Trending

മരണം:ഹാജി സുലൈമാൻ ഫൈസി

മലപ്പുറം ജില്ലാ സമസ്ത മുശാവറ അംഗം കാളികാവ് മാളിയേക്കൽ ഹാജി സുലൈമാൻ ഫൈസി നിര്യാതനായി.മയ്യിത്ത് നിസ്കാരം രാവിലെ (19-09-2018)  11:30 ന് മാളിയേക്കൽ ജുമാ മസ്ജിദിൽ.






നേരത്തെ കോഴിക്കോട് നടക്കാവ് മുദരിസ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.

**********

#സുലൈമാൻഫൈസി
#ശംസുൽഉലമ
#മുഅല്ലിംഎക്സ്ചെയ്ഞ്ച്
#നടക്കാവ്പള്ളി

സമസ്തയിലുണ്ടായ ദൗർഭാഗ്യകരമോ അനിവാര്യമോആയ പിളർപ്പിൻെറ കാലം... അക്കാലത്ത് കോഴിക്കോട് നഗര ഹൃദയമായ നടക്കാവിലെ വലിയ പള്ളിയിൽ ഖത്വീബായിരുന്നു ഉസ്താദ് സുലൈമാൻ ഫൈസി മാളിയേക്കൽ..
സമസ്തയെ ശംസുൽ ഉലമ അക്ഷരാർത്ഥത്തിൽ മുന്നിൽ നിന്ന് നയിച്ച കാലം..പിളർപ്പാനന്തരം ശംസുൽഉലമയുടെ ഓരോ നീക്കങ്ങളും സസൂക്ഷമമായിരുന്നു.. സുന്നത്ത്ജമാഅത്തിൽ ആവേശംമൂത്ത ചിലർ ഗുരുത്വത്തിൻെറ വിലമറന്ന് നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു..പ്രാദേശികമായി മഹല്ലുകളിൽ ഭിന്നിപ്പിൻെറ കാറ്റ് ആഞ്ഞു വീശി.. കുടുംബങ്ങൾ മുതൽ മറ്റു പലരംഗത്തും വെറുപ്പും വിദ്വേഷവും വളർന്നു..
സമസ്ത വിദ്യഭ്യാസ ബോർഡ് കെ.ടി മാനു മുസ്ലിയാരുടെ നേതൃത്വത്തിൽ ചടുലമായി പ്രവർത്തിച്ചു.. റൈഞ്ച് കമ്മിറ്റികൾ മുഖേന ഔദ്യോഗിക സമസ്ത അംഗീകരിച്ചുകൊണ്ട് മദ്രസാ അധ്യാപകരിൽ നിന്ന് ഒപ്പു ശേഖരിക്കാൻ സർക്കുലർ ഇറക്കി..പലരും ഒപ്പുവെക്കാൻ വിസമ്മതിച്ചു.. സമസ്തയെ അംഗീകരിക്കുന്ന മഹല്ല് കമ്മിറ്റികൾ ഇത്തരക്കാർക്കെതിരെ നടപടിയെടുത്തു..മറുഭാഗത്തും അപ്രകാരം സംഭവിച്ചു..

അക്കാലത്ത് കോഴിക്കോട് നഗരത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്ന ഒരു കേന്ദ്രം നടക്കാവ് പള്ളിയായിരുന്നു...മുഅല്ലിമുകൾ ജോലി തേടി സുലൈമാൻ ഫൈസിയെ തേടി നടക്കാവ് പള്ളിയിൽ വരും.. അദ്ദേഹം ഡയറിയെടുത്ത് അഡ്രസ് കുറിച്ചിടും.. അടുത്ത വരവ് കമ്മിറ്റി ഭാരവാഹികളായിരിക്കും.. അവർക്കാവശ്യമായ മുഅല്ലിമിനെ അദ്ദേഹം ഡയറിയിൽ നോക്കി ഏർപ്പാട് ചെയ്യും..ശൈഖുനാ ശംസുൽ ഉലമയുടെ വാർദ്ധക്യ കാലമാണത്...അദ്ദേഹം ഫ്രാൻസിസ് റോഡിലുള്ള ഓഫീസിൽ നിന്ന് വീട്ടിൽ പോകുമ്പോൾ നടക്കാവിലെ പള്ളിയുടെ മുമ്പിൽ കാറുനിറുത്തും.."സുലൈമാനെ ഇങ്ങോട്ടു വിളിക്കൂ" എന്ന് പറയും. ഉടൻ മഹാഗുരുവിൻെറ പ്രിയപ്പെട്ട ശിഷ്യ അരികിലെത്തും.. ഉടൻ ശൈഖുനയുടെ ചോദ്യം വരും. "മുഅല്ലിം എക്സ്ചെയ്ഞ്ചൊക്കെ കാര്യമായി നടക്കുന്നില്ലേ?" 
കോഴിക്കോട് നഗരത്തിലും പരിസരത്തും 89നു ശേഷം സമസ്തക്കുണ്ടായ സംഘടനാപരമായ മുന്നേറ്റത്തിൽ അന്നത്തെ സുലൈമാൻ ഫൈസിയുടെ മുഅല്ലിം എക്സ്ചെയ്ഞ്ചിന് വലിയ സ്ഥാനമുണ്ട് ചരിത്രത്തിൽ.. കോഴിക്കോട് എത്തിയ ശേഷം ഞാൻ പലയിടത്തു നിന്നും പലരിൽ നിന്നും സുലൈമാൻ ഫൈസി നടക്കാവുള്ള നല്ല കാലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്...
ആ വലിയ മനുഷ്യൻ വിടപറഞ്ഞിരിക്കുന്നു...
ഉസ്താദിൻെറ ലാളന പലസമയത്തും വേണ്ടുവോളം കിട്ടിയിട്ടുണ്ട്...കഴിഞ്ഞ വ്യാഴാഴ്ച ഭാര്യയേയും മകൻ സഈദ് റമളാനേയും കൂട്ടി ഉസ്താദിനെ കാണാൻ പോയിരുന്നു.. കടുത്ത അസ്വസ്ഥക്കിടയിലും ആ സ്നേഹം എനിക്കും സഈദിനും കൈമാറാൻ ഉസ്താദിന് തടസ്സമുണ്ടായില്ല... അവസാനം കുട്ടിയുടെ കവിളിൽ തലോടിയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ശംസുൽഉലമയുടെ ലാളനയേറ്റ മഹാവ്യക്തിയുടെ സാന്നിധ്യം അനുഭവിക്കുകയായിരുന്നു ഞാൻ.....
നാഥാ അവരുടെ കൂടെ ഞങ്ങളേയും നീ സ്വർഗത്തിൽ ഒരുമിപ്പിക്കേണമേ..

അബ്ദുസ്സമദ് .ടി

കരുവാരകുണ്ട്
Previous Post Next Post
3/TECH/col-right