ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു: സി.മോയിൻകുട്ടി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 September 2018

ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു: സി.മോയിൻകുട്ടി.


ഭവന രഹിതരായ നിർധന കുടുംബങ്ങൾക്ക് ജാതി,മത,രാഷ്ട്രീയ   പരിഗണനകൾക്കധീതമായി രാജ്യത്തുടനീളം നിർമ്മിച്ചു  വരുന്ന ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെയും, സൗഹൃദത്തിന്റെയും പ്രതീകങ്ങളായി മാറി കഴിഞ്ഞുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈ: പ്രസിഡന്റ് സി.മോയിൻകുട്ടി പറഞ്ഞു. 
കിഴക്കോത്ത്-താഴെച്ചാലിൽ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയും ഖത്തർ കെ.എം. സി. സി കിഴക്കോത്ത് പഞ്ചായത്ത് കമ്മിററിയും സംയുക്തമായി നിർമിച്ച ബൈത്തുറഹ്മ സമർപ്പണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ ബൈത്തുറഹ്മ കുടുംബത്തിന് സമർപ്പിച്ചു' നിർമ്മാണ കമ്മിറ്റി ചെയർമാൻ മൻസൂർ കളരിക്കൽ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജന: സിക്രട്ടറി എൻ.ജാഫർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് ജന:സിക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, യൂത്ത് ലീഗ് സീനിയർ വൈ: പ്രസിഡന്റ് നജീബ് കാന്തപുരം.വി.എം.ഉമ്മർ മാസ്റ്റർ, ഖത്തർ കെ.എം.സി. സി സംസ്ഥാന ജന:സക്രട്ടറി കെ.കെ അബ്ദുൾ അസീസ്.വി.കെ.കുഞ്ഞായിൻ കുട്ടി മാസ്റ്റർ, എം.എ.ഗഫൂർ മാസ്റ്റർ, വി - കെ.അബ്ദുറഹിമാർ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, പി.കെ.മൊയ്തീൻ ഹാജി, താനിക്കൽ മുഹമ്മദ് ഹാജി, ടി.മൊയ്തീൻകോയ, ഒ.പി.എം.അഷ്റഫ്, അർഷദ് കിഴക്കോത്ത്, അബൂബക്കർ മൗലവി മടവൂർ, മണ്ണങ്കര അബ്ദുറഹിമാൻ, മുഹമ്മദലി അമ്പലക്കണ്ടി, ആർ.പി.അഷ്റഫ്, കൃഷ്ണൻ എളേറ്റിൽ, പി.കെ.മുഹമ്മദ്, കെ.പി.എ.അസീസ് ഫൈസി, എൻ.സി.മുഹമ്മദ്, മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, മുനീർ പുതുക്കുടി, ഷമീർ പറക്കുന്ന്, മുസ്തഫ ഹുദവി സംസാരിച്ചു. 

പ്രദേശത്ത് നിന്നും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.നിർമാണ കമ്മിറ്റി   കൺവീനർ   ടി.ടി.സൈനുദ്ധീൻ സ്വാഗതവും ട്രഷറർ ആസിഫ് കളരിക്കൽ നന്ദിയും പറഞ്ഞു
റിപ്പോർട്ട്: മുജീബ് ചളിക്കോട് 

No comments:

Post a Comment

Post Bottom Ad

Nature