കൂട്ടും പുറത്ത് താഴം മൂന്നാംപുഴ തോട് ശുചീകരണത്തിനായി ഗാന്ധിജയന്തി ദിനത്തിൽ മടവൂരുകാർ ഒന്നിക്കും. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 September 2018

കൂട്ടും പുറത്ത് താഴം മൂന്നാംപുഴ തോട് ശുചീകരണത്തിനായി ഗാന്ധിജയന്തി ദിനത്തിൽ മടവൂരുകാർ ഒന്നിക്കും.

മടവൂർ:പ്രളയാനന്തരം മലിനമായ മടവൂർ കൂട്ടും പുറത്ത് താഴം-മൂന്നാംപുഴ തോട് ശുചികരണത്തിനായി ഗാന്ധിജയന്തി ദിനത്തിൽ മുന്നിട്ടിറങ്ങാൻ വേണ്ടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.മടവൂർ പഞ്ചായത്തിലെ പ്രധാനജല  സ്രോതസായ പ്രസ്തുത തോട്ടിൽ പതിനഞ്ചോളം കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. കാലവർഷം മൂലം തോടും പരിസരത്തെ കിണറുകളും മലിനമായത് പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

ഈ മാസം 29 ന് പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ തോടിന് സമാന്തരമായി ജല സംരക്ഷണ യാത്ര നടത്തി ജനങ്ങളെ ബോധവത് കരിക്കും. 


പ്രസ്തുത പരിപാടികളിൽ ജനപ്രധിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രി പ്രവർത്തകർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങി മുഴുവനാളുകളും പങ്കെടുക്കും.കൂടാതെ അന്നേ ദിവസം വാർഡടിസ്ഥാനമാക്കി പൊതു സ്ഥലങ്ങൾ ശുചീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

ഇതുമായി ബന്ധപെട്ട് പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗം ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മോഹനന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് വി.സി റിയാസ് ഖാൻ ഉൽഘാടനം ചെയതു .ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശശി ചക്കാലക്കൽ,വി .സി അബ്ദുൽ ഹമീദ് മാസ്റ്റർ ,ശംസിയ മലയിൽ,സക്കിന മുഹമ്മദ്, പി.വി പങ്കജാക്ഷൻ,പി ശ്രീധരൻ, എ പി അബു,എച്ച്.ഐ ബഷീർ, എ.പ്രഭ,മുനവ്വർ ഫൈറൂസ് തുടങ്ങിയവർ സംസാരിച്ചു. എടത്തിൽ റിയാസ് സ്വാഗതവും ഇ.മഞ്ജുള നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature