
പ്രളയത്തിെൻറ പശ്ചാതലത്തിൽ സ്കൂളുകളിൽ ഇത്തവണ പാദവാർഷിക പരീക്ഷ (ഒാണപ്പരീക്ഷ) വേണ്ടതില്ലെന്ന് ക്യു.ഐ.പി യോഗം ശിപാർശ ചെയ്തു. പകരം ഡിസംബർ 13 മുതൽ 20വരെ അർധവാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) നടത്തും. എന്നാൽ ഒക്ടോബർ 15നകം സ്കൂളുകളിൽ ക്ലാസ് പരീക്ഷ നടത്താൻ തീരുമാനിച്ചു. പാദവാർഷിക പരീക്ഷക്കായി അച്ചടിച്ച ചോദ്യപേപ്പറുകൾ ഇതിനായി ഉപയോഗിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
എന്നാൽ ഇവ പഠനാവശ്യാർഥം വിശകലനത്തിന് വിധേയമാക്കാം. പകരം സ്കൂൾതലത്തിൽ ചോദ്യപേപ്പർ തയാറാക്കിയായിരിക്കും ക്ലാസ് പരീക്ഷ നടത്തുക. എട്ട് കോടിയോളം രൂപ ചെലവഴിച്ച് പാദവാർഷിക പരീക്ഷക്കായി തയറാക്കിയ ചോദ്യപേപ്പറുകൾ ഇതോടെ പാഴാകും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷാതിയതികളിൽ മാറ്റമില്ല.
പരീക്ഷകൾ മാർച്ച് 13 മുതൽ 27വരെയായി നടത്തും. സ്കൂൾ വാർഷിക പരീക്ഷകൾ മുൻനിശ്ചയപ്രകാരം മാർച്ച് 15, 16, 22, 23, 28, 29 തീയതികളിലായിരിക്കും.