കളഞ്ഞു കിട്ടിയ 6 പവൻ സ്വർണം ഉടമസ്ഥന് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പി പി സ്വാലിഹ് ആണ് നാടിനു അഭിമാനമായി മാറിയത്.
സ്വാലിഹിന് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയ് ഉപഹാരം നൽകി ആദരിച്ചു. കെ.ജി രവി, സി.പി റഷീദ്, കെ കെ ബാലകൃഷ്ണൻ മാസ്റ്റർ, പി പി അഷ്‌റഫ്, പി.എസ് മുഹമ്മദലി, ഹക്കീം മാസ്റ്റർ, സന്ദീപ്, മുജീബ്, സി പി കരീം മാസ്റ്റർ, ലത്തീഫ് കക്കാട്,വഹാബ് മാസ്റ്റർ, ഹാഫിള്, സി കെ അസീസ് ഹാജി, തുടങ്ങിയ വിവിധ സാമൂഹ്യ-സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സംബന്ധിചു.