ദുരിതാശ്വാസ നിധിയിലേക്ക് പണക്കിഴിയുമായി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 11 September 2018

ദുരിതാശ്വാസ നിധിയിലേക്ക് പണക്കിഴിയുമായി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി


കുട്ടമ്പൂർ: പ്രളയ ദുരന്തത്തിൽ തകർന്നു പോയ നാടിനെ പുതുക്കിപ്പണിയുവാൻ തന്റെ ഒരു  വർഷത്തെ സമ്പാദ്യവുമായി  എട്ടാം ക്ലാസ്സുകാരി. കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി ഫാദിയ.കെ.കെ ആണ് താൻ ഒരു വർഷം കൊണ്ട് സ്വരൂപിച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ച്  നാടിന്റെ  നന്മ മുഖമായത്. .  പണക്കിഴി സ്കൂൾ അസംബ്ലിയിൽ വെച്ച്പി.ടി.എ.പ്രസിഡണ്ട്അബ്ദുൾ കാസിമിനു കൈമാറി. 

ചടങ്ങിൽ പി.സി.ശശികുമാർ ,ജയൻ നൻമണ്ട,ഷൈജു .എം.വി, വിഷ്ണു പ്രസാദ് .എം., രാജൻ.കെ.പി, നൗഷാദ്.കെ.എന്നിവർ സംസാരിച്ചു.
പൊതുജനങ്ങളിൽ നിന്നും ധന സമാഹരണം നടത്തിയ ജെ.ആർ .സി, സക്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥി
കളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.

No comments:

Post a Comment

Post Bottom Ad

Nature