Trending

News Night 18.09.2018



2018 സെപ്റ്റംബർ 18 ചൊവ്വ
1194 കന്നി 02
1440 മുഹറം 08

കേരള വാർത്തകൾ 
🅾 ബാര്‍കോഴ കേസില്‍ കെ എം മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി; തള്ളിയത് വിജിലന്‍സിന്റെ രണ്ടാമത്തെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട്; സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് വാദത്തിന് കോടതിയുടെ തിരിച്ചടി; ധനമന്ത്രിയായിരിക്കവേ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പുതിയ നിയമഭേദഗതി ബാധകമാകും: കെ എം മാണിക്ക് തിരിച്ചടിക്ക് ഇടയാക്കിയത് രാഷ്ട്രീയ ചുവടുമാറ്റം തന്നെ.
🅾 ഒരു കോഴയുമില്ലെന്ന് വരുത്താന്‍ ജേക്കബ് തോമസിനെ വരെ കൈവിട്ട് കളിച്ചു; മൂന്നാം തവണയും തെളിവില്ലെന്ന റിപ്പോര്‍ട്ട് കൊടുത്തത് ഇടതു പക്ഷത്തേക്ക് അടുപ്പിക്കാന്‍; ചെങ്ങന്നൂരില്‍ മലക്കം മറിച്ചിലുമായി യുഡിഎഫില്‍ തിരിച്ചു പോയി ചതിച്ചപ്പോള്‍ പക വീട്ടാന്‍ ഉറപ്പിച്ചു; തുടരന്വേഷണത്തിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു മറുപടി നല്‍കി പാലായിലെ മാണിക്യത്തെ വിജിലന്‍സ് വീണ്ടും കുടുക്കി; ഒടുവില്‍ രക്ഷിക്കാനിറങ്ങിയവര്‍ ബാര്‍ കോഴയില്‍ കെഎം മാണിയുടെ ശിക്ഷകരായി.
🅾 ബാര്‍കോഴ റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിയിൽ  വൈഷമ്യമില്ല; നീതിക്ക് വേണ്ടി പോരാടുമെന്ന് കെ എം മാണി; പഠിച്ചശേഷം പ്രതികരിക്കാമെന്ന് രമേശ് ചെന്നിത്തല; അന്വേഷണം ഉടന്‍ വേണമെന്ന ആവശ്യവുമായി വി എസ് അച്യുതാനന്ദന്‍; നിയമ നടപടിക്ക് സര്‍ക്കാര്‍ തയാറാകണമെന്ന് എ വിജയരാഘവനും
🅾 ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടണം; വി എസ്. അഴിമതിക്കാർക്ക്‌ രക്ഷപ്പെടാൻ വഴിയൊരുക്കുന്നതാണ്‌ പുതിയ കേന്ദ്ര നിയമം എന്ന് വിധിയിലൂടെ വ്യക്തം എന്നും വി എസ്‌
🅾 ബാര്‍ക്കോഴക്കേസ്; വസ്തുതയുണ്ടെന്ന് തെളിഞ്ഞതായി കാനം രാജേന്ദ്രന്‍.
🅾 ബാര്‍ക്കോഴ കേസ്; കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍.
🅾 ബാര്‍ക്കോഴ കേസ് : എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, വിഷമമില്ലെന്ന് കെഎം മാണി.
🅾 മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കണ്ടെത്തിയിരുന്നെന്ന് ചെന്നിത്തല.
🅾 ബാര്‍ കോഴക്കേസ്; കെഎം മാണിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എ.വിജയരാഘവന്‍.
🅾 കോടതി വിധിയെക്കുറിച്ച്‌ പഠിച്ചശേഷം പ്രതികരണം അറിയിക്കാമെന്ന് ജോസ് കെ.മാണി.
🅾 കോടതി വിധി മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമെന്ന് കെ.മുരളീധരന്‍.
🅾 ബാര്‍ക്കോഴ കേസ്; തുടരന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.
🅾 ബാര്‍കോഴ കേസ് ; കോടതി വിധി ജനങ്ങള്‍ക്കുള്ള സമ്മാനമെന്ന് ബിജു രമേശ്.

🅾 സ്വര്‍ണ വില വര്‍ധിച്ചു; പവന്‌ 80 രൂപയാണ്‌ ഇന്ന് വർദ്ധിച്ചത്‌.  22,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

🅾 ഇന്ധന വില ഇന്നും കുതിച്ചു;പെട്രോളിനു 11 പൈസയും, ഡീസലിന് 9 പൈസയും വര്‍ധിച്ചു.

🅾 കേരളത്തിലെ 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.രാജ്യത്ത്‌ ഏറ്റവും കൂടുതൽ എം എൽ എ മാർ വരുമാനം വെളിപ്പെടുത്താത്തത്‌ കേരളത്തിൽ . വരുമാനം വെളിപ്പെടുത്തിയ 56 എം എൽ എ  മാരുടെ ശരാശരി വരുമാനം 25 ലക്ഷം രൂപ

🅾 കേരള പൊലീസില്‍ 146 തസ്തികള്‍ കായികതാരങ്ങള്‍ക്ക് നീക്കിവെച്ച്‌ സര്‍ക്കാര്‍; ഇത്രയും അധികം കായികതാരങ്ങളെ ഒരുമിച്ച്‌ നിയമിക്കുന്നത് ആദ്യമായി; സന്തോഷ് ട്രോഫി താരങ്ങള്‍ക്കും ജോലി നല്‍കാന്‍ ഉത്തരവായി.

🅾 കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്തിമപരിശോധനക്കായി ഡി.ജി.സി.എ. വിദഗ്ധരെത്തി; ഇന്നും നാളേയും വിമാനത്താവളത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള സമഗ്രപരിശോധന; അടുത്ത ഘട്ടം യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലിന്: വിമാനമിറക്കിയുള്ള പരിശോധന പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ കണ്ണൂര്‍ വിമാനത്താവളം വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും.

🅾 മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്താന്‍ നടപടി ശക്തമാക്കി സര്‍ക്കാര്‍; റേഷനിങ് ഇന്‍സ്പെകടര്‍മാര്‍ വീണ്ടും പരിശോധന ആരംഭിച്ചു; ആഡംബര കാറും നാലായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വീടുമുള്ളവര്‍ പോലും ബി.പി.എല്‍. റേഷന്‍ വാങ്ങുന്നു.

🅾 ഒരാള്‍ വരും അവന്‍ ശക്തനായിരിക്കും; അവന്റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്; തന്ത്രങ്ങളൊന്നും ഇപ്പോള്‍ പുറത്ത് പറയില്ല; മറ്റ് പാര്‍ട്ടിയില്‍ നിന്നും ബി ജെ പി യിലേക്ക്‌ കൊലകൊമ്പന്മാർ   വരുമൊ; സിനിമ സ്‌റ്റൈലില്‍ സസ്പെന്‍സ് നിലനിര്‍ത്തി പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന; എണ്ണവില വര്‍ധനവിന് കാരണം കേരളം മാത്രമെന്നും ബിജെപി അധ്യക്ഷന്‍.

🅾 പ്രളയക്കെടുതിയുടെ  പശ്ചാത്തലത്തിൽ സ്കൂൾ കായിക മേളയും സ്കൂൾ കലോൽസവവും 3 ദിവസമാക്കി കുറച്ചു. കലോൽസവം ഡിസംബർ 7, 8, 9 തീയതികളിൽ ആലപ്പുഴയിൽ നടത്തും. രചന മൽസരങ്ങൾ ജില്ലാ തലത്തിൽ മാത്രമായി ഒതുക്കി. കായിക മേള ഒക്ടോബർ 26,27,28/തീയതികളിൽ  തിരുവനന്തപുരത്തും നടക്കും

🅾 ചാവക്കാട് മണത്തലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു.റോഡരികിൽ അമ്മക്കൊപ്പം നിൽക്കുകയായിരുന്ന മണത്തല തൈക്കാട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അമൽ (5) കാറിൽ ഉണ്ടായിരുന്ന ആയുപുറം വലിയപറമ്പിൽ കബീർ മകൻ ആദിൽ  (3) എന്നിവരാണ്‌ മരിച്ചത്കാർ നിയന്ത്രണം വിട്ട്‌ ആണ്‌ അപകടം ഉണ്ടായത്‌. കാറിൽ ഉണ്ടായിരുന്ന 8 പേർക്ക്‌ പരിക്കുണ്ട്‌

🅾 പി.കെ.ശശിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു എം എൽ എ യുടെ ഓഫീസിലേക്ക്‌  നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരുക്ക്. സംസ്ഥാന പ്രസിഡണ്ട്‌ അഭിജിത്തിനാണ്‌ പരിക്ക്‌. പോലീസ്‌ ജലപീരങ്ങി പ്രയീഗിച്ചു.

🅾 കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് വേണ്ടെന്ന് ബിഷപ്പ്; ജാമ്യാപേക്ഷയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരോപണം.

🅾 പീഡന പരാതി തനിക്കെതിരെയുള്ള ഗൂഢാലോചന; കന്യാസ്ത്രീക്ക് തന്നോട് വ്യക്തി വിരോധം; മഠത്തിലെ ശല്യക്കാരിയായ ഈ കന്യാസ്ത്രീയെ പലതവണ ശാസിച്ചിട്ടുണ്ട്; കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്.

🅾 ബിഷപ്പ് ഫ്രാങ്കോയ്ക്ക് തല്‍ക്കാലം ആശ്വാസം; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി ഹൈക്കോടതി; സര്‍ക്കാറിന്റെ നിലപാട് അറിയിക്കാനും കോടതിയുടെ നിര്‍ദ്ദേശം; നാളെ കോട്ടയത്ത് എത്തുന്ന ഫ്രാങ്കോക്ക് അറസ്റ്റ് പേടിക്കാതെ മടങ്ങാം; മുന്‍കൂര്‍ ജാമ്യാപേക്ഷ അവസാന നിമിഷം വരെ വൈകിച്ച ഫ്രാങ്കോയുടെ തന്ത്രം വിജയിച്ചത് പൊലീസിന്റെ മൗനാനുവാദത്തോടെ; കന്യാസ്ത്രീക്ക് നീതി കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

🅾 ബിഷപ്പിന്റെ വൈരാഗ്യം സിസ്റ്റര്‍ `നോ` പറഞ്ഞതില്‍; ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകളും പൊലീസിന് കൈമാറിക്കഴിഞ്ഞു; വ്യക്തിവൈരാഗ്യമാണ് സമരത്തിന് പിന്നിലെങ്കില്‍ തെളിവ് കാണിക്കട്ടെ; സമരപന്തലില്‍ കന്യാസ്ത്രീകളുടെ കുത്തിയിരിപ്പ് 11ാം ദിവസവും തുടരുന്നു.

🅾 കേരളത്തിലെ മഠത്തിലായിരുന്നപ്പോള്‍ പീഡനശ്രമം നേരിട്ടിട്ടുണ്ട്; ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചായിരുന്നെന്നും സാമൂഹ്യപ്രവര്‍ത്തക ദയാബായി.

🅾 സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത  കന്യാസ്ത്രീ സഭാശത്രു; ഫ്രാങ്കോ വിഷയത്തില്‍ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചു; ബിഷപ്പിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ അത് പുറത്ത് വിടട്ടെ; ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ മലക്കം മറിഞ്ഞ് കന്യാസ്ത്രീയുടെ ഇടവക കോടനാട്‌ പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ

🅾 ആറ് കന്യാസ്ത്രീകളും പറഞ്ഞത് ഫ്രാങ്കോക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന്; തെളിവുള്ള മൊബൈല്‍ കൊണ്ടുനടക്കാറില്ല, അത് പത്ത് പെന്‍ഡ്രൈവുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു; എന്തുകൊണ്ടാണ് ഈ തെളിവുകള്‍ പൊലീസിന് കൊടുക്കാതെ അവര്‍ തെരുവില്‍ ഇറങ്ങിയത്? തെളിവുകള്‍ പൊലീസിന് കൊടുക്കാതെ മറച്ചുവെക്കുന്നത് ബിഷപ്പിനെ സഹായിക്കാനെന്ന് സംശയം: ഇരയായ കന്യാസ്ത്രീയുടെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ

🅾 ആദ്യം വീട്ടിലെത്തി വധഭീഷണി മുഴക്കി.. സമരപന്തലില്‍ എത്തി ഫോട്ടോ എടുത്തതുകൊല്ലാന്‍ ഏല്‍പ്പിച്ചവര്‍ക്ക് തിരിച്ചറിയാനാകും.. അല്ലെങ്കില്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും; അവര്‍ എന്തൊക്കെ തീരുമാനിച്ചാലും നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ല; ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് ജീവല്‍ ഭീഷണിയെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍.സമരപ്പന്തലിൽ വന്ന് ഫോട്ടൊ എടുത്തത്‌ ഫ്രാങ്കൊ മുളക്കനുമായി അടുത്ത ബന്ദമുള്ള വൈദികന്റെ സഹോദരൻ ഉണ്ണി. ഇയാളെ തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടെന്നും മൊഴി.

🅾 കോടതി തീരുമാനത്തെ ചാരി തല്‍ക്കാലം തടിയൂരാന്‍ അന്വേഷണ സംഘം; കന്യാസ്ത്രീകള്‍ക്കൊപ്പം നിന്നവരെ തന്നെ മറുകണ്ടം ചാടിച്ച്‌ പ്രതിരോധം; ബിഷപ്പിനെതിരെ സമരത്തിന് ഇറങ്ങിയതില്‍ 'സാത്താന്‍ സഭ'യുടെ സ്വാധീനം ആരോപിച്ചും പ്രചരണം; യേശു ക്രിസ്തുവിനോടുള്ള അനീതിയെന്ന് പറഞ്ഞ് വിശ്വാസികളുടെ വികാരത്തെ ചൂഷണം ചെയ്യാനും നീക്കം; ദിലീപിനെ മാതൃകയാക്കി സൈബര്‍ കൂലിപ്പട്ടാളത്തെ ഇറക്കിയും ന്യായീകരണം; സ്ഥാനം ഒഴിഞ്ഞെന്ന് കത്ത് പ്രചരിപ്പിക്കുന്നതും ആസൂത്രിതം; ഫ്രാങ്കോയുടെ തന്ത്രങ്ങള്‍ നാനാവിധം.

🅾 മാനഭംഗ കേസിലെ പ്രതിയെങ്കിലും ദിലീപിന് വിദേശ യാത്രയ്ക്ക് തടസ്സമൊന്നുമില്ല; ദുബായിക്ക് പുറമെ നടന് ഖത്തറിന് പോകാനും അനുമതി; 20മുതല്‍22വരെ ദിലീപ് ഖത്തറില്‍; പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച്‌ പൊലീസ്.

🅾 വിരമിച്ച ചീഫ് സെക്രട്ടറിയെന്ന നിലയില്‍ പെന്‍ഷന്‍ ഒന്നേകാല്‍ ലക്ഷം; കിഫ്ബിയുടെ സിഇഒയെന്ന പദവിയിലൂടെ പ്രതിമാസം വാങ്ങുന്നത് രണ്ടേമുക്കാല്‍ ലക്ഷവും; നാല് ലക്ഷത്തിന്റെ  ശമ്പളക്കഥ ചര്‍ച്ചയാക്കി സര്‍ക്കാര്‍ ജീവനക്കാര്‍; ലക്ഷങ്ങള്‍ വാങ്ങുന്ന വിരമിച്ചിട്ടും സര്‍വ്വീസിലുള്ളവര്‍ സാലറി ചലഞ്ചില്‍ എത്ര നല്‍കുന്നുണ്ടെന്ന് അറിയണമെന്നും ആവശ്യം; പ്രളയാനന്തരകാലത്ത് കെഎം എബ്രഹാമിന്റെ 'റിട്ടയേര്‍മെന്റ് ലൈഫ്' ചര്‍ച്ചയാകുന്നു

🅾 കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ  സാമ്പത്തിക  ഇടപാടുകളെ കുറിച്ച്‌ അന്വേഷണം വന്നേക്കും; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി.കേസ്‌ അടുത്ത ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും. തൊടുപുഴ അൽ അസർ, പാലക്കാട്‌ പി കെ ദാസ്‌, വയനാട്‌ ഡി എം, വർക്കല എസ്‌ ആർ മെഡിക്കൽ കോളേജിലെ പ്രവേശന നടപടികൾ സംബന്ധിച്ച കേസും അടുത്ത ബുധനാഴ്ച്ച പരിഗണിക്കും.

🅾 വയനാട്‌ വെള്ളമുണ്ടയിൽ വിവാഹം കഴിഞ്ഞ്‌ മൂന്ന് മാസം മാത്രം ആയ നവദമ്പതികൾ വെള്ളമുണ്ട കണ്ടത്തുവയൽ പന്ത്രണ്ടാം മൈൽ വാഴയിൽ പരേതനായ മൊയ്തുവിന്റെ മകൻ ഉമ്മർ (27), ഭാര്യ ചെറ്റപ്പാലം കച്ചിൻസ്‌ മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെ വെട്ടി കൊന്ന് ആഭരണം കവർന്ന കേസിൽ പ്രതി കോഴിക്കോട്‌ തൊട്ടിൽപാലം സ്വദേശി കലങ്ങോട്ടുമ്മൽ വിശ്വനാഥൻ അറസ്റ്റിൽ ആയി . മുണ്ട് മാടിക്കുത്തി മുഖം താഴ്‌ത്തി വേഗത്തില്‍ നടന്നു പോകുന്ന പ്രകൃതം; ഇടക്കാലത്ത് ഗള്‍ഫില്‍ പോയപ്പോള്‍ നാടിനൊരാശ്വാസമായിരുന്നു; തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ്‌ രോഗം പ്ലസ് മോഷണം തുടങ്ങി; വയനാട് വെള്ളമുണ്ടയില്‍ നവദമ്പതികളുടെ   കൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ പൊലീസ് പിടികൂടിയത് മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അതീവരഹസ്യ അന്വേഷണത്തില്‍

🅾 തിരൂരിലെ വീട്ടുകാരെ മയക്കിയുള്ള മോഷണം; പിടികൊടുക്കാതെ തന്ത്രങ്ങളുമായി വീട്ടുജോലിക്കാരി മാരിയമ്മ; കടന്നത് കെഎസ്‌ആര്‍ടിസിയില്‍ എന്ന് സാക്ഷികള്‍; മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷിച്ച്‌ പൊലീസും.

🅾 സെമിനാരി റെക്ടര്‍ എന്ന നിലയില്‍ നിരന്തരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി; സഭാ കോടതിയില്‍ പരാതിപ്പെട്ടപ്പോള്‍ നിര്‍ബന്ധിച്ച്‌ പിന്‍വലിപ്പിച്ചു; എല്ലാം പൊളിഞ്ഞപ്പോള്‍ പിതാവിന്റെ സ്‌കൂട്ടറില്‍ കഞ്ചാവ് ഒളിപ്പിച്ച്‌ എക്‌സൈസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു; കത്തോലിക്കാ സഭയെ നാണം കെടുത്താന്‍ ഇതാ ഒരു അതിക്രൂരനായ വൈദികന്‍ കൂടി; പൊലീസ് അന്വേഷണത്തില്‍ എല്ലാം തെളിഞ്ഞപ്പോള്‍ ഫാ ജെയിംസ് തെക്കേമുറി അഴിക്കുള്ളില്‍.

🅾 കണ്ണൂർ ഇരിട്ടിയിൽ നിന്നും ഒരു പുരോഹിത പീഡനകഥ കൂടി പുറത്ത്‌. മുപ്പതോളം വൈദിക വിദ്യാർത്ഥികളെയാണ്‌ ഫാദർ ജെയിംസ്‌ തെക്കേമുറി പീഡിപ്പിച്ച്‌ വന്നത്‌. രതി വൈകൃതം സുഗമമാക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചന്‍ പട്ടം പോകാതിരിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച്‌ വസ്ത്രങ്ങള്‍ വലിച്ചു കീറി പൂര്‍ണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയില്‍ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനവും; പീഡനക്കേസില്‍ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസില്‍ കുടുക്കാന്‍ കരുക്കള്‍ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുന്‍ വൈദികന്‍ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല.

 ദേശീയ വാർത്തകൾ 

🅾 പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്; ആക്രമണം പരാമിലിട്ടറി സേനയുടെ ക്യാമ്പിന്‌  നേരെ

🅾 ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ട് പക്ഷേ പ്രദര്‍ശിപ്പിക്കാറില്ലെന്ന് പ്രതിരോധ മന്ത്രി; ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍.2014 ൽ തിരഞ്ഞെടുപ്പ്‌ വേളയിൽ പാകിസ്ഥാൻ 2 ഇന്ത്യക്കാരുടെ തല വെട്ടിയാൽ പകരം 10 ഇന്ത്യക്കാരുടെ തല വെട്ടുമെന്ന് പറഞ്ഞിരുന്നു. അത്‌ ഇപ്പോൾനടക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ്‌ പ്രതിരോധ മന്ത്രി മറുപടി നൽകിയത്‌

🅾 കാമുകനെ മറ്റാരും തട്ടിയെടുക്കാതിരിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ കൈപ്പത്തി വെട്ടിയെടുത്തു; കര്‍ണാടകയില്‍ വനിതാ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.വി വി പുരം സ്റ്റേഷനിലെ ജയലക്ഷ്മി (27) ആണ്‌ അറസ്റ്റിൽ ആയത്‌. ആനേക്കൽ നിവാസി വീരേഷിന്റെ (31) കൈപ്പത്തി ആണ്‌ വെട്ടിയത്‌. ജയലക്ഷ്മിക്ക്‌ വേണ്ടി ആക്രമണം നടത്തിയ 3 പേർ നേരത്തെ അറസ്റ്റിൽ ആയിരുന്നു

🅾 പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ഇപ്പോൾ ഉള്ളത്‌ 2.28 കോടി രൂപയുടെ ആസ്തി .സ്വന്തമായി വാഹനമില്ലെങ്കിലും അഹമ്മദാബാദില്‍ ഭൂമിയുണ്ട്; 1,38000 രൂപ വിലയുള്ള നാലു സുവര്‍ണ മോതിരങ്ങളും; 1.7കോടി സ്ഥിര നിക്ഷേപവും 11.2ലക്ഷം ഡെപ്പോസിറ്റും സ്വന്തമായുണ്ട്; പ്രധാനമന്ത്രി മോദിയുടെ സ്വത്തുകള്‍ വളരുന്നത് സാധാരണയിലും വേഗം കുറഞ്ഞ്

🅾 മഹാരാഷ്ട്രയിൽ മാവോയിസ്റ്റ്‌ ബന്ദം ആരോപിച്ച്‌ മനുഷ്യാവകാശ പ്രവർത്ത്സ്കരെ അറസ്റ്റ്‌ ചെയ്ത സംഭവം ; ആരോപണങ്ങള്‍ വാസ്തവമാണോയെന്നു ഞങ്ങള്‍ പരിശോധിക്കും; അതു കെട്ടിച്ചമച്ചതാണെങ്കില്‍ റദ്ദാക്കും; ആവശ്യമാണെങ്കില്‍, ഇടപെടുകതന്നെ ചെയ്യുമെന്നും സുപ്രീം കോടതി; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നീട്ടി.

🅾 ബോര്‍ഡിങ് സ്‌കൂളില്‍ വച്ച്‌ വിദ്യാര്‍ത്ഥിനിയെ നാലു സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് മരുന്ന് നല്‍കിയെന്ന് ബാലാവകാശ കമ്മീഷന്‍; വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ്.ഉത്തർഖണ്ഡിലെ ഡെഹ്‌റാഡൂണിലെ ബോർഡിംഗ്‌ സ്കൂളിൽ ആണ്‌ സംഭവം

🅾 അഞ്ച് ദിവസത്തിനുള്ളില്‍ തോട്ടിപ്പണിക്കിടയില്‍ രാജ്യത്ത് മരിക്കുന്നത് ശരാശരി ഒരാളെന്ന് കണക്കുകള്‍; 2017 ജനുവരി മുതല്‍ 123 പേര്‍ മരിച്ചു; റിപ്പോര്‍ട്ട് പുറത്തുവിട്ടത് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസ്; കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ഡല്‍ഹിയില്‍ മരിച്ചത് 6പേര്‍.

🅾 ഓഹരി വിപണിയില്‍ കനത്ത നഷ്ടം; സെന്‍സെക്‌സ് 294.84 പോയിന്റ് നഷ്ടം.

🅾 ബീഹാറില്‍ പുതിയ പാര്‍ട്ടി അദ്ധ്യക്ഷന്‍;മദൻ മോഹൻ ജാ പുതിയ പാർട്ടി അധ്യക്ഷൻ . സവര്‍ണ്ണ രാഷ്ട്രീയം പയറ്റി കോണ്‍ഗ്രസ്.

🅾 അജയ് മാക്കന്‍ ഡല്‍ഹിയിലെ കോണ്‍​ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചു.ആരോഗ്യപ്രശ്നങ്ങൾ ആണ്‌ രാജിക്ക്‌ കാരണം എന്ന് വിശദീകരണം

🅾 ബിജെപിയെ താഴെയിറക്കാന്‍ ചിരകാല ശത്രുക്കള്‍ ഒരുമിക്കുന്നു; യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം.

🅾 ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എയിംസില്‍ പ്രവേശിപ്പിച്ചു.കടുത്ത പനിയെയും ശരീര വേദനയെയും തുടർന്നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

🅾 തെലങ്കാനയിലെ ദുരഭിമാനക്കൊല നടത്തിയത് ഐഎസ്‌ഐ ബന്ധുള്ള വാടക കൊലയാളി ! പ്രതിയെ ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് ; ഒരു കോടി രൂപ വാഗ്ദാനം ചെയ്തതില്‍ 18 ലക്ഷം മുന്‍കൂറായി നല്‍കി; വിവാഹത്തിന് ശേഷം അമൃത സമൂഹ മാധ്യമത്തില്‍ പങ്കുവയ്ച്ച വീഡിയോ പിതാവിന്റെ പക വര്‍ധിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട്.

🅾 ഭര്‍ത്താവിനെ കൊന്ന അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അമൃതവര്‍ഷിണിയുടെ പോരാട്ടം; ജസ്റ്റിസ് ഫോര്‍ പ്രണയ് എന്ന ഫേസ്‌ബുക്ക് ക്യാംപയിനിന് ആയിരക്കണക്കിനാളുകളുടെ സമ്മതി; പ്രണയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടങ്ങളെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അമൃത; പോരാട്ടത്തില്‍ അമൃത ഒറ്റയ്ക്കല്ലെന്നും ഞങ്ങള്‍ ഒപ്പമുണ്ടെന്നുമറിയിച്ച്‌ പേജിലേക്ക് സന്ദേശ പ്രവാഹം.

🅾 മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; മമതാ ബാനര്‍ജിയുടെയും ഒഡീഷ മുഖ്യമന്ത്രി പട്‌നയിക്കിന്റെ ചിത്രവും മോര്‍ഫ് ചെയ്ത് ചേര്‍ത്തുവച്ചാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

🅾  ഇന്ത്യയിലെ ആദ്യ വനിതാ കളക്ടറായ അന്ന മല്‍ഹോത്ര ഇനി ചരിത്രം.:ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തയായ മലയാളി; ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രശംസ പിടിച്ചു പറ്റിയ വനിത; സി രാജഗോപാലാചാരി വാനോളം പുകഴ്‌ത്തിയ വ്യക്തിത്വം; വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കളക്ടര്‍; പുരുഷന്മാരുടെ മേഖലയായ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഇന്ത്യയിലെ ആദ്യ വനിതാ കളക്ടറായ അന്ന മല്‍ഹോത്ര ഇനി ചരിത്രം.

അന്താരാഷ്ട്ര  വാർത്തകൾ 

🅾 അമേരിക്കയില്‍ നാശം വിതച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരണം 32 ആയി; നദികള്‍ കരകവിഞ്ഞതോടെ റോഡുകളും വീടുകളും മുങ്ങി; ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച മംഗൂട്ട് ചുഴലിക്കാറ്റില്‍ മരണം 69 ആയി.

🅾 ഇന്ധന വില കൈപൊള്ളിക്കുന്ന രാജ്യങ്ങള്‍ക്ക് മാതൃകയാക്കാം ഈ ഹൈഡ്രജന്‍ വിദ്യ; ഹൈഡ്രജനില്‍ ഓടുന്ന ലോകത്തിലെ ആദ്യ ട്രെയിന്‍ പുറത്തിറക്കി ജര്‍മ്മനി; വടക്കന്‍ ജര്‍മ്മനിയിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ നിര്‍മ്മിച്ചത് ആള്‍സ്റ്റം കമ്പനി ; മലിനീകരണമൊഴിവാക്കി ട്രെയിനില്‍ നിന്നും പുറന്തള്ളുന്നത് നീരാവിയും വെള്ളവും മാത്രം !.


കായിക  വാർത്തകൾ 
🅾 ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യക്ക് കന്നിയങ്കം; രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യ ഹോങ്കോംഗിനെതിരെ; അമ്പാട്ടി  റായിഡുവും ദിനേശ് കാര്‍ത്തിക്കിനും അവസരം നല്‍കിയപ്പോള്‍ കെഎല്‍ രാഹുല്‍ പുറത്തായി; പേസര്‍ ഖലീല്‍ അഹമ്മദ് ഇന്ന് അരങ്ങേറും.

🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌, ഇന്ന് ടോസ്‌ നേടിയ ഹോംകോങ്ങ്‌ ഇന്ത്യയെ ബാറ്റിങ്ങിന്‌ അയച്ചു.  അവസാനം വിവരം കിട്ടുമ്പോൾ ഇന്ത്യ 41 ഓവറിൽ 241/3 എന്ന നിലയിൽ ആണ്‌ .

🅾 നാളെ ഏഷ്യാകപ്പിൽ ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടും

🅾 ചൈന ഓപ്പണ്‍ ;  സിന്ധു കുതിച്ചു സൈന വീണു; ആദ്യ സെറ്റ് നേടിയ സൈന അവസാന സെറ്റുകള്‍ നഷ്ടപ്പെടുത്തി;സിന്ധു പ്രീ ക്വാർട്ടറിൽ .  സിന്ധു ലക്ഷ്യമിടുന്നത് രണ്ടാം കിരീടം.

🅾 കേരള പൊലീസില്‍ 146 തസ്തികള്‍ കായികതാരങ്ങള്‍ക്ക് നീക്കിവെച്ച്‌ സര്‍ക്കാര്‍; ഇത്രയും അധികം കായികതാരങ്ങളെ ഒരുമിച്ച്‌ നിയമിക്കുന്നത് ആദ്യമായി; സന്തോഷ് ട്രോഫി താരങ്ങള്‍ക്കും ജോലി നല്‍കാന്‍ ഉത്തരവായി.

🅾 അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ഡി കമ്പനിയിലെ   രണ്ട് പേരും ഏഷ്യാകപ്പ് മത്സരത്തിനെത്തുമോ ? ദാവൂദിന്റെ കുടുംബാംഗങ്ങള്‍ മത്സരം കാണാന്‍ ദുബായില്‍ എത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആറ് രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മത്സരം വീക്ഷിക്കുമെന്നും സൂചന; ഇന്ത്യ-പാക്ക് മത്സരത്തിലെ വിഐപി പാസുകള്‍ വിറ്റുപോയത് സീറ്റൊന്നിന് 1.15 ലക്ഷം രൂപയ്ക്ക് !

സിനിമാ  വാർത്തകൾ 
🅾 സമ്മതമില്ലാതെ ചുംബിക്കാന്‍ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂള്‍ വിദ്യര്‍ത്ഥികളായ ആണ്‍കുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടന്‍ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തില്‍ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടന്‍ അമിതമായ ഗുളിക കഴിച്ച്‌ മരണം സ്വയം വരിച്ചുവോ? ജോണ്‍ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഫെമിനിസ്റ്റുകള്‍ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കള്‍.

🅾 ബോളിവുഡ് ബിഗ് ബോസില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങി ശ്രീശാന്ത്; ബിഗ് ബോസ് 12ാം സീസണില്‍ അവതാരകനായെത്തുന്നത് മസില്‍മാന്‍; ബിഗ്‌ബോസ് വീട്ടിലേക്ക് പോകുന്നത് ആകാംശയും സന്തോഷവും നല്‍കുന്നുവെന്ന് കേരളത്തിന്റെ സ്വന്തം പേസര്‍; ആരാധകര്‍ക്കായി സര്‍പ്രൈസുകളൊരുക്കി ബിഗ് ബോസ്.

🅾 മെര്‍ക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.

🅾 പടയോട്ടത്തിന് പിന്നാലെ വീണ്ടും ബിജു മേനോനെ നായകനാക്കാന്‍ വീക്കെന്‍ഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്; ബേസില്‍ ജോസഫ് ജോസഫിന്റെ സംവിധാനത്തില്‍ സജീവ് പാഴൂരിന്റെ തിരക്കഥയിലും ഒരുങ്ങുന്ന ചിത്രം അണിയറയില്‍.

🅾 ബോളിവുഡ് സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചനും അമീര്‍ ഖാനും ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 8 ന് തിയേറ്ററുകളില്‍; ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ച്‌ പുതിയ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.

🅾 ചിരിപ്പടയോട്ടം! ഹാസ്യത്തിന്റെ ടോപ് ഗിയറിട്ട് തിയേറ്ററില്‍ 'പടയോട്ട'ത്തിന്റെ മുന്നേറ്റം; കട്ടത്താടി കലിപ്പ് ലുക്കില്‍ ഇടിയും കോമഡിയും ഒന്നിച്ചിറക്കിയ ബിജു മേനോന്റെ ചെങ്കല്‍ രഘു ന്യൂജന്‍കാര്‍ക്കിടയില്‍ വൈറല്‍; 'തിരുവനന്തപുരമാണ് പത്ഭനാഭന്റെ മണ്ണാണ് പിള്ളേരെടുത്തുടുകളയും' എന്നീ ഡയലോഗില്‍ ത്രസിച്ച്‌ തിയേറ്ററുകള്‍; 'തമാശ വെടിക്കെട്ട്' തിയേറ്റുകളെ പൂരപ്പറമ്പുകളാക്കുന്നു

🅾 ബിഗ് ബോസ് സെറ്റ് തീയറ്ററായി; പ്രദര്‍ശിപ്പിച്ചത് ലാലേട്ടന്‍ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ്‌. സിനിമയ്ക്ക് ശേഷം സീനുകള്‍ അഭിനയിച്ച്‌ പേളിയും അര്‍ച്ചനയും; മത്സരാര്‍ഥികളുടെ ആ ആഗ്രഹം സാധിപ്പിച്ച്‌ ബിഗ് ബോസ്

🅾 ആഷിക് അബുവിന്റെ വൈറസില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ

🅾 മാംഗല്യം തന്തുനാനേനയിലെ 'മെല്ലേ മുല്ലേ' ഫുള്‍ വിഡിയോ സോംഗ് പുറത്തിറങ്ങി.
Previous Post Next Post
3/TECH/col-right