറത്ത്; ഏറെ വൈകാതെ ഇന്ത്യയിലെവിടെയും ഇന്റര്‍നെറ്റ് സ്പീഡ് 100ജിബിയാകും; നാല് സാറ്റലൈറ്റുകള്‍കൂടി ലക്ഷ്യത്തില്‍ എത്തിക്കുന്നതോടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സ്പീഡ് ലോകത്തെ ഏറ്റവും മികച്ചതായി മാറും; ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ലോകത്തിന് മാതൃകയാവാന്‍ ഒരുങ്ങി ഇന്ത്യ; ഐഎസ് ആര്‍ഒയുടെ സ്വപ്നപദ്ധതിക്ക് എങ്ങും കൈയടി.


🅾 സിക്കിമിലെ ആദ്യ  വിമാനത്താവളം ഇന്ന് ഉൽഘാടനം ചെയ്തു. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരം; ബംഗ്ലാദേശീലേക്കും ഭൂട്ടാനിലേക്കും നേപ്പാളിലേക്കും സര്‍വ്വീസുകള്‍; കൊല്‍ക്കത്തിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഗുവാഹട്ടിയില്‍ നിന്നും ദിവസേന ഫ്‌ളൈറ്റ്; ചൈനീസ് അതിര്‍ത്തിയില്‍ സിക്കിമിലെ ആദ്യ വിമാനത്താവളം ഉയരുമ്പോൾ രാജ്യത്തിന്‌ ഒരു പൊൻ തൂവൽ കൂടി


🅾 മുകേഷ് അംബാനിയെ വെട്ടി അനുജന്‍ കൈക്കലാക്കിയത് 30,000 കോടിയുടെ ഇടപാട്; ബ്ലാക്ക് ലിസ്റ്റിലെ കമ്ബനിയുടെ സബ്‌സിയഡറിക്ക് കരാര്‍ കൊടുത്തത് ബാങ്കുകളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്‌; ടാറ്റയും എച്ച്‌ എ എല്ലും ബെല്ലും കൊള്ളാത്തവരായപ്പോള്‍ പരീക്കറിനെ മാറ്റി നിര്‍മ്മലാ സീതാരാമനെത്തിയതിലും ദുരൂഹത; ടെക്നോളജി ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള 126 വിമാനകരാര്‍ റദ്ദു ചെയ്തു 36 ഓഫ് ദി ഷെല്‍ഫ് കരാര്‍ ആയത് അനില്‍ അംബാനിക്ക് വേണ്ടിയോ? റഫേലില്‍ കേന്ദ്രം നേരിടുന്നത്  വമ്പൻ  പ്രതിസന്ധി; മോദിയും അഴിമതിയുടെ നിഴലില്‍.


🅾 മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തു; മോദിക്ക് സ്തുതി പാടി പിറന്നാള്‍ ദിനത്തില്‍ മംഗളപത്രം പോലെ കത്തെഴുതി; റാഫേല്‍ വിമാന ഇടപാട് നേടിയെടുക്കാന്‍ അനില്‍ അംബാനി രണ്ട് രാഷ്ട്ര നേതാക്കളെയും വേണ്ടും വിധം സോപ്പിട്ടു;  റാഫേല്‍ ഇടപാടില്‍ ഫ്രാന്‍സ്വാ ഓളേന്ദിന്റെ വെളിപ്പെടുത്തലോടെ മോദി ഗവണ്‍മെന്റിനെ കാത്തിരിക്കുന്നത് ബൊഫേഴ്‌സില്‍ തട്ടിവീണ രാജീവ് സര്‍ക്കാറിന്റെ ഗതി???


🅾 തെരഞ്ഞെടുപ്പിന് രണ്ടുമാസം ബാക്കിനില്‍ക്കെ മറുകണ്ടം ചാടി മധ്യപ്രദേശിലെ ബിജെപി മന്ത്രി; ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായ പത്മ ശുക്ല രാജിവെച്ചത് കോണ്‍ഗ്രസില്‍ ചേരാനെന്ന് റിപ്പോര്‍ട്ട്; രാജസ്ഥാനില്‍ ബിജെപി സ്ഥാപക നേതാവായ ജസ്വന്ത് സിംഗിന്റെ മകനും കോണ്‍ഗ്രസിലേക്ക്: മധ്യപ്രദേശിലും രാജസ്ഥാനിലും പരാജയ ഭീതിയെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ അടക്കം ആയിരക്കണക്കിന് അനുയായികള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നു.


🅾 റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധന വില താമസിയാതെ 100ല്‍ എത്തും; മുംബൈയില്‍ പെട്രോള്‍ വില 90 രൂപ കിടന്നു; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില പാട്‌നയില്‍: പാട്‌നയില്‍ ഇന്നത്തെ വില 91.96 രൂപ


🅾 'പൊടുന്നനെ പൊട്ടിമുളച്ച അനില്‍ അംബാനിയുടെ കടലാസ്  കമ്പനിക്ക്‌  യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള കരാര്‍'; 'കളിത്തോക്ക് പോലും നിര്‍മ്മിച്ച്‌ പരിചയമില്ലാത്ത കമ്പനിക്ക്‌  ഇത്ര വലിയ കരാറില്‍ പങ്കാളിത്തമുണ്ടാകുന്നതിന് പിന്നില്‍ പുറത്ത് വരാത്ത കാരണങ്ങളുണ്ട്'; റാഫേല്‍ ഇടപാടില്‍ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്ക്.


🅾 കോണ്‍ഗ്രസും പാകിസ്താനും തമ്മില്‍ ചില സാമ്യതകളുണ്ട് ഇവര്‍ രണ്ടുകൂട്ടരും മോഡിയുടെ ഭരണത്തില്‍ അസ്വസ്ഥരാണ്; വിമര്‍ശനവുമായി ബിജെപി.


🅾 ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘാതം നേരിടേണ്ടി വരും ; സുപ്രീംകോടതി.


🅾 പ്രതികാരം അവസാനിപ്പിക്കാതെ യോഗി;അറസ്റ്റ് ചെയ്ത് വിട്ടയച്ച കഫീല്‍ ഖാനേയും സഹോദരനേയും വീണ്ടും അറസ്റ്റ് ചെയ്തു; അറസ്റ്റ് പഠനകാലത്ത് ബാങ്ക് അക്കൗണ്ട് തുടങ്ങിയതിന്!.


🅾 'ഡിഎംകെ വര്‍ഗീയതയേയും, ഫാസിസത്തേയും എതിര്‍ക്കുന്നവരാണ്, അതിനാല്‍ തന്നെ ഒരുകാലത്തും ബിജെപിയുമായി സഖ്യമുണ്ടാകില്ല' നിലപാട് വ്യക്തമാക്കി എംകെ സ്റ്റാലിന്‍.


🅾 മഴക്കെടുതിയില്‍ വിറങ്ങലിച്ച്‌ ഹിമാചല്‍ പ്രദേശ്; കനത്തമഴയും മണ്ണിടിച്ചിലും.എട്ടു ജില്ലകളിൽ ഇന്ന് അവധി ആയിരുന്നു


🅾 റാഫേല്‍ കരാര്‍; പ്രതിരോധിക്കാനാവാത്തതിനെ പിന്തുണച്ച്‌ നുണയെ സത്യമാക്കാന്‍ ശ്രമിക്കുകയാണ് ജെയ്റ്റ്‌ലി, രൂക്ഷവിമര്‍ശനവുമായി രാഹുല്‍.


🅾 ഒാഹരി വിപണികള്‍ നഷ്​ടത്തില്‍ ​ക്ലോസ്​ ചെയ്​തു.ഇന്ന് സെൻസ്ക്സ്‌ 536 പോയിന്റ്‌ നഷ്ടത്തോടെ 36,305 പോയന്റിൽ ആണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌,  നിഫ്റ്റി 168 പോയന്റ്‌ നഷ്ടം രേഖപ്പെടുത്തി 10,784 ൽ ക്ലോസ്‌ ചെയ്തു


🅾 റഫേല്‍ ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം; കോണ്‍ഗ്രസ് കേന്ദ്ര വിജിലന്‍സ് കമ്മിഷനെ സമീപിച്ചു.


🅾 രാജീവ് ഗാന്ധി വധക്കേസ്: തമിഴ്‌നാട് ഗവര്‍ണറുമായി പേരറിവാളന്റെ അമ്മ കൂടിക്കാഴ്ച നടത്തി.മോചന കാര്യത്തിൽ എത്രയും വേഗം തീരുമാനം എടുക്കണം എന്ന് അവർ ഗവർണ്ണറോട്‌ അഭ്യർത്ഥിച്ചു.


🅾 ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്.ഇന്ന് 29 പൈസ കുറഞ്ഞ്‌ 72.49 ൽ ആണ്‌ വ്യാപാരം നടന്നത്‌


🅾 രൂപയുടെ മൂല്യ തകര്‍ച്ച രാജ്യത്തിപ്പോഴും കള്ളപ്പണം ഉണ്ടെന്നതിന്റെ തെളിവാണെന്ന് സുബ്രമണ്യന്‍ സ്വാമി.


🅾 റാഫേല്‍ ഇടപാടില്‍ റിലയന്‍സിന് നേരെ വിവാദ ശരങ്ങള്‍ ഉയരവേ മോദിയെ പുകഴ്‌ത്തിയ അനില്‍ അംബാനിയുടെ കുറിപ്പ് വൈറല്‍; 'രാജ്യം നരേന്ദ്രഭായിയെ നമ്മുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ അത് ചരിത്രത്തിലെ അനിര്‍വചനീയമായ നിമിഷമായി'; മോദിയെ രാജാക്കന്മാരുടെ രാജാവെന്ന് വിശേഷണം നല്‍കിയതിനെതിരെ ട്രോള്‍ പൊങ്കാല !.


🅾 ഇന്ത്യാ- പാക് നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു; ഏറ്റുമുട്ടലില്‍ ഒരു ജവാനും വീരമൃത്യു.


🅾 റാഫേല്‍ ഇടപാട് : കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ; 'ഇടപാടില്‍ 1,30,000 കോടിയുടെ നഷ്ടം'; റാഫേലിനെക്കുറിച്ച്‌ പറയുമ്പോൾ  മോദി പാക്കിസ്ഥാനെ കുറിച്ച്‌ പറയുന്നുവെന്നും വ്യക്തമാക്കി കോണ്‍ഗ്രസിന്റെ നിവേദനം.

 

അന്താരാഷ്ട്രീയം


🅾 മല്യയ്ക്കായി നക്ഷത്ര ജയില്‍ ഒരുക്കി കാത്തരിക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി മറ്റൊരു 'ബാങ്ക് കൊള്ള'യുടെ വിവരം കൂടി പുറത്ത്; 5000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ ഗുജറാത്തി വ്യവസായി സന്ദേശര യുഎഇയിലും ഇല്ല; നൈജീരിയയിലേക്ക് നാടുവിട്ടെന്ന് റിപ്പോര്‍ട്ട്; കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഇല്ലാത്ത രാജ്യത്തേക്ക് മുങ്ങിയതോടെ അന്വേഷണ ഏജന്‍സികള്‍ക്ക് വന്‍ തലവേദന.


🅾 ലണ്ടനിൽ പട്ടാളക്യാമ്പിന്‌ സമീപം ദമ്പതികളെ അബോധാവസ്ഥയില്‍ കണ്ടു; റഷ്യന്‍ വിഷമൊഴില്‍ക്കല്‍ എന്നുകരുതി റോഡുകളടച്ചും സുരക്ഷ ഒരുക്കിയും ലണ്ടനില്‍ മുന്‍കരുതല്‍; മയക്കുമരുന്ന് മൂലം എന്ന് കണ്ടെത്തിയതോടെ അനിശ്ചിതാവസ്ഥയ്ക്ക് വിരാമം.


🅾 സിഡ്‌നി വിമാനത്താവളത്തിലെത്തിയപ്പോള്‍ ജീവനക്കാരി തൊലിയുടെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചെന്ന് ശില്‍പാ ഷെട്ടി; ബാഗിന് ഭാരക്കൂടുതലെന്ന് പറഞ്ഞ് കൗണ്ടറില്‍ നിന്ന് കൗണ്ടറിലേക്ക് ഓടിച്ച്‌ വട്ടം കറക്കി;വര്‍ണവെറിക്കെതിരെ പൊട്ടിത്തെറിച്ച്‌ നടി


🅾 ഐസ്‌ലന്‍ഡിലെ  വോള്‍കാനോയില്‍ (അഗ്നിപർവ്വതത്തിൽ ) നിന്നും വീണ്ടും ചാരം ഉയര്‍ന്നു; ഏതുനിമിഷവും യൂറോപ്പിലെ വിമാന സര്‍വീസുകളെല്ലാം താറുമാറാകും; യുകെയിലെ മിക്ക വിമാനങ്ങളും റദ്ദുചെയ്യാന്‍ മുന്നറിയിപ്പുമായി യൂറോപ്യന്‍ സര്‍ക്കാരുകള്‍. 2010 ൽ സമാന സംഭവം ഉണ്ടാറ്റപ്പോൾ ഏതാണ്ട്‌ ഒരു ലക്ഷം വിമാന സർവീസുകൾ ആണ്‌ യൂറോപ്പിൽ ഉടനീളം റദ്ദ്‌ ആക്കിയിരുന്നത്‌


🅾 ഇഷ അമ്പാനിയും ആനന്ദ്‌ പിരമിളും തമ്മിൽ നടക്കുന്ന വിവാഹത്തിന്റെ മോതിരം മാറൽ ചടങ്ങ്‌ ഇറ്റലിയിൽ നടന്നു.  ആഡംബരത്തില്‍ മുങ്ങി ഈ വിവാഹനിശ്ചയം: ലോകത്തിന്റെ കണ്ണുതള്ളിച്ച്‌ അംബാനി പുത്രിയുടെ മോതിരം മാറല്‍ ചടങ്ങ്; ആല്‍പ്പ്സ് പര്‍വത താഴ്‌വാരത്ത് നടന്ന ചടങ്ങ് നീണ്ടത് മൂന്നു ദിവസം; സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തത് കുടുംബാംഗങ്ങളും വിശിഷ്ടാഥികളും മാത്രം.


🅾 മാലദ്വീപില്‍ പ്രതിപക്ഷ സഖ്യകക്ഷി സ്ഥാനാര്‍ത്ഥി മുഹമ്മദ്​ സാലിഹ്​ ജയിച്ചതായി പ്രാഥമിക ഫലം.


🅾 സൗദിയില്‍ ചരിത്രം കുറിച്ച്‌ ഒരു വനിത; രാത്രിയില്‍ ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തക- വീം അല്‍ ദഖീല്‍.


🅾 ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും തയ്യാറെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി.


🅾 സൗദി സഖ്യസേന ആക്രമണം ശക്തമാക്കി ; യമനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം


🅾 ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി പാക്കിസ്ഥാന്‍ സുപ്രീം കോടതി തള്ളി; ഹര്‍ജി തള്ളിയത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്.


കായികം

🅾 ഏഷ്യാ കപ്പിൽ നാളെ സൂപർ ഫോർ മൽസരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. നാളത്തെ ഇന്ത്യയുടെ മൽസരത്തിന്‌ പ്രസക്തി ഇല്ല . കാരണം ഇന്ത്യ നിലവിൽ ഫൈനലിൽ എത്തുകയും അഫ്ഗാൻ പുറത്താകുകയും ചെയ്തു.


🅾 നാളെ നടക്കുന്ന മറ്റൊരു മൽസരത്തിൽ പാകിസ്ഥാൻ, ബംഗ്ലാദേശിനെ നേരിടും ജയിക്കുന്നവർ ഫൈനലിൽ എത്തും.


🅾 ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും; അവസാന മൂന്നില്‍ ക്രിസ്റ്റ്യാനോയും മോഡ്രിച്ചും സലയും.ഇന്ന് രാത്രി 10.30 ന്‌ ലണ്ടനിൽ വച്ചാണ്‌ പുരസ്കാര പ്രഖ്യാപനം


🅾 മെസ്സി ഗോളടിച്ചിട്ടും ലാ ലിഗയില്‍ ജിറോണ (1-1) ബാഴ്‌സയെ സമനിലയില്‍ തളച്ചു.


🅾 ബിസിസിഐ മുന്‍ അധ്യക്ഷന്‍ ബിഎന്‍ ദത്ത് അന്തരിച്ചു.1988 മുതൽ 90 വരെ ആണ്‌ അദ്ദേഹം ബി സി സി ഐ പ്രസിഡണ്ട്‌ ആയിരുന്നത്‌


🅾 ഇന്ത്യ - പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര  2021-2023 കാലയളവില്‍ നടക്കുമെന്ന് ഐസിസി.


സിനിമാ ഡയറി

🅾 മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി കീര്‍ത്തി സുരേഷ്; തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച ശേഷം താരസുന്ദരിയെത്തുക മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാറില്‍; പ്രണവും കീര്‍ത്തിയുമടക്കം ചിത്രത്തില്‍ അണിനിരക്കുക വമ്പൻ  താരനിര.


🅾 നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് ഈ വാസാപ്പി ഉണ്ടായിരുന്നെങ്കില്‍' ഒന്ന് തകര്‍ത്തേനെ; ചിരിപ്പൂരമൊരുക്കി സുഡാനിയിലെ ഉമ്മമാര്‍; ഡാകിനിയുടെ ട്രെയിലര്‍ പുറത്തിറങ്ങി


🅾 കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കില്‍ എനിക്ക് സിനിമ വേണ്ട; പെട്രോള്‍  പമ്പിൽ  പെട്രോള്‍ അടിച്ചാണെങ്കിലും ജീവിക്കും: സിനിമയെ മാത്രം പ്രതീക്ഷിച്ചല്ല താന്‍ ജീവിക്കുന്നതെന്നും മഡോണ.


🅾 എന്റെ അമ്മയും അച്ഛനും ആ സീന്‍ കണ്ടു! അവര്‍ക്കും വിഷമമുണ്ടായി; നല്ല പേടിയുണ്ടായിട്ടും ആഷിക്കേട്ടന്റെടുത്തും ശ്യാമേട്ടന്റെടുത്തും ദിലീഷേട്ടന്റടുത്തുമുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകള്‍; മായാനദിയിലെ ലിപ്‌ലോക്ക്‌ പ്രണയരംഗങ്ങളെക്കുറിച്ച്‌ മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി.


🅾 പിന്നണി ഗായിക വാണി ജയറാമിന്റെ ഭര്‍ത്താവ് ജയറാം  അന്തരിച്ചു. ജയറാം 1960 ൽ വിവാഹിതരായ ഇവർ ഇപ്പോൾ മുംബൈയിൽ ആണ്‌ താമസം


🅾 അമീർഖാനും അമിതാഭ്‌ ബച്ചനും ഒന്നിക്കുന്ന കടൽ കൊള്ളക്കാരുടെ കഥ പറയുന്ന  'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ' പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.


🅾 മലയാള സിനിമയുടെ ' പെരുന്തച്ചന്‍' തിലകന്‌ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയിട്ട് ഇന്ന് ആറ്‌ വര്‍ഷം!


🅾 ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത! താരരാജാവ് മമ്മൂട്ടി വീണ്ടും പോലീസ് കുപ്പായമണിയുന്നു.. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രംസംവിധാനം ചെയ്ത ഖാലിദ്‌  റഹ്മാൻ സംവിധാനം നിർവ്വഹിക്കുന്ന 'ഉണ്ട' എന്ന ചിത്രത്തിൽ ആണ്‌ മമ്മൂട്ടി പോലീസ്‌ വേഷത്തിൽ എത്തുന്നത്‌.
Previous Post Next Post
3/TECH/col-right