എളേറ്റിൽ: എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കൊടുവള്ളി ഉപജില്ലാ ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് നരിക്കുനി ജേതാക്കളായി. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി.
സീനിയർ ആൺകുട്ടികളുടെയും ജൂനിയർ പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് ജേതാക്കളായി. ആൺ കുട്ടികളിൽ ജി.എച്ച്.എസ്.എസ് കൊടുവള്ളിയും പെൺകുട്ടികളിൽ ഹസനിയ യു.പി.എസ് മുട്ടാഞ്ചേരിയും രണ്ടാം സ്ഥാനം നേടി.
ഉപജില്ലാ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് ജേതാക്കളായി. ആൺ കുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് നരിക്കുനിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരിയും രണ്ടാം സ്ഥാനം നേടി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എസ് മുഹമ്മദ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. തോമസ് മാത്യൂ അധ്യക്ഷത വഹിച്ചു. ഒ.പി അബ്ദുറഹിമാൻ, സി. ഹബീബുറഹ്മാൻ, അനീസ് മടവൂർ, സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. കെ. അബ്ദുൽ മുജീബ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.